പേരൂര്ക്കട: 13 ഗ്രാം ലഹരിമരുന്നുമായി യുവാവിനെ ഡാന്സാഫ് സംഘം പിടികൂടി പൂജപ്പുര പൊലിസിനു കൈമാറി. വലിയതുറ യുഎസ്സി ഫുട്ബോള് ഗ്രൗണ്ടിനു സമീപം ടി.സി 78/1539-ല് ജഗന് എന്ന സരുണ് (27) ആണ് പിടിയിലായത്. അഞ്ചു ഗ്രാം വൈറ്റ് എംഡിഎംഎയും എട്ടു ഗ്രാം ഗോള്ഡ് എംഡിഎംഎയും ഇയാളില് നിന്നു പിടികൂടിയിട്ടുണ്ട്.
ചൊവ്വാഴ്ച പകല് സമയത്ത് മുടവന്മുകള് ഡീസന്റ് ജംഗ്ഷനില്വച്ചാണ് ഡാന്സാഫ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. എംഡിഎംഎ കച്ചവടം നടത്താന് സരുണ് മുടവന്മുകള് ഭാഗത്തേക്ക് വരുന്നതായി ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. സരുണിനെതി രെ ഫോര്ട്ട് സ്റ്റേഷനില് മോഷണക്കേസ് നിലവിലുണ്ട്. ഇതിനന്റെ അന്വേഷണം നടന്നുവരികയാണ്. ഇയാളുടെ കൂട്ടുപ്രതികള്ക്കായി അന്വേഷണം തുടരുന്നു. അറസ്റ്റിലായ പ്രതിയെ ഇന്നു കോടതിയില് ഹാജരാക്കും.