x
ad
Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​യ​ര്‍​ത്തെ​ഴു​ന്നേ​ല്‍​ക്കു​മോ ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്ക് ?

സ്വ​ന്തം ലേ​ഖി​ക
Published: September 22, 2026 01:52 AM IST | Updated: September 22, 2026 01:52 AM IST

കോഴിക്കോട് വെള്ളിമാട്കുന്നിലെ ജെൻഡർ പാർക്ക്.

കോ​ഴി​ക്കോ​ട്: ക​ടു​ത്ത അ​വ​ഗ​ണ​ന​യു​ടെ വ​ക്കി​ല്‍ രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്ക്. 2021 ഫെ​ബ്രു​വ​രി 14ന് ​കൊ​ട്ടി​ഘോ​ഷി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ല്‍ പ​ദ്ധ​തി​ക​ള്‍ പാ​തി​വ​ഴി​യി​ല്‍ നി​ല​ച്ച​മ​ട്ടി​ലാ​ണ്. മു​ഴു​വ​ന്‍ സ​മ​യ ഡ​യ​റ​ക്ട​റും ന​ട​ത്തി​പ്പി​ന് സ്ഥി​രം ജീ​വ​ന​ക്കാ​രും ഇ​ല്ലാ​ത്ത​താ​ണ് പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റാ​ന്‍ കാ​ര​ണം. തു​ട​ക്ക​കാ​ല​ത്ത് പാ​ര്‍​ക്കി​ന് മു​ഴു​വ​ന്‍ സ​മ​യ ഡ​യ​റ​ക്ട​റു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് വ​നി​താ ശി​ശു​ക്ഷേ​മ വ​കു​പ്പി​ലെ ഡ​യ​റ​ക്ട​ര്‍​ക്ക് ചു​മ​ത​ല ന​ല്‍​കി​യ​തോ​ടെ നാ​ഥ​നി​ല്ലാ ക​ള​രി​യാ​യി.

സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ വ്യ​ക്തി​ക​ളു​ടെ​യും ശ​ക്തീ​ക​ര​ണം, ഗ​വേ​ഷ​ണം, പ​രി​ശീ​ല​നം, സം​രം​ഭ​ക​ത്വം എ​ന്നി​വ ല​ക്ഷ്യ​മി​ട്ടാ​ണ് കോ​ഴി​ക്കോ​ട് വെ​ള്ളി​മാ​ട്കു​ന്ന് ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്ക് സ്ഥാ​പി​ച്ച​ത്. കൂ​ടാ​തെ ലിം​ഗ​സ​മ​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള ന​യ​ങ്ങ​ളും പ​ദ്ധ​തി​ക​ളും ഇ​വി​ടെ ആ​വി​ഷ്‌​ക​രി​ക്കാ​നാ​ണ് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.

കോ​ടി​ക​ള്‍ മു​ട​ക്കി 24 ഏ​ക്ക​ര്‍ സ്ഥ​ല​ത്ത് നി​ര്‍​മി​ച്ച പാ​ര്‍​ക്കി​ല്‍ വി​വി​ധ സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍​ക്കൊ​പ്പം അ​ക്കാ​ദ​മി​ക് മേ​ഖ​ല, സി​വി​ല്‍ സൊ​സൈ​റ്റി, ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ ന​ട​പ്പി​ലാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. വ​നി​താ, ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ പ​ദ്ധ​തി​ക​ളെ ഒ​രു​മി​ച്ച് ഒ​രു കു​ട​ക്കീ​ഴി​ല്‍ കൊ​ണ്ടു​വ​രാ​നു​ള്ള പ​ദ്ധ​തി​ക​ളും ആ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു.

2013 മാ​ര്‍​ച്ച് എ​ട്ടി​ന് അ​ന്ന​ത്തെ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍ ചാ​ണ്ടി​യാ​ണ് ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന് ത​റ​ക്ക​ല്ലി​ട്ട​ത്. പി​ന്നീ​ട് വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ല്‍ പ്ര​ധാ​ന ജെ​ന്‍​ഡ​ര്‍ ഹ​ബ്ബാ​യി വി​ക​സി​പ്പി​ച്ചു. ഉ​മ്മ​ന്‍ ചാ​ണ്ടി സ​ര്‍​ക്കാ​രി​ന് പി​ന്നാ​ലെ​യെ​ത്തി​യ എ​ല്‍​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്‌​തെ​ങ്കി​ലും പാ​ര്‍​ക്കി​നാ​വ​ശ്യ​മാ​യ ഫ​ണ്ടും മ​റ്റ് പി​ന്തു​ണ​യും ന​ല്‍​കി​യി​ല്ല.

തു​ട​ക്ക​ത്തി​ല്‍ ഷീ ​ടാ​ക്‌​സി അ​ട​ക്ക​മു​ള്ള പ​ദ്ധ​തി​ക​ള്‍ ഏ​റെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞ​തോ​ടെ പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം താ​ളം തെ​റ്റു​ക​യാ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വ​നി​താ ട്രേ​ഡ് സെ​ന്‍റ​ര്‍, വി​പു​ല​മാ​യ ഗ​വേ​ഷ​ണ കേ​ന്ദ്രം തു​ട​ങ്ങി​യ വ​ലി​യ പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. ഇ​തി​നൊ​പ്പം ജെ​ന്‍​ഡ​ര്‍ മ്യൂ​സി​യം, ജെ​ന്‍​ഡ​ര്‍ ലൈ​ബ്ര​റി, ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​ര്‍, ആം​ഫി തി​യേ​റ്റ​ര്‍ എ​ന്നി​വ​യും ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന്‍റ പ്ര​ധാ​ന ഭാ​ഗ​ങ്ങ​ളാ​ണ്. എ​ന്നാ​ല്‍ ഇ​വ​യൊ​ന്നും പ്ര​തീ​ക്ഷി​ച്ച​തു​പോ​ലെ മു​ന്നോ​ട്ട് പോ​യി​ല്ല. പു​തി​യ യു​ഡി​എ​ഫ് സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലെ​ത്തി നാ​ലു മാ​സ​മാ​യി​ട്ടും ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന്‍റെ പ്ര​വ​ര്‍​ത്ത​നം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കു​ന്ന​തി​ന് കാ​ര്യ​മാ​യ ഇ​ട​പെ​ട​ലു​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല.

‘വ​നി​താ സി​ഇ​ഒ​യെ ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന്‍റെ ചു​മ​ത​ല​യേ​ല്‍​പ്പി​ക്കും’

ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന്‍റെ വി​ഷ​യ​ത്തി​ല്‍ ഗൗ​ര​വ​മാ​യി ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്തും. ഇ​ത്ര​യും വ​ലി​യ പ​ദ്ധ​തി അ​തി​ന്‍റെ ശൈ​ശ​വ​ദ​ശ​യി​ല്‍ ത​ന്നെ​യാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. അ​തി​ന് പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ക എ​ന്ന​ത് ന​മ്മു​ടെ ഒ​രു ദീ​ര്‍​ഘ​കാ​ല പ​ദ്ധ​തി​ക​ളി​ലൊ​ന്നാ​ണ്. വ​നി​താ സി​ഇ​ഒ​യെ ത​ന്നെ ജെ​ന്‍​ഡ​ര്‍ പാ​ര്‍​ക്കി​ന്‍റെ ചു​മ​ത​ല​യേ​ല്‍​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. വ​നി​ത​ക​ള്‍​ക്ക് വേ​ണ്ടി തു​ട​ങ്ങി​യ പ​ദ്ധ​തി​യാ​ണ​ത്. വ​നി​താ-​ശി​ശു കേ​ന്ദ്രീ​കൃ​ത​മാ​യ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ക്കും.
അ​വ​രു​ടെ ഒ​രു ഇ​ട​മാ​യി ഇ​തി​നെ മാ​റ്റും. അ​തി​ന് വേ​ണ്ട സാ​ഹ​ച​ര്യം സൃ​ഷ്ടി​ക്കും. തൊ​ഴി​ല​ധി​ഷ്ഠി​ത​മാ​യ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ന​ട​പ്പി​ലാ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. മ​ന്ത്രി​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടു​ത്തു ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​ക്കു​മെ​ന്നും എം​എ​ല്‍​എ കെ. ജയന്ത് ദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു.

 

Tags : Nattuvishesham Districtnews Deepikanews Gender Park

Recent News

Corehub Up