മുണ്ടുകുഴി സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച യുവജന സംഗമം വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യു
മുണ്ടുകുഴി: മുണ്ടുകുഴി സെന്റ് കുര്യാക്കോസ് ഓര്‍ത്തഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ ആഭിമുഖ്യത്തില്‍ യുവജന സംഗമം നടത്തി. ഫാ. ജോണ്‍ മാത്യു ആഞ്ഞിലിമൂട്ടിലിന്റെ അധ്യക്ഷതയില്‍ വര്‍ഗീസ് മാമ്മന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഫാ. ബ്രിന്‍സ് അലക്സ്, കെ.എം. വര്‍ഗീസ്, ബാബു കുട്ടന്‍ചിറ, ആല്ബിന് തോമസ്, എയ്ഞ്ചല്‍ മേരി വര്‍ഗീസ്, റീബാ റിജോ, എയ്ഞ്ചല്‍ സാറാ അലക്സ്, നിസി എല്‍സാ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
യുവജന സംഗമത്തോടനുബന്ധിച്ച് നടത്തിയ ഭദ്രാസനതല ക്വിസ് മത്സരത്തില്‍ കുറ്റപ്പുഴ മാര്‍ ഗ്രിഗോറിയോസ് യുവജനപ്രസ്ഥാനം ടീം ഒന്നാം സ്ഥാനവും പനയമ്പാല സെന്റ് മേരീസ് യുവജനപ്രസ്ഥാനം ടീം രണ്ടാം സ്ഥാനവും ചെങ്ങരൂര്‍ സെന്റ് ജോര്‍ജ് യുവജനപ്രസ്ഥാനം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.