x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ല്ലൂ​ർ-​ക​ല്ലു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന വി​ള​യാ​ട്ടം; പ്ലാ​വു​ക​ൾ ഒ​ടി​ച്ച് ച​ക്ക തി​ന്നു; ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ


Published: February 26, 2026 05:32 AM IST | Updated: February 26, 2026 05:32 AM IST

1. ബ​ത്തേ​രി ക​ല്ലൂ​ർ-​ക​ല്ലു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന ന​ശി​പ്പി​ച്ച വാ​ഴ​ക്കൃ​ഷി. 2. പ്ലാ​വ് ന​ശി​പ്പി​ച്ച നി​ല​യി​ൽ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ക​ല്ലൂ​ർ-​ക​ല്ലു​മു​ക്ക് പ്ര​ദേ​ശ​ങ്ങ​ളി​ൽ കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷ​മാ​യി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി കാ​ട്ടാ​ന ഇ​റ​ങ്ങി കൃ​ഷി​യി​ട​ങ്ങ​ളി​ൽ വ്യാ​പ​ക നാ​ശം വി​ത​ച്ചു.
പ്ലാ​വു​ക​ൾ ഒ​ടി​ച്ച് ച​ക്ക തി​ന്നു​ക​യും പ​റ​ന്പി​ലെ മ​റ്റു വി​ള​ക​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്ത​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. മാ​ൻ​കു​ന്നേ​ൽ ജോ​ർ​ജ്, ജോ​ണി, മ​ത്താ​യി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. അ​ന്തി​മ​യ​ങ്ങി​ക്ക​ഴി​ഞ്ഞാ​ൽ നേ​രം വെ​ളു​ക്കു​വോ​ളം കാ​ട്ടാ​ന കൃ​ഷി​യി​ട​ങ്ങ​ളി​ൽ തു​ട​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.

കൊ​ടും വേ​ന​ലി​നെ തു​ട​ർ​ന്ന് കാ​ട്ടി​ൽ തീ​റ്റ​യു​ടെ ല​ഭ്യ​ത കു​റ​ഞ്ഞ​താ​ണ് ആ​ന​ക​ൾ ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ കാ​ര​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ ഏ​താ​നും ആ​ഴ്ച​ക​ളാ​യി കാ​ട്ടാ​ന ഇ​റ​ങ്ങു​ന്ന​ത് നി​ത്യ​സം​ഭ​വ​മാ​യി മാ​റി​യ​താ​യും അ​വ​ർ പ​റ​ഞ്ഞു.

വ​നം​വ​കു​പ്പി​നെ വി​വ​രം അ​റി​യി​ച്ചാ​ൽ ഉ​ദ്യാ​ഗ​സ്ഥ​ർ വൈ​കി​യാ​ണ് എ​ത്തു​ന്ന​തെ​ന്നും അ​തി​നാ​ൽ ഉ​ട​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം. ശാ​ശ്വ​ത​പ​രി​ഹാ​രം ക​ണ്ടി​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​മെ​ന്നും മു​ന്ന​റി​യി​പ്പ് ന​ൽ​കി. പ്ര​ദേ​ശ​ത്ത് നി​ര​ന്ത​ര പ​ട്രോ​ളിം​ഗ് ശ​ക്ത​മാ​ക്കു​ക​യും വൈ​ദ്യു​തി വേ​ലി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Tags : Local News Nattuvishesham Wayanad

Recent News

Corehub Up