x
ad
Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പേ​ര​ട്ട​യി​ൽ തൂ​ക്കു​വേ​ലി ത​ക​ർ​ത്ത് കാ​ട്ടാ​ന; കൃ​ഷി​യും വീ​ട്ടു​മ​തി​ലും ത​ക​ർ​ത്തു

വെബ് ഡെസ്ക്
Published: July 20, 2026 01:20 AM IST | Updated: July 20, 2026 01:20 AM IST

പേ​ര​ട്ട തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി വ​ട​ക്കേ​മു​റി മാ​ത്യു​വി​ന്‍റെ വീ​ട്ടു മ​തി​ൽ കാ​ട്ടാ​ന ത​ക​ർ​ത്ത നി​ല​യി​ൽ.

ഇ​രി​ട്ടി: കാ​ട്ടാ​ന​ശ​ല്യം ത​ട​യാ​ൻ പു​തി​യ സോ​ളാ​ർ തൂ​ക്കു​വേ​ലി സ്ഥാ​പി​ച്ച​തി​ന് പി​ന്നാ​ലെ പ​ഴ​യ തൂ​ക്കു​വേ​ലി ത​ക​ർ​ത്തി​റ​ങ്ങി​യ കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ കൃ​ഷി​യും വീ​ട്ടു​മ​തി​ലും ന​ശി​പ്പി​ച്ചു. ഉ​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ പേ​ര​ട്ട തൊ​ട്ടി​ൽ​പ്പാ​ലം സ്വ​ദേ​ശി​ക​ളാ​യ വ​ട​ക്കേ​മു​റി മാ​ത്യു, പ​റ​ക്കോ​ട്ട് വ​ല​ത്ത് മു​ഹ​മ്മ​ദ് എ​ന്നി​വ​രു​ടെ വീ​ട്ടു​മ​തി​ലു​ക​ളും വാ​ഴ, മ​ര​ച്ചീ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ർ​ഷി​ക വി​ള​ക​ളും ആ​ന ന​ശി​പ്പി​ച്ചു.

ക​ർ​ണാ​ട​ക ബ്ര​ഹ്മ​ഗി​രി വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ൽ നി​ന്ന് കേ​ര​ള​ത്തി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടാ​ന​ക​ളി​റ​ങ്ങു​ന്ന​ത് ത​ട​യു​ന്ന​തി​നാ​യി 93 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച സോ​ളാ​ർ തൂ​ക്കു​വേ​ലി യു​ടെ ഉ​ദ്ഘാ​ട​നം ഒ​രാ​ഴ്ച മു​ന്പാ​ണ് ന​ട​ന്ന​ത്. എ​ന്നാ​ൽ നേ​ര​ത്തെ സ്ഥാ​പി​ച്ചി​രു​ന്ന ര​ണ്ട് ല​യ​ർ തൂ​ക്കു​വേ​ലി ത​ക​ർ​ത്താ​ണ് കാ​ട്ടാ​ന ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്തി​യ​ത്.

വ​നാ​തി​ർ​ത്തി​യി​ലെ പു​ഴ​യോ​ട് ചേ​ർ​ന്ന ആ​ന​ത്താ​ര ഭാ​ഗ​ത്താ​ണ് പ​ഴ​യ തൂ​ക്കു​വേ​ലി ഉ​ണ്ടാ​യി​രു​ന്ന​ത്. ഈ ​ഭാ​ഗ​മാ​ണ് ആ​ന ത​ക​ർ​ത്ത​ത്. പു​ഴ​യി​ൽ വെ​ള്ളം ഉ​യ​രു​ന്ന സ​മ​യ​ങ്ങ​ളി​ൽ തൂ​ക്കു​വേ​ലി പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​കു​ന്ന​തും കാ​ട്ടാ​ന​യ്ക്ക് പു​ഴ ക​ട​ന്ന് എ​ളു​പ്പ​ത്തി​ൽ ജ​ന​വാ​സ മേ​ഖ​ല​യി​ലെ​ത്താ​ൻ സാ​ഹ​ച​ര്യ മൊ​രു​ക്കു​ന്ന​താ​യി നാ​ട്ടു​കാ​ർ പ​റ​യു​ന്നു. പ​ഴ​യ ഫെ​ൻ​സിം​ഗ് നി​ല​നി​ന്നി​രു​ന്ന ഭാ​ഗ​ത്ത് ക​രി​ങ്ക​ൽ ഭി​ത്തി നി​ർ​മി​ച്ച് ശാ​ശ്വ​ത പ്ര​തി​രോ​ധം ഒ​രു​ക്ക​ണ മെ​ന്ന ആ​വ​ശ്യം വ​ർ​ഷ​ങ്ങ​ളാ​യി ഉ​യ​രു​ന്നു​ണ്ടെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​രാ​തി​പ്പെ​ട്ടു.

കാ​ട്ടാ​ന നാ​ശം വി​ത​ച്ച പ്ര​ദേ​ശ​ങ്ങ​ൾ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി​ജി സ​ണ്ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ടോ​മി ജോ​സ​ഫ്, സ​മീ​ന ന​സീ​ർ, ലി​ൻ​സി മ​ണ്ണ​ഞ്ചേ​രി, അ​ഷ്റ​ഫ് പാ​ലി​ശേ​രി, ജോ​ജോ വെ​ട്ടി​ക്കാ​ട്ടി​ൽ എ​ന്നി​വ​ർ സ​ന്ദ​ർ​ശി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up