x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കു​രു​വി​ക്കൂ​ട്ടു​മ​ര​ത്തെ ദു​ർ​ബ​ല​മാ​യ വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു​തു​ട​ങ്ങി

വെബ് ഡെസ്ക്
Published: July 29, 2026 12:29 AM IST | Updated: July 29, 2026 12:29 AM IST

കു​രു​വി​ക്കൂ​ട്ടു​മ​രം റോ​ഡ​രി​കി​ൽ പൊ​ളി​ച്ചു​നീ​ക്കു​ന്ന വാ​ട്ട​ർ​ടാ​ങ്ക്.

കൊ​ല്ല​ങ്കോ​ട്: കാ​ല​പ്പ​ഴ​ക്കം​മൂ​ലം ദു​ർ​ബ​ലാ​വ​സ്ഥ​യി​ലു​ള്ള വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ചു​നീ​ക്കാ​ൻ ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. കു​രു​വി​ക്കൂ​ട്ടു​മ​രം പ്ര​ധാ​ന പാ​ത​യ്ക്ക​രി​കി​ലാ​ണ് കേ​ര​ള വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വാ​ട്ട​ർ​ടാ​ങ്കു​ള്ള​ത്.

ഏ​ക​ദേ​ശം 35 വ​ർ​ഷം കാ​ല​പ്പ​ഴ​ക്ക​മു​ള്ള ടാ​ങ്കി​ന്‍റെ തൂ​ണു​ക​ളി​ലെ കോ​ൺ​ക്രീ​റ്റ് ഇ​ള​കി ത​ക​ർ​ച്ചാ ഭീ​ഷ​ണി​യി​ലാ​ണു​ള്ള​ത്. ടാ​ങ്കി​നു​താ​ഴെ വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളു​മു​ണ്ട്. ഗോ​വി​ന്ദാ​പു​രം പ്ര​ധാ​ന പാ​ത​യ​രി​കി​ലാ​ണ് ഈ ​വാ​ട്ട​ർ​ടാ​ങ്ക് നി​ല​കൊ​ള്ളു​ന്ന​ത്.
ദു​ർ​ബ​ലാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ടൗ​ങ്കി​ൽ വെ​ള്ളം ക​യ​റ്റാ​റി​ല്ല. മു​ത​ല​മ​ട എം. ​പു​തൂ​രി​ലു​ള്ള ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നു​മാ​ണ് കൊ​ല്ല​ങ്കോ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് ജ​ല​വി​ത​ര​ണം ന​ട​ത്തി​വ​രു​ന്ന​ത്.

നി​ല​വി​ലു​ള്ള വാ​ട്ട​ർ​ടാ​ങ്ക് പൊ​ളി​ച്ച് അ​തേ​സ്ഥ​ല​ത്ത് പ​ത്തു​ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള പു​തി​യ ടാ​ങ്ക് നി​ർ​മി​ക്കാ​ൻ വാ​ട്ട​ർ അ​ഥോ​റി​റ്റി തീ​രു​മാ​നി​ച്ച​താ​യി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ ആ​രി​ഫ് അ​റി​യി​ച്ചു. സു​ര​ക്ഷി​ത​മാ​യി പൊ​ളി​ച്ചു തീ​ക്കാ​ൻ യ​ന്ത്ര​ങ്ങ​ൾ എ​ത്തി​ച്ചി​ട്ടു​ണ്ട്. പു​തി​യ വാ​ട്ട​ർ​ടാ​ങ്കി​നു ഒ​ന്ന​ര​ക്കോ​ടി രൂ​പ​യാ​ണ് ചെ​ല​വു ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. ഭ​ര​ണാ​നു​മ​തി ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് നി​ർ​മാ​ണം തു​ട​ങ്ങു​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up