ഓണക്കിറ്റ് വിതരണോദ്ഘാടനം പപ്പൻ ചിറ്റിലംചേരി നിർവഹിക്കുന്നു.
മംഗലംഡാം: നാഗസാക്കി ദിനം, യൂത്ത് കോൺഗ്രസ് സ്ഥാപക ദിനചാരണം എന്നിവയോടനുബന്ധിച്ച് മംഗലംഡാമിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിർധനരായ രോഗികൾക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് പപ്പൻ ചിറ്റിലംചേരി ഉദ്ഘാടനം ചെയ്തു.
വണ്ടാഴി മണ്ഡലം പ്രസിഡന്റ് ആർ. അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബർമാരായ ഡിനോയ് കോമ്പാറ, പ്രമോദ് തണ്ടലോട്, അച്ചാമ്മ ജോസഫ്, എം. ബിന്ദു,യൂത്ത് കോൺഗ്രസ് വാർഡ് പ്രസിഡന്റ് അജീഷ് ജോസഫ്, ഗോപി കണിയമംഗലം, ജെ. എബിൻ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Onam kits