മുണ്ടക്കയം: ഫുട്ബോളാണ് ലഹരി എന്ന സന്ദേശമുയർത്തി മുണ്ടക്കയം സെന്റ് ജോസഫ്സ് സെൻട്രൽ സ്കൂൾ ലോകകപ്പ് വിളംബരവും ലഹരി വിരുദ്ധ റാലിയും നടത്തി. നാട്ടിലെ കായിക സംസ്കാരം വളർത്തുന്നതിനോടൊപ്പം യുവതലമുറയെ ലഹരി ഉപയോഗങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
ബസ് സ്റ്റാഡിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. തുടർന്ന് സ്കൂളിന്റെ ഫുട്ബോൾ ടർഫിൽ കുട്ടികളുടെ സൗഹൃദ ഫുട്ബോൾ മത്സരവും സംഘടിപ്പിച്ചു.
പരിപാടികൾക്ക് സ്കൂൾ മാനേജ്മെന്റ്, അധ്യാപകർ, മുണ്ടക്കയം പഞ്ചായത്ത്, എക്സൈസ്, പോലീസ്, വ്യാപാരി വ്യവസായികൾ, മാധ്യമപ്രവർത്തകർ, ഡ്രൈവേഴ്സ് യൂണിയൻ, സ്കൂൾ പിടിഎ എന്നിവർ നേതൃത്വം നൽകി.
Tags : Nattuvishesham Local Desk World Cup anti-hooliganism rally