നിലന്പൂർ: വിൽപ്പനയ്ക്കായി കൈവശം സൂക്ഷിച്ച 0.58 ഗ്രാം എംഡിഎംഎയുമായി നിരവധി മയക്കുമരുന്നു കേസുകളിലെ പ്രതിയായ വടപുറം സ്വദേശി പിലാതോടൻ അർഷാദ് എന്ന കുഞ്ഞാണിയെ നിലന്പൂർ എസ്ഐ സി.പി. ജാബിർ അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് ഞായറാഴ്ച രാത്രി 11 ഓടെ മന്പാട് പുളിക്കലോടിയിൽ നടത്തിയ പരിശോധനയിലാണ് പ്രതി അറസ്റ്റിലായത്.
ആയിരം രൂപയുടെ ചെറിയ പാക്കറ്റുകളിലാക്കിയാണ് ഇയാൾ എംഡിഎംഎ വിൽപ്പന നടത്തിയിരുന്നത്. പ്രതിയെ നിലന്പൂർ കോടതിയിൽ ഹാജരാക്കി. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിലന്പൂരിൽ പോലീസ് ശക്തമായ പരിശോധനയാണ് നടക്കുന്നത്. സിപിഒമാരായ സി.വി. വിവേക്, ഷൗക്കത്ത്, അജിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.