x
ad
Tue, 18 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ട​ക്കു​ർ​ശി- ശി​രു​വാ​ണി റോ​ഡ​രി​കി​ൽ ഉ​ണ​ങ്ങിവീ​ഴാ​റാ​യ മ​രം അ​പ​ക​ട​ഭീ​ഷ​ണി

വെബ് ഡെസ്ക്
Published: August 18, 2026 03:06 AM IST | Updated: August 18, 2026 03:06 AM IST

ഇ​ട​ക്കു​ർ​ശി- പാ​ല​ക്ക​യം റോ​ഡി​ൽ വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന മ​രം.

ക​ല്ല​ടി​ക്കോ​ട്: ഇ​ട​ക്കു​ർ​ശി- ശി​രു​വാ​ണി റോ​ഡ​രി​കി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഉ​ണ​ക്കമ​രം. മ​രം മു​റി​ച്ചു​നീ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്. ഇ​ട​ക്കു​ർ​ശി​യി​ൽ​നി​ന്നും ഒ​രു​കി​ലോ​മീ​റ്റ​ർ ദൂ​രെ പു​തു​കാ​ട് കോ​ര​യു​ടെ തോ​ട്ട​ത്തി​നു സ​മീ​പ​ത്തെ വ​ള​വി​ലാ​ണ് മ​രം ഉ​ണ​ങ്ങി റോ​ഡി​ലേ​യ്ക്കു മ​റി​ഞ്ഞു​വീ​ഴാ​റാ​യി നി​ൽ​ക്കു​ന്ന​ത്.

നി​ത്യേ​ന നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളും കു​ട്ടി​ക​ള​ട​ക്ക​മു​ള്ള കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും വ​ഴി​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്നു​ണ്ട്. ശ​ക്ത​മാ​യ കാ​റ്റ​ടി​ച്ചാ​ൽ ക​ട​പു​ഴ​കി വീ​ഴാ​വു​ന്ന നി​ല​യി​ലാ​ണ് മ​രം. പ്ര​ദേ​ശ​ത്ത് സാ​മൂ​ഹ്യ​വി​രു​ദ്ധ​രു​ടെ ശ​ല്യം കൂ​ടി​യാ​യ​തോ​ടെ നാ​ട്ടു​കാ​ർ സി​സി ടി​വി കാ​മ​റ​യും ലൈ​റ്റും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കാ​മ​റ​യു​ടേ​യും ലൈ​റ്റി​ന്‍റേ​യും മു​ക​ളി​ലേ​യ്ക്ക് മ​റി​ഞ്ഞു​വീ​ഴു​ന്ന ത​ര​ത്തി​ലാ​ണ് മ​രം നി​ല​കൊ​ള്ളു​ന്ന​ത്.

ശി​രു​വാ​ണി ഡാ​മി​ലേ​യ്ക്കു​ള്ള റോ​ഡാ​യ​തി​നാ​ൽ ത​മി​ഴ്ന​ടി​ന്‍റെ സം​ര​ക്ഷ​ണ​യി​ലാ​ണ് 22 കി​ലോ​മീ​റ്റ​ർ വ​രു​ന്ന ഈ ​റോ​ഡ്. എ​ത്ര​യും​പെ​ട്ടെ​ന്ന് മ​രം മു​റി​ച്ചു​നീ​ക്കി അ​പ​ക​ട​സാ​ധ്യ​ത ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.

Tags : danger NattuVishasham DistrictNews

Recent News

Corehub Up