x
ad
Sun, 30 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആ​ധാ​റി​ല്‍ ഇ-​മെ​യി​ല്‍ ചേ​ര്‍​ക്കാം; ഡി​സം​ബ​ര്‍ 31 വ​രെ സൗ​ജ​ന്യം

വെബ് ഡെസ്ക്
Published: August 5, 2026 10:12 PM IST | Updated: August 5, 2026 10:12 PM IST

പ്രതീകാത്മക ചിത്രം

ഇ​ടു​ക്കി: ആ​ധാ​ര്‍ ആ​പ്പി​ലൂ​ടെ സൗ​ജ​ന്യ​മാ​യി ഇ-​മെ​യി​ല്‍ ഐ​ഡി ചേ​ര്‍​ക്കാ​നും അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നും ഡി​സം​ബ​ര്‍ 31 വ​രെ അ​വ​സ​രം ല​ഭി​ക്കു​മെ​ന്ന് അ​ക്ഷ​യ ജി​ല്ലാ പ്രോ​ജ​ക്‌​ട് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.

നി​ല​വി​ല്‍ ആ​ധാ​റി​ല്‍ സ​ജീ​വ​മാ​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ചേ​ര്‍​ത്ത​വ​ര്‍​ക്കു മാ​ത്ര​മാ​ണ് സൗ​ജ​ന്യം ല​ഭി​ക്കു​ക. ആ​ധാ​റു​മാ​യി ഇ-​മെ​യി​ല്‍ ഐ​ഡി ബ​ന്ധി​പ്പി​ക്കു​ന്ന​തു​വ​ഴി ആ​ധാ​ര്‍ ഓ​ത​ന്‍റി​ക്കേ​ഷ​ന്‍ ന​ട​ക്കു​ന്ന ഓ​രോ ത​വ​ണ​യും ഉ​പ​ഭോ​ക്താ​വി​ന് ഇ-​മെ​യി​ല്‍ വ​ഴി അ​റി​യി​പ്പ് ല​ഭി​ക്കും. ഇ​തി​ലൂ​ടെ അ​വ​രു​ടെ ആ​ധാ​ര്‍ വി​വ​ര​ങ്ങ​ള്‍ എ​വി​ടെ, എ​പ്പോ​ള്‍ ഉ​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു എ​ന്ന​ത് വ്യ​ക്ത​മാ​യി അ​റി​യാ​നും സാ​ധി​ക്കും. കൂ​ടാ​തെ നി​ല​വി​ല്‍ ആ​ധാ​റി​ല്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ചേ​ര്‍​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് ആ​ധാ​ര്‍ ആ​പ്പി​ലൂ​ടെ പു​തി​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍ അ​പ്‌​ഡേ​റ്റ് ചെ​യ്യാ​നും അ​തോ​ടൊ​പ്പം അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ സ​മ​ര്‍​പ്പി​ച്ചു മേ​ല്‍​വി​ലാ​സം തി​രു​ത്താ​നും 75 രൂ​പ നി​ര​ക്കി​ല്‍ സാ​ധി​ക്കും.

ആ​ധാ​റി​ല്‍ സ​ജീ​വ​മാ​യ മൊ​ബൈ​ല്‍ ന​മ്പ​ര്‍ ചേ​ര്‍​ത്തി​ട്ടു​ള്ള​വ​ര്‍​ക്ക് അ​നു​ബ​ന്ധ രേ​ഖ​ക​ള്‍ യു​ഐ​ഡി​എ​ഐ പോ​ര്‍​ട്ട​ല്‍ വഴി സൗ​ജ​ന്യ​മാ​യി 2027 ജൂ​ണ്‍ 14 വ​രെ പു​തു​ക്കാം. https: //myaadhaar.uidaigov.in/ എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ Document Update ഓ​പ്ഷ​ന്‍ വ​ഴി​യാ​ണ് രേ​ഖ​ക​ള്‍ പു​തു​ക്കേ​ണ്ട​ത്. അ​ഞ്ചു വ​യ​സി​ലെ​യും അ​തി​നു ശേ​ഷ​വുമു​ള്ള ആ​ധാ​ര്‍ എ​ൻ‌​റോ​ള്‍​മെ​ന്‍റും സൗ​ജ​ന്യ​മാ​ണ്. അ​ഞ്ചു വ​യ​സി​ലെ​യും 15 വ​യ​സി​ലെ​യും നി​ര്‍​ബ​ന്ധി​ത ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ലും 17 വ​യ​സു വ​രെ സൗ​ജ​ന്യ​മാ​ണ്.

പു​തി​യ ആ​ധാ​ര്‍, ബ​യോ​മെ​ട്രി​ക് പു​തു​ക്ക​ല്‍, മൊ​ബൈ​ല്‍ ഇ-​മെ​യി​ല്‍ മാ​റ്റ​ര്‍ തു​ട​ങ്ങി എ​ല്ലാ സേ​വ​ന​ങ്ങ​ളും സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും മ​റ്റ് അം​ഗീ​കൃ​ത ആ​ധാ​ര്‍ കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യും ല​ഭ്യ​മാ​ണ്.

Tags : Nattuvishesham Local News Aadhaar December 31

Recent News

Corehub Up