കോടഞ്ചേരി: വാഹനാപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെല്ലിപ്പൊയിൽ പാത്തിപ്പാറ സ്വദേശി പന്നക്കൽ ലിജോ തോമസ് (44) ആണ് മരിച്ചത്.
ഞായറാഴ്ച വൈകുന്നേരം പുലിക്കയം അങ്ങാടിക്ക് സമീപത്താണ് അപകടം. ലിജോ സഞ്ചരിച്ചിരുന്ന ബൈക്ക് നിർത്തിയിട്ടിരുന്നു മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.
ഭാര്യ: ജീന. മക്കൾ: നിയമോൾ, റിയോ. സംസ്കാരം ഇന്ന് വൈകുന്നേരംനാലിന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ.
Tags : Young man dies car accident Lijo thomas death