x
ad
Sat, 4 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

12 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വു​മാ​യി യുവാവ് വ​ല​യി​ല്‍


Published: July 4, 2026 03:14 AM IST | Updated: July 4, 2026 03:14 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ദ്യ​ക്ക​ട​ത്തു​കാ​രു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ച് എ​ക്‌​സൈ​സി​ന്‍റെ മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യു​മാ​യി ഓ​പ്പ​റേ​ഷ​ന്‍ ത​ണ്ട​ര്‍. നി​ര​വ​ധി ക്രി​മി​ന​ല്‍ കേ​സു​ക​ളി​ല്‍ പ്ര​തി​യാ​യ യുവാവിനെ വ​ന്‍ മ​ദ്യ​ശേ​ഖ​ര​വു​മാ​യി എ​ക്‌​സൈ​സ് സം​ഘം സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. വെ​ള്ളാ​ങ്ക​ല്ലൂ​ര്‍ വ​ട​ക്കും​ക​ര തു​രു​ത്തി​യി​ല്‍ വീ​ട്ടി​ല്‍ സ​തീ​ഷി​നെ​യാ​ണ് (43) ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് സം​ഘം ത​ന്ത്ര​പ​ര​മാ​യി കു​ടു​ക്കി​യ​ത്.

വി​ല്‍​പ്പ​ന​യ്ക്കാ​യി ഹോ​ണ്ട ആ​ക്ടീ​വ സ്‌​കൂ​ട്ട​റി​ല്‍ ക​ട​ത്തു​ക​യാ​യി​രു​ന്ന 12 ലി​റ്റ​ര്‍ വി​ദേ​ശ​മ​ദ്യ​വും ഇ​യാ​ളി​ല്‍ നി​ന്നു പി​ടി​ച്ചെ​ടു​ത്തു. ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഓ​ര്‍​ഡ​ര്‍ അ​നു​സ​രി​ച്ച് വാ​ഹ​ന​ത്തി​ല്‍ നേ​രി​ട്ട് മ​ദ്യം ഡോ​ര്‍ ഡെ​ലി​വ​റി ചെ​യ്യു​ന്ന​താ​യി​രു​ന്നു രീ​തി.

ഇ​രി​ങ്ങാ​ല​ക്കു​ട എ​ക്‌​സൈ​സ് റേ​ഞ്ച് ഓ​ഫീ​സി​ലെ അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​കെ. വ​ത്സ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഈ ​വ​ന്‍ വേ​ട്ട​യ്ക്ക് ചു​ക്കാ​ന്‍ പി​ടി​ച്ച​ത്. അ​സി​സ്റ്റ​ന്‍റ് എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഇ.​പി. ദി​ബോ​സ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ടി.​എ​സ്. ഷ​നൂ​ജ്, ക​ര്‍​ണ അ​നി​ല്‍​കു​മാ​ര്‍, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍ ഡ്രൈ​വ​ര്‍ കെ.​കെ. സു​ധീ​ര്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം പ​ഴു​ത​ട​ച്ച നീ​ക്ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​യെ വ​ല​യി​ലാ​ക്കി​യ​ത്.

Tags : Nattuvishesham District news

Recent News

Corehub Up