x
ad
Thu, 6 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​ജ ന​മ്പ​ര്‍​പ്ലേ​റ്റ് പ​തി​ച്ച ബൈ​ക്കു​മാ​യി യു​വാ​വ് പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: August 6, 2026 01:02 AM IST | Updated: August 6, 2026 01:02 AM IST

മാ​യാ​ണ്ടി

ഉ​ള്ളൂ​ര്‍: വ്യാ​ജ ന​മ്പ​ര്‍​പ്ലേ​റ്റ് പ​തി​ച്ച ബൈ​ക്കു​മാ​യി സ​ഞ്ച​രി​ച്ച ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​യെ പേ​ട്ട സി​ഐ​യും സം​ഘ​വും പി​ടി​കൂ​ടി. ക​ന്യാ​കു​മാ​രി മാ​ര്‍​ത്താ​ണ്ഡം ഹാ​ര്‍​ബ​ര്‍ തേ​ങ്ങാ​പ്പ​ട്ട​ണം സ്വ​ദേ​ശി മാ​യാ​ണ്ടി (27) ആ​ണ് പി​ടി​യി​ലാ​യ​ത്. സി​റ്റി പൊ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ അ​രു​ള്‍ ആ​ര്‍.​ബി. കൃ​ഷ് ണ​യ്ക്കു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തിന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പേ​ട്ട പൊ​ലീ​സ് പാ​റ്റൂ​രി​ല്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് പാ​റ്റൂ​ര്‍ ജം​ഗ്ഷ​നി​ലൂ​ടെ ത​മി​ഴ്‌​നാ​ട് ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള ഹീ​റോ ഹോ​ണ്ട സ്പ്ല​ണ്ട​ര്‍ ബൈ​ക്കു​മാ​യി സ​ഞ്ച​രി​ക്കു​ന്ന​യാ​ളെ ശ്ര​ദ്ധി​ച്ച​ത്. ഇ​യാ​ളെ ത​ട​ഞ്ഞു​നി​ര്‍​ത്തി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മു​ന്നി​ലും പി​ന്നി​ലു​മു​ള്ള ന​മ്പ​ര്‍​പ്ലേ​റ്റ് വ്യാ​ജ​മാ​ണെ​ന്നു തെ​ളി​ഞ്ഞു.

വാ​ഹ​ന​ത്തി​ല്‍ എ​ന്‍​ജി​ന്‍ ന​മ്പ​രും ചേ​സി​സ് ന​മ്പ​രും ചു​ര​ണ്ടി മാ​റ്റി​യ നി​ല​യി​ലാ​യി​രു​ന്നു. അ​തി​നാ​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ സാ​ധി​ച്ചി​രു​ന്നി​ല്ല. അ​തേ​സ​മ​യം താ​ന്‍ ത​മി​ഴ്‌​നാ​ട്ടി​ലെ ഒ​രാ​ളി​ല്‍നി​ന്നു പ​ണംന​ല്‍​കി വാ​ങ്ങി​യ ബൈ​ക്കാണെ​ന്നാ​ണ് മാ​യാ​ണ്ടി പൊ​ലീ​സി​നോ​ടു പ​റ​ഞ്ഞ​ത്. ബൈ​ക്ക് മോ​ഷ​ണ​വ​സ്തു​വാ​ണെ​ന്നാ​ണു പൊ​ലീ​സി​ന്‍റെ പ്രാഥമിക നിഗമനം.

മാ​യാ​ണ്ടി വ​ര്‍​ഷ​ങ്ങ​ളാ​യി തി​രു​വ​ന​ന്ത​പു​ര​ത്ത് അ​ല​ഞ്ഞു​തി​രി​ഞ്ഞു ന​ട​ക്കു​ന്ന​യാ​ളാ​ണെ​ന്നും ആ​ക്രി​വി​ല്‍​പ്പ​ന ന​ട​ത്തു​ന്ന​യാ​ളാ​ണെ​ന്നും പേ​ട്ട പൊ​ലീ​​സ് പ​റ​ഞ്ഞു. അ​റ​സ്റ്റി​ലാ​യ മാ​യാ​ണ്ടി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യാ​ല്‍ മാ​ത്ര​മേ ബൈ​ക്ക് മോ​ഷ​ണ​വ​സ്തു​വാ​ണോ അ​ല്ല​യോ എ​ന്നു​ള്ള കാ​ര്യം വ്യ​ക്ത​മാ​കു​ക​യു​ള്ളൂ. ബൈ​ക്ക് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

Tags : Nattuvishesham Local News Youth caught bike

Recent News

Corehub Up