മമ്പാട് സിഎയുപി സ്കൂളിൽ നടന്ന ശില്പശാല.
വടക്കഞ്ചേരി: വായന മാസാചരണത്തിന്റെ ഭാഗമായി മമ്പാട് സിഎയുപി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനവും ധ്വനി എന്ന പേരിൽ രചനാശില്പശാലയും സംഘടിപ്പിച്ചു.
സഹദേവൻ മല്ലുകോട് വിദ്യാരംഗം സാഹിത്യ വേദിയുടെ ഉദ്ഘാടനം നിർവഹിച്ചു.യുവസാഹിത്യകാരനും നോവലിസ്റ്റുമായ മുരളി എസ്. കുമാർ, അനശ്വര പി. പങ്കജ് നേതൃത്വം നൽകി.
Tags : Nattuvishesham District news