ചങ്ങനാശേരി: 2026-27 വര്‍ഷത്തെ ചങ്ങനാശേരി വൈഎംസിഎ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും വൈഎംസിഎ ദേശീയ നിര്‍വാഹക സമിതി അംഗം ജോ ഇലഞ്ഞിമൂട്ടില്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് എം.എം. മാത്യു അധ്യക്ഷത വഹിച്ചു. കേരള റീജൺ വൈസ് ചെയര്മാന് കുര്യന് തൂമ്പുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. എസ്ബി കോളജ് ബര്‍സാര്‍ ഫാ. തോമസ് കണിവേലില്‍ സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു നേതൃത്വം നല്കി.
നഗരസഭ കൗണ്‍സിലര്‍ എല്‍സമ്മ ജോബ്, ജോസ് കുളങ്ങര, ഡോ. റോയ് ജോസഫ്, ടോമിച്ചന് അയ്യരുകുളങ്ങര, പ്രഫ. സോജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags : YMCA Family Gathering