പുതിയതെരു: ഐഎൻടിയുസി മണ്ഡലം സെക്രട്ടറി സഹജാസിന്റെ വീടിന് മുന്നിൽ ഇന്നലെ രാവിലെ റീത്ത് കണ്ടെത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. മുൻ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റായ സജഹാസിന്റെ വീടിന് മുന്നിൽ റീത്ത് വച്ചത് അദ്ദേഹത്തേയും കുടുംബത്തെയും മാനസികമായി ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമുള്ള ശ്രമമാണെന്ന് ഐയുഎംഎൽ കണ്ണൂർ ജില്ലാ പ്രസിഡന്റ് അബ്ദുൾ കരീം ചേലേരി ആരോപിച്ചു. ഇത്തരം സംഭവങ്ങൾ ജനാധിപത്യ സമൂഹത്തിന് യോജിച്ചതല്ലെന്നും കുറ്റക്കാർ ആരായാലും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സജഹാസിന്റെ വീട് അദ്ദേഹം സന്ദർശിച്ചു. നേതാക്കളായ ബി.കെ. അഹമ്മദ്, ഗ്രാമ പഞ്ചായത്തംഗം പി.സജീവൻ എന്നിവരും ഉണ്ടായിരുന്നു.
Tags : Nattuvishesham District News