നെയ്യാറ്റിന്‍കര: തെരഞ്ഞെടുപ്പ്- ക്രിസ്മസ് സ്പെഷൽ ഡ്രൈവിനോടനുബന്ധിച്ച് നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ പരിധിയില്‍ നടന്ന റെയ്ഡില്‍ 1.120 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍. ആമച്ചൽ സ്വദേശി ചിഞ്ചൻ എന്ന ആദർശാണു പിടിയിലായത്.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.വി. വിനോദ് നേതൃത്വം നല്കി. പ്രിവന്റീവ് ഓഫീസർ എം.എസ്. അരുൺകുമാർ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് കെ.ആര്. രജിത്ത്, സിവിൽ എക്സൈസ് ഓഫീസർമാരായ ജിനേഷ്, ശ്രീനു, നന്ദകുമാർ, ഷിന്റോ ഏബ്രഹാം എന്നിവരും എക് സൈസ് സംഘത്തിലുള്‍പ്പെട്ടു.
Tags : Caught with cannabis