ശബരിമല സ്വർണക്കൊള്ളയിൽ സിപിഎമ്മിനും കോൺഗ്രസിനും പങ്കുണ്ടെന്നാരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റിലേക്കു നടത്തിയ പ്രതിഷേധമ
തൃശൂർ: ശബരിമല സ്വർണക്കൊള്ളയ്ക്കുപിന്നിൽ സിപിഎം - കോണ്ഗ്രസ് കുറുവാസംഘമെന്ന് ആരോപിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി. ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്കെതിരേ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. റോഡിൽ കുത്തിയിരുന്നു പ്രതിഷേധിച്ച പ്രവർത്തകരെ പോലീസ് കസ്റ്റഡിയിൽ എടുത്തുനീക്കി.
യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി വിഷ്ണു വഞ്ചിമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മനു പള്ളത്ത്, ബിജെപി സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ജേക്കബ്, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി അഡ്വ. കെ.ആർ. ഹരി, യുവമോർച്ച സംസ്ഥാനസെക്രട്ടറി അധീന ഭാരതി, യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി രാഹുൽ നന്തിക്കര എന്നിവർ പ്രസംഗിച്ചു.
Tags : Youth march water nattuvishesham local news