x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ കൊ​ട്ടി​യൂ​ർ ഉ​ത്സ​വ​ന​ഗ​രി ശു​ചീ​ക​രി​ച്ചു


Published: June 22, 2026 07:01 AM IST | Updated: June 22, 2026 07:01 AM IST

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ വൈ​ശാ​ഖ മ​ഹോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യൂ​ത്ത് കെ​യ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ത്സ​വ​ന​ഗ​രി​യി​ൽ വി​പു​ല​മാ​യ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​മാ​ണ് യൂ​ത്ത് കെ​യ​ർ പ്ര​വ​ർ​ത്ത​ക​ർ ഉ​ത്സ​വ​കാ​ല​ത്ത് ശു​ചീ​ക​ര​ണ ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്ന​ത്.

ഇ​ക്ക​രെ കൊ​ട്ടി​യൂ​ർ, അ​ക്ക​രെ കൊ​ട്ടി​യൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ്ര​വ​ർ​ത്ത​ക​ർ ശു​ചീ​ക​ര​ണം ന​ട​ത്തി. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​നം ര​ണ്ടു​ദി​വ​സ​ത്തേ​ക്കുകൂ​ടി ദീ​ർ​ഘി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജ​യ്സ​ൺ കാ​ര​ക്കാ​ട്ട് ഉ​ദ്ഘ​ട​നം ചെ​യ്തു. യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് വി​ജി​ൽ മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി.​പി. അ​ബ്ദു​ൾ റ​ഷീ​ദ്, മ​ഹി​ത മോ​ഹ​ൻ, അ​ശ്വി​ൻ മ​കു​കോ​ത്ത്, മി​ഥു​ൻ മാ​റോ​ളി, നി​ധി​ൻ ന​ടു​വ​നാ​ട്, പ്രി​ൻ​സ് പി ​ജോ​ർ​ജ്, ജി​നീ​ഷ് ചെ​മ്പേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Youth Care activists cleaned

Recent News

Corehub Up