x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

1.350 കി​ലോ​ കഞ്ചാവുമായി യു​വാ​വ് അ​റ​സ്റ്റി​ൽ


Published: June 13, 2026 10:05 PM IST | Updated: June 13, 2026 10:05 PM IST

എ​രു​മേ​ലി: ര​ഹ​സ്യ വി​വ​രം കി​ട്ടി രാ​ത്രി റോ​ഡി​ൽ കാ​ത്തു നി​ന്ന എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ കാ​ത്തി​രി​പ്പ് വെ​റു​തെ​യാ​യി​ല്ല. പു​ല​ർ​ച്ചെ 2.45 ാടെ ​സ്‌​കൂ​ട്ട​റി​ൽ വ​ന്ന യു​വാ​വി​നെ ത​ട​ഞ്ഞു നി​ർ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ൾ ര​ണ്ട് ല​ക്ഷം രൂ​പ വി​ല​യു​ള്ള 1.350 കി​ലോ​ ക​ഞ്ചാ​വ്. മു​ണ്ട​ക്ക​യം ചോ​റ്റി സ്വ​ദേ​ശി ക​പ്പ​ലു​മാ​ക്ക​ൽ മാ​ത്തു​ക്കു​ട്ടി എ​ന്ന് വി​ളി​ക്കു​ന്ന അ​മ​ൽ എ​ബ്ര​ഹാം(28) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ർ​ച്ചെ കൂ​വ​പ്പ​ള്ളി മ​ല​ബാ​ർ ക​വ​ല​യി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.

കേ​ര​ള എ​ക്‌​സൈ​സ് പ്ര​ഖ്യാ​പി​ച്ച ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു പ​രി​ശോ​ധ​ന. പി​ടി​കൂ​ടി​യ ക​ഞ്ചാ​വ് ചെ​റു പൊ​തി​ക​ളി​ലാ​യി വി​ൽ​പ്പ​ന ന​ട​ത്തു​മ്പോ​ൾ ര​ണ്ട് ല​ക്ഷം രൂ​പ​യി​ൽ അ​ധി​കം ല​ഭി​ക്കു​മെ​ന്ന് എ​ക്സൈ​സ് സം​ഘം പ​റ​ഞ്ഞു. ക​ഞ്ചാ​വി​ന്‍റെ ഉ​റ​വി​ടം സം​ബ​ന്ധി​ച്ച് പ്ര​തി​യെ ചോ​ദ്യം ചെ​യ്‌​തെ​ന്നും കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും പ്ര​തി​യെ കാ​ഞ്ഞി​ര​പ്പ​ള്ളി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡി​ൽ വി​ട്ടെ​ന്നും പ​രി​ശോ​ധ​ന​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി​യ എ​ക്സൈ​സ് എ​രു​മേ​ലി റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ ജി. ​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

മു​ണ്ട​ക്ക​യം, കാ​ഞ്ഞി​ര​പ്പ​ള്ളി, എ​രു​മേ​ലി ഭാ​ഗ​ങ്ങ​ളി​ൽ അ​ന്യ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി പ​റ​ഞ്ഞെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ ടോ​ജോ ടി. ​ഞ​ള്ളി​യി​ൽ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ്‌ അ​ഷ്‌​റ​ഫ്, ന​ജീ​ബ്, സി​വി​ൽ ഓ​ഫീ​സ​ർ​മാ​രാ​യ പ്രാ​ശോ​ഭ്, സ​ന​ൽ മോ​ഹ​ൻ​ദാ​സ്, ഷെ​ഫീ​ൽ പി. ​ഷൗ​ക്ക​ത്ത്, വ​നി​ത സി​വി​ൽ ഓ​ഫീ​സ​ർ അ​ഞ്ജ​ലി കൃ​ഷ്ണ എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Tags : Youth arrested Nattuvishesham District News

Recent News

Corehub Up