പ്രതീകാത്മക ചിത്രം
നിലമ്പൂര്‍: കനോലി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് ചാലിയാര്‍ പുഴയ്ക്ക് കുറുകേയുള്ള തൂക്കുപാലം നിര്‍മാണം ഉടന്‍ പുനരാംഭിക്കുമെന്ന് മന്ത്രി ഷിബുബേബി ജോണ്‍.
നവകിരണം പദ്ധതിയില്‍ വനംവകുപ്പിന് സ്ഥലം കൈമാറിയവര്ക്ക് പണം ഉടന്‍ കൈമാറുമെന്നും മന്ത്രി വ്യക്തമാക്കി.
നവകിരണം പദ്ധതിയിലൂടെ 2019 മുതല്‍ ഭൂമിവിട്ടു നല്കിയ 100 ഓളം ഭൂഉടമകള്‍ക്ക് ഇനിയും ഭൂമിയുടെ വിലയായി ലഭിക്കേണ്ട തുക ലഭിച്ചിട്ടില്ലെന്ന പരാമര്‍ശത്തെത്തുടര്‍ന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശങ്ങളില്‍ അനധികൃത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്ന കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ മറ്റ് വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് പരിഹാരം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
നവകിരണം പദ്ധതി പ്രകാരം വനംവകുപ്പിന് ഭൂമി വിട്ടുനല്‍കിയതില്‍ പണം ലഭിക്കാന്‍ ബാക്കിയുള്ള മുഴുവന്‍ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യാനുള്ള ഫണ്ട് നിലവിലുണ്ടെന്ന് നവകിരണം പദ്ധതിയുടെ സംസ്ഥാന ചുമതല വഹിക്കുന്ന വനം സിസിഎഫ് കാര്ത്തികേയന് പറഞ്ഞു.
ഉടന്‍തന്നെ നടപടികള്‍ പൂര്‍ത്തികരിച്ച് പണം അവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.