x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

02
JUN
2026

ആ​ഭ്യ​ന്ത​ര​വ​കു​പ്പ​റി​യാ​ൻ 51 തി​രു​മു​റി​വു​ക​ൾ

Editorial Audio


Published: June 2, 2026 12:00 AM IST | Updated: June 1, 2026 10:45 PM IST

ഒ​ന്ന​ര വ​യ​സു​ള്ള കു​ഞ്ഞാ​യി​രു​ന്നു. കൊ​ല​പാ​ത​കി​ക​ൾ അ​മ്മ​യും ര​ണ്ടാ​ന​ച്ഛ​നും! ഒ​രി​ക്ക​ൽ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ അ​വ​ന്‍റെ പി​ട​ച്ചി​ൽ ക​ണ്ട അ​മ്മ താ​നി​ല്ലാ​ത്ത​പ്പോ​ൾ കൊ​ന്നാ​ൽ മ​തി​യെ​ന്നു പ​റ​ഞ്ഞ് നാ​ട്ടി​ൽ​നി​ന്നു മാ​റി​നി​ന്നു സൗ​ക​ര്യ​മൊ​രു​ക്കി. മ​നഃ​സാ​ക്ഷി​ക്കു​ത്തെ​ന്നു പ​റ​യ​രു​ത്, പി​ട​യു​ന്ന കു​ഞ്ഞി​ന്‍റെ അ​ന്ത്യ​നോ​ട്ടം സു​ഖ​ജീ​വി​ത​ത്തെ വേ​ട്ട​യാ​ടി​യാ​ലോ! നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച പ്ര​കാ​രം ആ ​പു​രു​ഷ​വേ​ഷ​ധാ​രി കൃ​ത്യം നി​ർ​വ​ഹി​ച്ചു. 51 മു​റി​വു​ക​ളു​ണ്ടാ​യി​രു​ന്ന, കു​ഞ്ഞി​ക്കൈ​ക​ളി​ൽ പ്ലാ​സ്റ്റ​റു​ണ്ടാ​യി​രു​ന്ന, ചോ​റി​ന്‍റെ വ​റ്റു​ക​ൾ തൊ​ണ്ട​യി​ൽ കു​രു​ങ്ങി​യ, വി​ശ​പ്പാ​റാ​ത്ത, ഭീ​തി​യൊ​ളി​പ്പി​ച്ച ക​ണ്ണു​ക​ള​ട​ഞ്ഞ ആ ​കു​ഞ്ഞു​ദേ​ഹം മോ​ർ​ച്ച​റി മ​ഞ്ച​ലി​ൽ കി​ട​ത്തി​യ​പ്പോ​ൾ ഒ​രു ചു​ളു​ങ്ങി​യ ത​ല​യ​ണ​യോ​ള​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഇ​ല്ല, ഇ​തു​പോ​ലൊ​രു സം​ഭ​വം വേ​റെ​യു​ണ്ടാ​കി​ല്ല.

തി​രു​വ​ന​ന്ത​പു​രം നെ​ടു​മ​ങ്ങാ​ട് പ​ന​വൂ​രി​ലാ​ണ് സം​ഭ​വം. ആ​ദ്യ​വി​വാ​ഹ​ത്തി​ലെ കു​ഞ്ഞ് അ​ർ​ഷി​തി​നെ അ​മ്മ അ​ഖി​ല​യു​ടെ സ​മ്മ​ത​ത്തോ​ടെ​യാ​ണ് ര​ണ്ടാം ഭ​ർ​ത്താ​വ് അ​ഷ്ക​ർ കൊ​ന്ന​തെ​ന്നാ​ണ് പു​റ​ത്തു​വ​ന്ന വാ​ർ​ത്ത. മൂ​ന്നു മാ​സ​മാ​യി കൊ​ല്ല​ണ​മെ​ന്ന ഉ​ദ്ദേ​ശ​ത്തോ​ടെ കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​രി​ക്ക​ൽ ശ്വാ​സം​മു​ട്ടി​ച്ചു കൊ​ല്ലാ​ൻ ശ്ര​മി​ച്ചു. അ​വ​ശ​നാ​യ കു​ഞ്ഞി​ന്‍റെ പി​ട​ച്ചി​ൽ ക​ണ്ട അ​ഖി​ല, താ​നി​ല്ലാ​ത്ത​പ്പോ​ൾ കൊ​ല്ലാ​ൻ പ​റ​ഞ്ഞേ​ൽ​പ്പി​ച്ച് നൃ​ത്ത​പ​രി​പാ​ടി​ക്കെ​ന്നു പ​റ​ഞ്ഞ് മാ​റി​നി​ന്നു​കൊ​ടു​ത്തു. ത​ങ്ങ​ൾ ന​ട​ത്തി​യ പീ​ഡ​ന​ങ്ങ​ൾ അ​ഷ്ക​ർ​ത​ന്നെ പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. വി​ശ​ന്നു ക​ര​ഞ്ഞാ​ൽ തീ​വ​ച്ചു പൊ​ള്ളി​ക്കും. ക​ത്തു​ന്ന സി​ഗ​ര​റ്റി​നു കു​ത്തും. വാ​ശി​പി​ടി​ച്ചാ​ൽ തൊ​ഴി​ക്കും. കി​ട​ക്ക​യി​ൽ മൂ​ത്ര​മൊ​ഴി​ച്ച​തി​ന് ജ​ന​നേ​ന്ദ്രി​യം കീ​റി​മു​റി​ച്ചു. ബൈ​ക്കി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​തി​നാ​ണ് കൈ​ക​ൾ ത​ല്ലി​യൊ​ടി​ച്ച​ത്. വാ​യി​ൽ തു​ണി തി​രു​കി​യ​ശേ​ഷ​മാ​യി​രു​ന്നു മ​ർ​ദ​നം.

വെ​ള്ളി​യാ​ഴ്ച​യാ​ണ് കൊ​ല്ലാ​ൻ തീ​രു​മാ​നി​ച്ച​ത്. അ​ഖി​ല​യെ ഫോ​ണി​ൽ വി​ളി​ച്ച് ഇ​ക്കാ​ര്യം അ​റി​യി​ക്കു​ക​യും ചെ​യ്തു. തൊ​ണ്ട​യി​ൽ ആ​ഹാ​രം കു​ടു​ങ്ങി​യെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നാ​യി​രു​ന്നു ശ്ര​മം. ഉ​ച്ച​യ്ക്ക് അ​ർ​ഷി​തി​ന് ആ​ഹാ​രം കൊ​ടു​ത്ത​ശേ​ഷം അ​തി​റ​ക്കു​ന്ന​തി​നു മു​ന്പ് ക​ഴു​ത്തി​ൽ അ​മ​ർ​ത്തി​പ്പി​ടി​ച്ചു. പ​ല​ത​വ​ണ ഇ​താ​വ​ർ​ത്തി​ച്ചി​ട്ടും കു​ഞ്ഞ് മ​രി​ച്ചി​ല്ല. അ​തോ​ടെ ത​ല പി​ടി​ച്ചു ഭി​ത്തി​യി​ലി​ടി​പ്പി​ച്ചു. കു​ഴ​ഞ്ഞു​വീ​ണ കു​ഞ്ഞി​ന്‍റെ വാ​യി​ലേ​ക്ക് ഭ​ക്ഷ​ണം തി​രു​കി ക​ഴി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. അ​തോ​ടെ കു​ഞ്ഞ് വ​ലി​യ ശ​ബ്ദ​ത്തി​ൽ ഛർ​ദി​ക്കു​ന്ന ഒ​ച്ച കേ​ട്ട് അ​യ​ൽ​ക്കാ​രി​ൽ ചി​ല​രെ​ത്തി. ഭ​ക്ഷ​ണം തൊ​ണ്ട​യി​ൽ കു​ടു​ങ്ങി​യെ​ന്നു പ​റ​ഞ്ഞെ​ങ്കി​ലും ഡോ​ക്‌​ട​ർ​മാ​ർ അ​ർ​ഷി​തി​ന്‍റെ മു​റി​വു​ക​ൾ ക​ണ്ടെ​ത്തി കൊ​ല​പാ​ത​ക​മാ​ണെ​ന്ന സൂ​ച​ന പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

കേ​ര​ളം ക​ണ്ണു തു​ട​ച്ച് തേ​ങ്ങ​ല​ട​ക്കാ​ൻ പ​ണി​പ്പെ​ടു​ന്പോ​ൾ സ​ർ​ക്കാ​ർ, മോ​ർ​ച്ച​റി​യി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങി നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കു പോ​ക​ണം. ചി​ല ആ​രോ​പ​ണ​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടു​ണ്ട്. പ്ര​തി കൊ​ല്ലാ​ൻ ശ്ര​മി​ച്ച​തി​നെ​ത്തു​ട​ർ​ന്നു ത​ല​യ്ക്കു പ​രി​ക്കേ​റ്റു രോ​ഗി​യാ​യ ആ​ദ്യ​ഭാ​ര്യ​യു​ടെ വീ​ട്ടു​കാ​ർ ഉ​ൾ​പ്പെ​ടെ ന​ൽ​കി​യ പ​ല പ​രാ​തി​ക​ളും ത​ള്ളി​ക്ക​ള​ഞ്ഞ കാ​ക്കി​ക്കാ​ർ അ​വി​ടെ​യു​ണ്ട​ത്രേ. അ​ഷ്ക​റി​നൊ​പ്പം ക​ഴി​ഞ്ഞ മ​റ്റൊ​രു പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കി​യെ​ന്ന റി​പ്പോ​ർ​ട്ടു​ക​ളും വ​രു​ന്നു​ണ്ട്. അ​ർ​ഷി​തി​ന്‍റെ അ​ച്ഛ​ൻ, അ​ഖി​ല​യു​ടെ ആ​ദ്യ ഭ​ർ​ത്താ​വ് അ​ഖി​ൽ, ജീ​വ​നൊ​ടു​ക്കി​യ​ത് എ​ന്തി​നെ​ന്ന​തും അ​ന്വേ​ഷി​ക്ക​ണം.

പോ​ലീ​സ് പ്ര​തി​ക്ക് ഒ​ത്താ​ശ ചെ​യ്തെ​ന്ന​തു ശ​രി​യാ​ണെ​ങ്കി​ൽ പ്ര​തി​ക​ൾ ര​ണ്ടി​ലൊ​തു​ങ്ങ​രു​ത്. വേ​ലി വി​ള​വു തി​ന്ന​രു​ത്. ആ​ഭ്യ​ന്ത​ര​വ​കു​പ്പ് വ​ള​മി​ട്ടു​കൊ​ടു​ക്ക​രു​ത്. കാ​ര​ണം, ഈ ​കു​റ്റ​കൃ​ത്യം സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​ണ്. ലോ​ക​ത്ത് ഏ​റ്റ​വും പീ​ഡ​ന​മേ​റ്റു മ​രി​ച്ച​വ​രി​ലൊ​രാ​ളു​ടെ കു​ഞ്ഞു​ട​ലാ​ണ് മോ​ർ​ച്ച​റി​യെ​യും പൊ​ള്ളി​ച്ചു​ക​ള​ഞ്ഞ​ത്. കൊ​ല​യാ​ളി​ക്കെ​തി​രേ​യു​ള്ള പ​രാ​തി​ക​ൾ പോ​ലീ​സ് ഗൗ​ര​വ​ത്തി​ലെ​ടു​ത്തി​രു​ന്നെ​ങ്കി​ൽ ഒ​രു​പ​ക്ഷേ, ആ ​ന​രാ​ധ​മ​ന് ഈ​യ​വ​സ​രം കി​ട്ടു​മാ​യി​രു​ന്നി​ല്ല. കു​റ്റ​വാ​ളി​ക​ളു​ടെ പോ​ലീ​സ് ബ​ന്ധ​മ​ല്ല, പോ​ലീ​സി​ന്‍റെ കു​റ്റ​വാ​ളി​ബ​ന്ധ​മാ​ണ് കേ​ര​ള​ത്തെ ദൈ​വ​ത്തി​ന്‍റെ സ്വ​ന്തം നാ​ടെ​ന്ന കീ​ർ​ത്തി​യി​ൽ​നി​ന്ന് ആ​ട്ടി​പ്പാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.

കേ​ട്ട​വ​രെ​ല്ലാം അ​ർ​ഷി​ത് സ​ഹി​ച്ച വേ​ദ​ന​ക​ൾ ശ​രീ​ര​ത്തി​ലും മ​ന​സി​ലും അ​നു​ഭ​വി​ക്കു​ക​യാ​ണ്. ഏ​താ​ണ്ടെ​ല്ലാ മ​ല​യാ​ളി​ക​ളും കു​ഞ്ഞു​ങ്ങ​ളെ പ്രാ​ണ​നേ​ക്കാ​ൾ സ്നേ​ഹി​ക്കു​ന്ന​വ​രാ​ണ്. പ​ക്ഷേ, എ​ല്ലാ​വ​രു​മ​ല്ല. ചി​ല വീ​ടു​ക​ളി​ൽ അ​ട​ക്കി​പ്പി​ടി​ച്ച നി​ല​വി​ളി​ക​ളു​ണ്ട്. ചി​ല മാ​താ​പി​താ​ക്ക​ളു​ടെ​യും മ​ക്ക​ളു​ടെ​യു​മു​ൾ​പ്പെ​ടെ ദേ​ഹ​ത്ത് ഉ​ണ​ങ്ങാ​ത്ത മു​റി​വു​ക​ളു​ണ്ട്. മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന​ടി​മ​ക​ൾ, സ്വ​ഭാ​വ​വൈ​ക​ല്യ​മു​ള്ള​വ​ർ, സ്നേ​ഹ​മി​ല്ലാ​ത്ത​വ​ർ... വീ​ട്ടു​കാ​രാ​ഗൃ​ഹ​ങ്ങ​ളു​ടെ വാ​തി​ലു​ക​ൾ ച​വി​ട്ടി​ത്തു​റ​ക്ക​ണം. നാ​മൊ​ത്തി​രി ‘പു​രോ​ഗ​തി’ നേ​ടി. തൊ​ട്ട​ടു​ത്ത വീ​ട്ടി​ൽ ന​ട​ക്കു​ന്ന​തു​പോ​ലും പ​ല​ർ​ക്കു​മ​റി​യി​ല്ല. അ​റി​ഞ്ഞാ​ലും സ്വ​ന്തം വീ​ടി​നു പു​റ​ത്തു​ള്ള ‘പൊ​ല്ലാ​പ്പു​ക​ൾ’ ഏ​റ്റെ​ടു​ക്കാ​റി​ല്ല. മ​താ​ധി​കാ​രി​ക​ളി​ൽ പ​ല​രും ഇ​തൊ​ന്നു​മ​റി​യാ​തെ ലോ​കം ന​ന്നാ​ക്ക​ലി​ൽ വ്യാ​പൃ​ത​രാ​യി. ത​ദ്ദേ​ശ ജ​ന​പ്ര​തി​നി​ധി​ക​ൾ ജാ​ഗ്ര​ത​യു​ള്ള​വ​രാ​ക​ണം.

ക​ർ​ശ​ന​മാ​യ അ​തി​ർ​ത്തി​ക​ളു​ള്ള പ​ര​മാ​ധി​കാ​ര രാ​ജ്യ​ങ്ങ​ളാ​യി ഓ​രോ വീ​ടും മാ​റി​യ​തി​നാ​ൽ ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ന്‍റെ മു​ൻ​ഗ​ണ​ന​ക​ൾ മാ​റ്റി​യെ​ഴു​ത​ണം. ചി​ല വീ​ടു​ക​ളി​ൽ ക്രൂ​ര​ത​ക​ൾ അ​ര​ങ്ങേ​റു​ന്നു​ണ്ട്. ച​ത്ത​തി​നൊ​ത്തു ജീ​വി​ക്കു​ന്ന അ​ർ​ഷി​തു​മാ​രെ മോ​ർ​ച്ച​റി​യി​ലേ​ക്ക​ല്ല, ഈ ​സ​മൂ​ഹ​ത്തി​ന്‍റെ മാ​റി​ലേ​ക്കാ​ണ് മാ​റ്റി​ക്കി​ട​ത്തേ​ണ്ട​ത്.

Tags : DEEPIKA EDITORIAL CHILD DEATH CASE

Recent News

Corehub Up