x
ad
Sat, 11 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് എം​ഡി​എം​എ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍


Published: July 11, 2026 05:38 AM IST | Updated: July 11, 2026 05:38 AM IST

ഫാ​യി​സ് മു​ഹ​മ്മ​ദ്.

കോ​ട​ഞ്ചേ​രി: അ​ടി​വാ​രം നൂ​റാം​തോ​ട് റോ​ഡി​ലെ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റി​ല്‍ നി​ന്ന് എം​ഡി​എം​എ​യു​മാ​യി എ​ളേ​റ്റി​ല്‍ ക​രി​മ്പാ​പൊ​യി​ല്‍ സ്വ​ദേ​ശി​യാ​യ ഫാ​യി​സ് മു​ഹ​മ്മ​ദി (29)നെ ​പോ​ലീ​സ് പി​ടി​കൂ​ടി. 5.080 ഗ്രാം ​എം​ഡി​എം​എ​യും 86300 രൂ​പ​യും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. കോ​ട​ഞ്ചേ​രി പോ​ലീ​സി​ന് ര​ഹ​സ്യ വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. അ​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് വ​ള​ഞ്ഞ് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

പ്ര​തി​യു​ടെ പേ​രി​ല്‍ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ല്‍ നി​ര​വ​ധി കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. താ​മ​ര​ശേ​രി കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. കോ​ട​ഞ്ചേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്‌​ഐ കെ.​എ​സ്. ജി​തേ​ഷ്, എ​എ​സ്ഐ ബി​നേ​ഷ് അ​മ​രാ​ട്, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഷ​നി​ല്‍ കു​മാ​ര്‍, എ​ന്‍.​കെ. മു​നീ​ര്‍, ടി.​കെ. ല​തീ​ഷ്, എ.​വി​മി​ല്‍, കെ. ​ബി​ബീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up