രാമപുരം: യുവതലമുറയില്‍ വര്‍ധിച്ചുവരുന്ന മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി ലഹരിവസ്തുക്കള്‍ കുറുക്കുവഴികളാകരുതെന്ന് മുന്‍ ഡിജിപി ഋഷിരാജ് സിംഗ്.
രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് സോഷ്യല്‍ വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഐക്യുഎസിയും കേരള അസോസിയേഷന് ഓഫ് പ്രഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്സ്, പൂന ചൈതന്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെന്റല്‍ ഹെല്‍ത്ത്, പാലാ അഡാര്‍ട്ട് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച ദ്വിദിന ദേശീയ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മാനസിക സംഘര്‍ഷം ഒഴിവാക്കുന്നതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കൗണ്‍സലിംഗ് വിദ്യാര്‍ഥി അനുപാതം വര്‍ധിപ്പിക്കണമെന്നും കുട്ടികള്‍ കലാ, കായിക, പഠ്യേതര രംഗങ്ങളില്‍ വ്യാപൃതരാകണമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
മാനേജര്‍ ഫാ. ബെര്‍ക്കുമാന്‍സ് കുന്നുംപുറം അധ്യക്ഷത വഹിച്ചു. കോളജ് പ്രിന്‍സിപ്പല്‍ ഡോ. റെജി വര്‍ഗീസ് മേക്കാടന്‍, ക്യാപ്സ് പ്രതിനിധികളായ ഡോ. ചെറിയാന് പി. കുര്യന്, ജയിംസ് ഫിലിപ്പ്, സജോ ജോയി, വൈസ് പ്രിന്‍സിപ്പല്‍മാരായ ഫാ. ജോസഫ് ആലഞ്ചേരില്‍, സിജി ജേക്കബ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍മാരായ രാജീവ് കൊച്ചുപറമ്പില്‍, പ്രകാശ് ജോസഫ്, സോഷ്യല്‍ വര്‍ക്ക് വകുപ്പ് മേധാവി സിജു തോമസ്, ഐക്യുഎസി കോ-ഓര്‍ഡിനേറ്റര്‍ കിഷോര്‍, അധ്യാപകരായ ഐഡ ഇമ്മാനുവല്‍, സൈമണ്‍ ബാബു, സാന്ദ്രാ ആന്റണി, ഷെറിന് മാത്യു തുടങ്ങിയവര്‍ പ്രസംഗിച്