x
ad
Mon, 10 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വാ​യ്പ ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യ യു​വാ​വ് അ​റ​സ്റ്റി​ൽ

വെബ് ഡെസ്ക്
Published: August 10, 2026 09:56 PM IST | Updated: August 10, 2026 09:56 PM IST

മാ​ന്നാ​ർ: വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത യു​വാ​വി​നെ മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. അ​മ്പ​ല​പ്പു​ഴ കോ​മ​ന കി​ട്ടി​യാ​ട്ടി​ല്ലം വീ​ട്ടി​ൽ വി​പി​ൻ ജോ​ൺ​സ​ൺ (30) ആ​ണ് പി​ടി​യി​ലാ​യ​ത്.

20 ല​ക്ഷം രൂ​പ വ​രെ കു​റ​ഞ്ഞ പ​ലി​ശ​യ്ക്ക് വാ​യ്പ ത​ര​പ്പെ​ടു​ത്തി ന​ൽ​കും എ​ന്ന ത​ര​ത്തി​ൽ മ​ഹാ​ല​ക്ഷ്മി ഫി​നാ​ൻ​സ് എ​ന്ന പേ​രി​ൽ പ​ര​സ്യം ന​ൽ​കി​യാ​യി​രു​ന്നു ത​ട്ടി​പ്പ്. പ​ര​സ്യം ക​ണ്ട് വാ​യ്പ ആ​വ​ശ്യ​മു​ണ്ടെ​ന്നു പ​റ​ഞ്ഞ് ബ​ന്ധ​പ്പെ​ടു​ന്ന ആ​ളു​ക​ളു​ടെ പ​ക്ക​ൽ​നി​ന്ന് പ​ലി​ശ​യി​ന​ത്തി​ൽ മു​ൻ​കൂ​ർ പ​ണം അ​ട​യ്ക്ക​ണം എ​ന്ന രീ​തി​യി​ലാ​ണ് ല​ക്ഷ​ങ്ങ​ൾ പ​ല സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നും ഇ​യാ​ൾ ത​ട്ടി​യെ​ടു​ത്തി​രു​ന്ന​ത്. ഇ​തേ രീ​തി​യി​ലാ​ണ് 20 ല​ക്ഷം രൂ​പ വാ​യ്‌​പ ആ​വ​ശ്യ​പ്പെ​ട്ട് ബ​ന്ധ​പ്പെ​ട്ട മാ​ന്നാ​ർ സ്വ​ദേ​ശി​യാ​യ വീ​ട്ട​മ്മ​യു​ടെ പ​ക്ക​ൽ​നി​ന്നു 6.9 ല​ക്ഷം രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. അ​നീ​ഷ് എ​ന്ന വ്യാ​ജ പേ​രി​ലാ​ണ് ഇ​യാ​ൾ ഫോ​ണി​ൽ ആ​ളു​ക​ളു​മാ​യി സം​സാ​രി​ക്കു​ന്ന​ത്. ത​ട്ടി​പ്പ് മ​ന​സി​ലാ​ക്കി​യ വീ​ട്ട​മ്മ മാ​ന്നാ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രുന്നു.

പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​തി​നി​ട​യി​ൽ പാ​ല​ക്കാ​ട് സൈ​ബ​ർ പോ​ലീ​സ് ഇ​യാ​ളെ മ​റ്റൊ​രു ത​ട്ടി​പ്പ് കേ​സി​ൽ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഇ​ത​റി​ഞ്ഞ മാ​ന്നാ​ർ പോ​ലീ​സ് പാ​ല​ക്കാ​ട്ടെ​ത്തി പ്ര​തി​യു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.
സ​മാ​ന രീ​തി​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ, ക​ന​ക​ക്കു​ന്ന് സ്റ്റേ​ഷ​നു​ക​ളി​ലും എ​ടി​എം ക​വ​ർ​ച്ച ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ​ക്ക് അ​മ്പ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര, ഹ​രി​പ്പാ​ട്, കാ​യം​കു​ളം സ്റ്റേ​ഷ​നു​ക​ളി​ലും പ്ര​തി​ക്കെ​തി​രേ നി​ര​വ​ധി കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Tags : Nattuvishesham Districtnews Youth arrested

Recent News

Corehub Up