എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച്.
കൂട്ടിലങ്ങാടി: എന്‍ആര്‍ഇജി വര്‍ക്കേഴ്സ് യൂണിയന് നേത്യത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ കൂട്ടിലങ്ങാടി പഞ്ചായത്ത് ഓഫീസ് മാര്‍ച്ച് നടത്തി.വിബിജി റാം ജി നിയമം പിന്‍വലിക്കുക, തൊഴിലും കൂലിയും ഉറപ്പാക്കുക, 200 ദിവസം തൊഴില്‍ നല്‍കുക, മിനിമം കൂലി 700 രൂപയാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം.
സിഐടിയു ജില്ലാ സെക്രട്ടറി എം.പി. സലീം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കെ.പി. ഭാര്‍ഗവി അധ്യക്ഷയായി. പി.പി. മുഹമ്മദ് യുസഫ്, എം. സുരേഷ്, കെ. മുഹമ്മദ് സാലിം, കെ. ബാബുരാജന്, കെ.പി. അജ്ഷാന്, ടി. ബാബുരാജന് എം. സിന്ധു എന്നിവര്‍ സംസാരിച്ചു.
Tags : Local News Nattuvishesham Workers protest