അഖിൽ സുരേഷ്
കട്ടപ്പന: എംഡിഎംഎയുമായി കല്ലുകുന്ന് പീടികപുരയിടത്തിൽ വീട്ടിൽ അഖിൽ സുരേഷ് (30) കട്ടപ്പന പൊലിസിന്റെ പിടിയിലായി.
കട്ടപ്പന പൊലിസ് സബ് ഇൻസ്പെക്ടർ എബി ജോർജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സതീഷ്കുമാർ, സീനിയർ സിവിൽ പൊലിസ് ഓഫിസർ പി.സി. മനോജ്, സിവിൽ പൊലിസ് ഓഫിസർമാരായ റാൾസ് സെബാസ്റ്റ്യൻ, സബീനാബീവി എന്നിവരടങ്ങിയ സംഘം നടത്തിയ പരിശോധനയിൽ സിപ്പ് ലോക്ക് പ്ലാസ്റ്റിക് കവറിൽ സൂക്ഷിച്ചിരുന്ന 0.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
Tags : MDMA NattuVishasham DistrictNews