ഐഎൻടിയുസി സംസ്ഥാന നേതൃയോഗം മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു.
തിരുവനന്തപുരം: സ്വകാര്യവത്കരണം യുഡിഎഫ് സർക്കാരിന്റെ നയമല്ലെന്നും ഖജനാവ് ചോർത്തുന്ന പൊതുമേഖലാസ്ഥാപനങ്ങളെ അതേ നിലയിൽ സംരക്ഷിക്കാൻ സാധിക്കില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ. ഐഎൻടിയുസി സംസ്ഥാന നേതൃയോഗം തിരുവനന്തപുരം പബ്ലിക് ലൈബ്രറി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു.
ദേശീയ- സംസ്ഥാന നേതാക്കളായ പി.ജെ. ജോയി, വി.ആർ. പ്രതാപൻ, വി.ജെ. ജോസഫ്, കൊല്ലം മേയർ എ.കെ. ഹഫീസ്, സിറിയക് തോമസ് എംഎൽഎ, തമ്പി കണ്ണാടൻ, കെ. കെ. ഇബ്രാഹിംകുട്ടി, പി.പി. ആലി, സുന്ദരൻ കുന്നത്തുള്ളി, കൃഷ്ണവേണി ജി. ശർമ, പി.ജി. ദേവ്, കാർത്തിക് ശശി തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Nattuvishesham Districtnews Deepikanews Goal: Chief Minister