x
ad
Tue, 16 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വ​ത​ല​മു​റ വി​ശ്വാ​സ​ത്തി​ൽ വ​ള​ര​ണം: മാ​ർ മ​ന​ത്തോ​ട​ത്ത്


Published: June 16, 2026 12:22 AM IST | Updated: June 16, 2026 12:22 AM IST

വ​ട​ക്ക​ഞ്ചേ​രി: യു​വ​ത​ല​മു​റ വി​ശ്വാ​സ​ത്തി​ലും സ്നേ​ഹ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും വ​ള​ര​ണ​മെ​ന്നും സ​മൂ​ഹ​ത്തി​നു ന​ന്മ ചെ​യ്തു​ജീ​വി​ക്കാ​ൻ മാ​താ​പി​താ​ക്ക​ൾ അ​വ​രെ പ്രാ​പ്ത​രാ​ക്ക​ണ​മെ​ന്നും ബി​ഷ​പ് എ​മരി​റ്റസ് മാ​ർ ജേ​ക്ക​ബ് മ​ന​ത്തോ​ട​ത്ത്. ക​ണ​ക്ക​ൻ​തു​രു​ത്തി രാ​ജ​ഗി​രി തി​രു​ഹൃ​ദ​യ പ​ള്ളി​യി​ൽ ഈ​ശോ​യു​ടെ തി​രു​ഹൃ​ദ​യ തി​രു​നാ​ളി​ൽ ദി​വ്യ​ബ​ലി​യ​ർ​പ്പി​ച്ച് സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷ​പ്.

വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക, ഫാ. ​ജ​സ്റ്റി​ൻ വ​ട്ട​മ​റ്റം എ​ന്നി​വ​ർ സ​ഹ​കാ​ർ​മി​ക​രാ​യി. മി​ക​ച്ച വി​ജ​യം നേ​ടി​യ​വ​രെ ആ​ദ​രി​ക്ക​ലും വേ​ദ​പാ​ഠം കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ഊ​ട്ടു​നേ​ർ​ച്ച​യും ന​ട​ന്നു. വി​കാ​രി ഫാ. ​ഡേ​വി​സ് ച​ക്കും​പീ​ടി​ക, കൈ​കാ​ര​ന്മാ​രാ​യ സ​ന്തോ​ഷ് വെ​ള്ള​മ​റ്റ​ത്തി​ൽ, ആ​ന്‍റോ വ​ല്ല​യി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വാ​സ​സ​മൂ​ഹം ബി​ഷ​പി​നെ സ്വീ​ക​രി​ച്ചു.

Tags : Ma Manathodath Nattuvishesham District News

Recent News

Corehub Up