x
ad
Sun, 14 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​ട​മു​ട്ട​ത്തെ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണ​ശ്ര​മം: യു​വാ​വ് അ​റ​സ്റ്റി​ൽ


Published: April 3, 2026 12:15 AM IST | Updated: April 3, 2026 12:15 AM IST

അ​റ​സ്റ്റി​ലാ​യ ജി​തി​ൻ.

തൃ​പ്ര​യാ​ർ: എ​ട​മു​ട്ട​ത്തെ പൂ​ട്ടി​ക്കി​ട​ക്കു​ന്ന ധ​ന​കാ​ര്യ​സ്ഥാ​പ​ന​ത്തി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി സ്ഥാ​പ​ന​ത്തി​ന്‍റെ ചി​ല്ലു​വാ​തി​ൽ പെ​ളി​ച്ച് 15000 രൂ​പ​യു​ടെ ന​ഷ്ടം വ​രു​ത്തി​യ സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. വ​ല​പ്പാ​ട് വ​ട്ട​പ്പ​ര​ത്തി ക​രേ​പ​റ​ന്പി​ൽ വീ​ട്ടി​ൽ ക​ണ്ണ​പ്പ​ൻ എ​ന്നു വി​ളി​ക്കു​ന്ന ജി​തി​ൻ(34) ആ​ണ് തൃ​ശൂ​ർ റൂ​റ​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ജി​തി​ൻ വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ 12 ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

വ​ല​പ്പാ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ. ​അ​നി​ൽ​കു​മാ​ർ, സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​എ​ൻ. എ​ബി​ൻ, ജി​എ​സ്ഐ സാ​ബു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ സോ​ഷി, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ മ​ണ്‍​സൂ​ർ, അ​ബീ​ഷ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.

Tags : Youth arrested nattuvishesham local news

Recent News

Corehub Up