x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഒ​റ്റ​പ്പാ​ലം റോ​ഡി​ലെ കു​ഴി​ക​ള​ട​യ്ക്കാ​ൻ തു​ട​ങ്ങി


Published: June 16, 2026 12:37 AM IST | Updated: June 16, 2026 12:37 AM IST

ഒ​റ്റ​പ്പാ​ലം: തോ​ട്ട​ക്ക​ര​യി​ൽ റോ​ഡു​ക​ളി​ലെ കു​ഴി​ക​ൾ അ​ട​യ്ക്കു​ന്ന പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങി. ഒ​റ്റ​പ്പാ​ലം - ചെ​ർ​പ്പു​ള​ശേ​രി റോ​ഡി​ൽ തോ​ട്ട​ക്ക​ര ഭാ​ഗ​ത്ത് റോ​ഡി​ൽ മു​ഴു​വ​ൻ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രു​ന്നു. ഈ ​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ന​വീ​ക​ര​ണം ന​ട​ത്തി​യ​ത്. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ൾ ചാ​ലു​കീ​റി​യ​തു​മൂ​ലം വെ​ള്ളം ഒ​ഴി​ഞ്ഞു​പോ​കാ​തെ കെ​ട്ടി​ക്കി​ട​ക്കു​ന്ന സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു.
ഈ ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യ​തി​നെ​തു​ട​ർ​ന്ന് ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളി​ലും​മ​റ്റും വെ​ള്ളം​ക​യ​റു​ന്ന സാ​ഹ​ച​ര്യം രൂ​പ​പ്പെ​ട്ടി​രു​ന്നു.

Tags : Work has begun on Nattuvishesham District News

Recent News

Corehub Up