തൃശൂർ: വൈഎംസിഎയുടെ നേതൃത്വത്തിൽ സൈമർ ദി വിമൻസ് ആശുപത്രിയിൽ നഴ്സസ് ദിനം ആചരിച്ചു. മേയർ ഡോ. നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. കുര്യാക്കോസ് മോർ ക്ലീമിസ് മെത്രാപ്പോലീത്ത അനുഗ്രഹപ്രഭാഷണം നടത്തി. കോർപറേഷൻ പരിധിയിലെ ആശുപത്രികളിൽനിന്ന് തെരഞ്ഞെടുത്ത 20 നഴ്സുമാരെ ചടങ്ങിൽ പൊന്നാടയും കാഷ് അവാർഡും മെമന്റോയും നൽകി ആദരിച്ചു. പ്രസിഡന്റ് ജോജു മഞ്ഞില അധ്യക്ഷത വഹിച്ചു. ട്രഷറർ ഷാജി ചെറിയാൻ, ഡോ. ശ്രീഹരി അരുണ്‍കുമാർ, ഡോ. ലിപി മധുസൂദനൻ, ജിൽസണ്‍ ജോസ്, ബിന്ദു തേലക്കാട്ട് എന്നിവർ പ്രസംഗിച്ചു.
അമല മെഡിക്കൽ കോളജ്
തൃശൂർ: അമല മെഡിക്കൽ കോളജിൽ നഴ്സസ് ദിനാചരണത്തിന്റെ ഭാഗമായി മികച്ച സേവനം കാഴ്ചവച്ച നഴ്സുമാരെ ഡയറക്ടർ ഫാ. ജൂലിയസ് അറയ്ക്കൽ, നഴ്സിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. രാജി രഘുനാഥ് എന്നിവർ ചേർന്ന് ആദരിച്ചു. ജോയിന്റ് ഡയറക്ടർ ഫാ. ഡെൽജോ പുത്തൂർ, ചീഫ് നഴ്സിംഗ് ഓഫീസർ എം. ലക്ഷ്മി, നഴ്സിംഗ് സൂപ്രണ്ട് സിസ്റ്റർ ടെസ ജോസ് എന്നിവർ പ്രസംഗിച്ചു. ദിനാചരണത്തിന്റെ ഭാഗമായി നഴ്സുമാർ രക്തദാനം നടത്തി.