കരുവാരകുണ്ട്: തൊഴിലുറപ്പ് ജോലിക്കിടെ പാന്പ് കടിയേറ്റ സ്ത്രീ തൊഴിലാളി മരിച്ചു. മാന്പുഴ കിളിക്കോട് പുളിക്കൽ ശങ്കരന്റെ ഭാര്യ രജനി (45) യാണ് മരിച്ചത്.
കഴിഞ്ഞ വെള്ളിയാഴ്ച കക്കറയിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിൽ ജോലി ചെയ്യുന്നതിനിടെ അണലിയുടെ കടിയേൽക്കുകയായിരുന്നു.
ഉടനെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളജിലും എത്തിച്ചു.
എന്നാൽ ബുധനാഴ്ച പുലർച്ചെയോടെയാണ് മരിച്ചു. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. മക്കൾ: ശരണ്യ, അഭിനവ്, അഭിജിത്ത്.
Tags : Snake bit Women death Nattuvishesham