കാട്ടുപന്നികളെ വെടിവച്ചുകൊന്ന് കുഴിച്ചുമൂടിയപ്പോൾ.
എടക്കളത്തൂർ: കൃഷി നാശം വരുത്തിയിരുന്ന കാട്ടുപന്നികളെ പരിശീലകരായ മികച്ച ഷൂട്ടർമാരെ എത്തിച്ച് വെടിവച്ചു കൊല്ലുകയും ശാസ്ത്രീയമായ രീതിയിൽ കുഴിച്ചുമൂടുകയും ചെയ്തു. കഴിഞ്ഞ ആഴ്ചയിൽ എടക്കളത്തൂർ വാക്കീല വളപ്പിൽ മുരളീദരൻ, ബാലചന്ദ്രൻ ,മാധവൻ, ശിവരാമൻ, കൃഷ്ണകുമാർ എന്നിവരുടെ കൃഷിഭൂമിയിലെ കൊള്ളി, വാഴ, നെൽകൃഷി എന്നിവ പന്നി നശിപ്പിച്ചിരുന്നു.
തോളൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല കുഞ്ഞുണ്ണി, വൈസ് പ്രസിഡന്റ് ലിൻസൻ യു. പുത്തൂർ, വി.കെ. രഘുനാഥൻ, പടവു കമ്മറ്റി കൺവീനർ കെ. കുഞ്ഞുണ്ണി, 15-ാം വാർഡ് മെമ്പർ അനില ബിജു എന്നിവർ സ്ഥലത്ത് എത്തിയിരുന്നു.
Tags : Wild boars nattuvishesham local news