Tue, 13 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : DEATH

യുവതി ജീവനൊടുക്കിയതിനു പിന്നാലെ മർദനമേറ്റ് യുവാവ് കൊല്ലപ്പെട്ടു

കന്യാകുമാരി: യുവതി ജീവനൊടുക്കിയ സംഭവത്തില്‍ യുവാവ് മര്‍ദനമേറ്റു മരിച്ചു. പെരിയവിള സ്വദേശി എയ്ഞ്ചല്‍ (26) മരിച്ചതിന് പിന്നാലെയാണ് പ്രദേശവാസിയായ ആന്‍റണിരാജ് (33) കൊല്ലപ്പെട്ടത്. സംഭവത്തില്‍ അഞ്ച് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

നാഗര്‍കോവിലിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തിരുന്ന എയ്ഞ്ചലിനോട് മണ്ണുമാന്തി യന്ത്രത്തിന്‍റെ ഡ്രൈവറായ ആന്‍റണിരാജ് പ്രണയാഭ്യര്‍ഥന നടത്തി ശല്യപ്പെടുത്തിയിരുന്നു. യുവതിയുടെ പരാതിയില്‍ കന്യാകുമാരി പൊലിസ് ആന്‍റണിരാജിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും ജാമ്യത്തിലിറങ്ങി ഇയാള്‍ ശല്യം തുടര്‍ന്നു. ഞായറാഴ്ച രാത്രി എയ്ഞ്ചലിനെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ആന്‍റണിരാജിനെ യുവതിയുടെ ബന്ധുക്കള്‍ കല്ലുകൊണ്ട് മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ പെരിയവിള സ്വദേശികളായ ബെവിന്‍ (26), ബെനിഷ് (25), വിനീഷ് (22), രവി സെല്‍വന്‍ (56), യേശുനേശ സെല്‍വന്‍ (58) എന്നിവരെയാണ് കന്യാകുമാരി പൊലിസ് അറസ്റ്റ് ചെയ്തു.

National

മു​ത്ത​ശി​യു​ടെ മ​ര​ണം; ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ള്ള കോ​ക്ക്റോ​ച്ച് ജ​ന​ത പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​ഭി​ജീ​ത് ദീ​പ്കെ​യെ വി​ട്ട​യ​ക്കു​മെ​ന്ന് പൊ​ലി​സ്. മു​ത്ത​ശി സാ​വി​ത്രി​ഭാ​യ് ശ​ങ്ക​റാ​വു ദീ​പ്കെ (85)യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് വി​ട്ട​യ​ക്കു​ന്ന​തെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി ജി​ല്ല​യി​ലു​ള്ള സ്വ​ന്തം വ​സ​തി​യി​ൽ വ​ച്ചാ​യി​രു​ന്നു ദീ​പ്കെ​യു​ടെ മു​ത്ത​ശി​യു​ടെ മ​ര​ണം.

എ​ന്നാ​ൽ ക​സ്റ്റ​ഡി​യി​ലു​ള്ള അ​ഭി​ജീ​തി​നെ മു​ത്ത​ശി​യു​ടെ മ​ര​ണ​വി​വ​രം പൊ​ലി​സ് അ​റി​യി​ച്ചി​ല്ലെ​ന്ന ത​ര​ത്തി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ച്ച വാ​ർ​ത്ത​ക​ൾ ഡ​ൽ​ഹി പോ​ലീ​സ് ത​ള്ളി. വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ ത​ന്നെ മാ​നു​ഷി​ക പ​രി​ഗ​ണ​ന​യോ​ടെ അ​ഭി​ജീ​തി​നെ മ​ര​ണ​വാ​ർ​ത്ത​യും സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ ന​ട​ക്കു​ന്ന സ​മ​യ​വും കൃ​ത്യ​മാ​യി അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​സ്കാ​ര​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ എ​ല്ലാ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ചെ​യ്തു​ന​ൽ​കാ​മെ​ന്ന് പൊ​ലി​സ് അ​ഭി​ജീ​തി​നെ അ​റി​യി​ച്ചി​ട്ടു​ണ്ട്. ഞാ​യ​റാ​ഴ്ച രാ​വി​ലെ 10ന് ​മ​ഹാ​രാ​ഷ്ട്ര​യി​ലെ ഹിം​ഗോ​ളി​യി​ലു​ള്ള സ്വ​ന്തം ഗ്രാ​മ​ത്തി​ലാ​ണ് സം​സ്കാ​ര​ച്ച​ട​ങ്ങു​ക​ൾ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രെ​യു​ള്ള സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ​ത്തി​യ അ​ഭി​ജീ​തി​നെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഡ​ൽ​ഹി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

National

ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് ഹോ​ട്ട് വാ​ട്ട​ർ ബാ​ഗ് വ​ച്ച് ഉ​റ​ങ്ങി; വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ്

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ൽ ഹോ​ട്ട് വാ​ട്ട​ർ ബാ​ഗി​ൽ നി​ന്നും വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. എ​ൻ​ജി​നീ​യ​റാ​യ രോ​ഹ​ൻ കു​ബാ​ഡി​യാ​യാ​ണ് (30) മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​മാ​യി പൂ​ന​യി​ലെ സോം​നാ​ഥി​ൽ വാ​ട​ക​വീ​ടെ​ടു​ത്ത് താ​മ​സി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച​യാ​ണ് സം​ഭ​വം ന​ട​ന്ന​തെ​ങ്കി​ലും ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് വി​വ​രം പു​റ​ത്ത​റി​യു​ന്ന​ത്. രോ​ഹ​ന്‍റെ താ​മ​സ​സ്ഥ​ല​ത്തു​നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്ന് പ​രി​സ​ര​വാ​സി​ക​ൾ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വി​വ​രം പു​റ​ത്തു​വ​ന്ന​ത്. പ​ല​ത​വ​ണ വി​ളി​ച്ചി​ട്ടും മ​റു​പ​ടി ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​ട​മ​യെ​ത്തി വീ​ട് തു​റ​ന്ന് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ട്ടി​ലി​ൽ മ​രി​ച്ച നി​ല​യി​ൽ രോ​ഹ​നെ ക​ണ്ടെ​ത്തി​യ​ത്.

ക​ഴു​ത്തി​ൽ ഇ​ല​ക്ട്രി​ക് ഹോ​ട്ട് വാ​ട്ട​ർ ബാ​ഗ് വ​ച്ച് കി​ട​ന്നു​റ​ങ്ങി​യ ഇ​ദ്ദേ​ഹ​ത്തി​ന് ബാ​ഗി​ൽ നി​ന്നും ഷോ​ക്കേ​റ്റാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. മൃ​ത​ദേ​ഹ​ത്തി​ന് സ​മീ​പ​ത്താ​യി ര​ക്ത​ക്ക​റ​ക​ളും ഉ​ണ്ടാ​യി​രു​ന്ന​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത പൊ​ലി​സ് മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നാ​യി മാ​റ്റി. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു.

Kerala

കോതമംഗലത്ത് കോളജ് വിദ്യാര്‍ഥിയുടെ മരണം; ദുരൂഹത ആരോപിച്ച് കുടുംബം

കൊച്ചി: കോതമംഗലത്തെ സ്വകാര്യ കോളജ് വിദ്യാര്‍ഥിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. വ്യാഴാഴ്ച വൈകുന്നേരം 5.10 ഓടെയാണ് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന്‍റെ ആറാം നിലയില്‍ നിന്നും താഴേക്ക് വീണ് തിരുവനന്തപുരം വെഞ്ഞാറമൂട് പള്ളിമുക്ക് മൈയിലോട്ടു കൊണോത്ത് പുത്തന്‍വീട്ടില്‍ ജി. വിജയന്‍ പിള്ളയുടെ മകന്‍ വി. ആയേഷ് (20) മരിച്ചത്.

ആയേഷ് ജീവനൊടുക്കുമെന്ന് കരുതുന്നില്ലെന്നും കോളജിന്‍റെ ഭാഗത്ത് നിന്നും വീഴ്ചയുണ്ടായോയെന്ന് അന്വേഷിക്കണമെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കുടുംബത്തിന്‍റെ ആവശ്യം.

മൂന്നാം വര്‍ഷം എഐ മെഷീന്‍ ലേണിംഗ് ബ്രാഞ്ച് വിദ്യാര്‍ഥിയായിരുന്നു ആയേഷ്. വിദ്യാര്‍ഥി ഗോവണി വച്ച് കെട്ടിടത്തിന് മുകളിലേക്ക് കയറുകയായിരുന്നു. ഹോസ്റ്റലിന്‍റെ പ്രവേശന കവാടത്തിന് സമീപത്തെ പുല്‍ത്തകിടിയില്‍ വീണ വിദ്യാര്‍ഥിയെ അഗ്നിരക്ഷാസേന എത്തിയാണ് കോതമംഗലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്.

സാരമായി പരിക്കേറ്റ ആയേഷിനെ പിന്നീട് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 8.30 ഓടെ മരിച്ചു. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിദ്യാര്‍ഥിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

കഴിഞ്ഞ ഓഗസ്റ്റ് 15ന് ഇതേ കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ അരുണാചല്‍പ്രദേശ് സ്വദേശി മിര്‍ച്ചി മാര്‍പ്പു വാടക വീട്ടില്‍ തൂങ്ങിമരിച്ചിരുന്നു. ഇയര്‍ ബാക്ക് ഭയന്നാണ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തത് എന്ന ആരോപണവുമായി വിദ്യാര്‍ഥികള്‍ രംഗത്തെത്തുകയും സമരം നടത്തുകയും ചെയ്തിരുന്നു.

National

യാത്രയായത് തീക്ഷ്ണമായ അഭിനയശൈലിയുടെ രാജകുമാരൻ

മുംബൈ: ഇന്ത്യൻ ചലച്ചിത്ര ലോകത്ത് വേറിട്ട വ്യക്തിത്വം സൃഷ്ടിച്ച മഹാനടൻ നാനാ പടേക്കർ (75) യാത്രയായി. സിനിമയിലെ അഭിനയത്തോടൊപ്പം തന്നെ ജീവിതത്തിലും കാപട്യങ്ങളില്ലാത്ത നിലപാടുകൾ കൊണ്ട് അടയാളപ്പെടുത്തിയ താരമായിരുന്നു അദ്ദേഹം.

1951 ജനുവരി ഒന്നിന് മഹാരാഷ്ട്രയിലാണ് വിശ്വനാഥ് പടേക്കർ എന്ന നാനാ പടേക്കറിന്‍റെ ജനനം. നാടകവേദികളിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം 1978-ൽ 'ഗാമൻ' എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.

'പരിന്ദ', 'ക്രാന്തിവീർ', 'അഗ്നിസാക്ഷി', 'അബ് തക് ഛപ്പൻ' തുടങ്ങിയ ചിത്രങ്ങളിലെ അദ്ദേഹത്തിന്‍റെ പ്രകടനം ഇന്ത്യൻ സിനിമയിലെ തന്നെ ക്ലാസിക്കുകളായി മാറി. 'ക്രാന്തിവീർ' എന്ന ചിത്രത്തിലെ തീപ്പൊരി ഡയലോഗുകൾ ഇന്നും പ്രേക്ഷകമനസുകളിൽ മുഴങ്ങുന്നു.

'വെൽക്കം' പോലുള്ള ചിത്രങ്ങളിലെ കോമഡി വേഷങ്ങളിലും, രജനീകാന്തിന്‍റെ 'കാല'യിലെ പ്രതിനായക വേഷത്തിലും ഒരുപോലെ തിളങ്ങാൻ അദ്ദേഹത്തിന് സാധിച്ചു.

മൂന്ന് തവണ ദേശീയ ചലച്ചിത്ര പുരസ്കാരവും 2013-ൽ രാജ്യം പത്മശ്രീ നൽകിയും അദ്ദേഹത്തെ ആദരിച്ചു.

അതിർത്തിയിലെ സൈനികൻ

ഒരു അഭിനേതാവ് എന്നതിലുപരി രാജ്യസ്നേഹിയായ പൗരനായിരുന്നു നാനാ പടേക്കർ. 1991-ൽ 'പ്രഹാർ' എന്ന ചിത്രം സംവിധാനം ചെയ്ത വേളയിൽ മറാത്ത ലൈറ്റ് ഇൻഫൻട്രിയുമായി ചേർന്ന് കഠിനമായ സൈനിക പരിശീലനം അദ്ദേഹം പൂർത്തിയാക്കിയിരുന്നു.

1999-ലെ കാർഗിൽ യുദ്ധകാലത്ത്, സിനിമ പൂർണമായും മാറ്റിവെച്ച് അതിർത്തിയിലേക്ക് തിരിച്ചുപോവുകയും ഇന്ത്യൻ സൈനികർക്കൊപ്പം മുന്നണിയിൽ സേവനമനുഷ്ഠിക്കുകയും ചെയ്തു. ടെറിറ്റോറിയൽ ആർമിയിൽ ഹോണററി ലഫ്റ്റനന്‍റ് കേണൽ പദവിയും അദ്ദേഹത്തിനുണ്ടായിരുന്നു.

കർഷകരുടെ മിത്രം

'നാം ഫൗണ്ടേഷൻ' സിനിമയിലെ പ്രശസ്തിയും പണവും ആഡംബര ജീവിതത്തിനായി മാറ്റിവയ്ക്കാതെ സമൂഹത്തിലെ പാവപ്പെട്ടവർക്കായി ജീവിച്ചു എന്നതാണ് അദ്ദേഹത്തെ വേറിട്ടുനിർത്തുന്നത്. 2015-ൽ മഹാരാഷ്ട്രയിൽ കടുത്ത വരൾച്ചയും കർഷക ആത്മഹത്യകളും തുടർക്കഥയായപ്പോൾ, മറാത്തി നടൻ മകരന്ദ് അനാസ്പുരെയുമായി ചേർന്ന് അദ്ദേഹം 'നാം ഫൗണ്ടേഷൻ' (NAAM Foundation) സ്ഥാപിച്ചു.

ജീവനൊടുക്കിയ കർഷകരുടെ കുടുംബങ്ങൾക്ക് സാമ്പത്തിക സഹായം നൽകാനും, ഗ്രാമങ്ങളിൽ കുളങ്ങളും അണക്കെട്ടുകളും നിർമിച്ച് ജലക്ഷാമം പരിഹരിക്കാനും ഈ ഫൗണ്ടേഷൻ മുന്നിൽനിന്നു. സ്വന്തം വരുമാനത്തിന്‍റെ ഭൂരിഭാഗവും ഇത്തരത്തിലുള്ള ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി അദ്ദേഹം മാറ്റിവച്ചു.

ലളിതജീവിതവും നിലപാടുകളും

മുംബൈയിലെ കോടികളുടെ ആഡംബര ലോകത്തുനിന്നും അകന്ന് പൂനയിലെയും ഗോവയിലെയും ഗ്രാമീണ വസതികളിൽ ലളിതമായി ജീവിക്കാനാണ് അദ്ദേഹം ഇഷ്ടപ്പെട്ടത്. ഉള്ളത് തുറന്നുപറയുന്ന സ്വഭാവവും കാപട്യമില്ലാത്ത നിലപാടുകളും എന്നും അദ്ദേഹത്തിന്‍റെ സവിശേഷതയായിരുന്നു.

വേദിയിലെ ഡയലോഗുകൾ കൊണ്ടും വ്യക്തിജീവിതത്തിലെ കരുണ കൊണ്ടും ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവർന്ന നാനാ പടേക്കർ, ഇന്ത്യൻ ചലച്ചിത്ര ലോകത്ത് മായാത്ത ഓർമയായി എന്നും നിലനിൽക്കും.

NRI

റി​യാ​ദി​ലെ തീ​പി​ടി​ത്തം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​പ്പു​റം സ്വ​ദേ​ശി മ​രി​ച്ചു

റി​യാ​ദ്: താ​മ​സ​സ്ഥ​ല​ത്തു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി മ​രി​ച്ചു. മ​ല​പ്പു​റം അ​ങ്ങാ​ടി​പ്പു​റം പ​രി​യാ​പു​രം സ്വ​ദേ​ശി ഫ​സ​ലു​ദ്ദീ​ൻ വ​ട​ക്കേ​ക്ക​ര​യാ​ണ് (52) മ​രി​ച്ച​ത്.

നാ​ല് ദി​വ​സം മു​മ്പാ​ണ് താ​മ​സ​സ്ഥ​ല​ത്ത് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പൊ​ള്ള​ലേ​റ്റ ഫ​സ​ലു​ദ്ദീ​നെ ഉ​ട​ൻ ത​ന്നെ നാ​ഷ​ന​ൽ ഗാ​ർ​ഡ് ആ​ശു​പ​ത്രി​യി​ലെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

പ​രേ​ത​രാ​യ അ​ബൂ​ബ​ക്ക​റി​ന്‍റെ​യും സൈ​ന​ബ​യു​ടെ​യും മ​ക​നാ​ണ്. ഭാ​ര്യ: ഫ​സ്‌​ല. മ​ക​ൻ: മു​ഹ​മ്മ​ദ് ഫ​ഹീം.

മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പുരോഗമിക്കുന്നു.

International

പ്ലേ​ഗ് ഗ​വേ​ഷ​ക​യു​ടെ മ​ര​ണ​ത്തി​ൽ ആ​ശ​ങ്ക; കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ട​​​​ണ​​​​മെ​​​​ന്ന് റ​​​​ഷ്യ​​​​യോ​​​​ട് യു​​​​എ​​​​സ്

വാ​​​​ഷിം​​​​ഗ്‌​​​​ട​​​​ൺ ഡി​​​​സി: സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലെ പ്ലേ​​​​ഗ് ഗ​​​​വേ​​​​ഷ​​​​ണ കേ​​​​ന്ദ്ര​​​​ത്തി​​​​ലെ 28 കാ​​​​രി​​​​യാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ൻ റ​​​​ഷ്യ ത​​​​യാ​​​​റാ​​​​ക​​​​ണ​​​​മെ​​​​ന്ന് അ​​​​മേ​​​​രി​​​​ക്ക​​​​ൻ വി​​​​ദേ​​​​ശ​​​​കാ​​​​ര്യ സെ​​​​ക്ര​​​​ട്ട​​​​റി മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.സം​​​​ഭ​​​​വ​​​​ത്തി​​​​ൽ അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര​​​​ത​​​​ല​​​​ത്തി​​​​ൽ വ​​​​ലി​​​​യ ഊ​​​​ഹാ​​​​പോ​​​​ഹ​​​​ങ്ങ​​​​ൾ ഉ​​​​യ​​​​ർ​​​​ന്ന പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ലാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യു​​​​ടെ പ്ര​​​​തി​​​​ക​​​​ര​​​​ണം.

‘ലോ​​​​ക​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ കൂ​​​​ടു​​​​ത​​​​ൽ കാ​​​​ര്യ​​​​ങ്ങ​​​​ൾ തു​​​​റ​​​​ന്നു​​​​പ​​​​റ​​​​യാ​​​​ൻ റ​​​​ഷ്യ ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണ്. ഞ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ ശ്ര​​​​ദ്ധ​​​​യോ​​​​ടെ, ഓ​​​​രോ മ​​​​ണി​​​​ക്കൂ​​​​റി​​​​ലും സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണ് -ഐ​​​​സ്‌​​​​ല​​​​ൻ​​​​ഡ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നി​​​​ടെ മാ​​​​ർ​​​​ക്കോ റൂ​​​​ബി​​​​യോ മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രോ​​​​ട് പ​​​​റ​​​​ഞ്ഞു.

യു​​​​വ​​​​തി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ന്നു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​വ​​​​രു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്ക​​​​ത്തി​​​​ൽ വ​​​​ന്ന​​​​വ​​​​ർ​​​​ക്കാ​​​​ർ​​​​ക്കും ന്യു​​​​മോ​​​​ണി​​​​ക് പ്ലേ​​​​ഗ് ബാ​​​​ധി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു​​​​മാ​​​​ണ് റ​​​​ഷ്യ​​​​ൻ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ വ്യ​​​​ക്ത​​​​മാ​​​​ക്കു​​​​ന്ന​​​​ത്. സൈ​​​​ബീ​​​​രി​​​​യ​​​​യി​​​​ലെ ഇ​​​​ർ​​​​കു​​​​ട്സ്ക് മേ​​​​ഖ​​​​ല​​​​യി​​​​ൽ ഗ​​​​വേ​​​​ഷ​​​​ക​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് നി​​​ര​​​വ​​​ധി പേ​​​​രെ നി​​​​രീ​​​​ക്ഷ​​​​ണ​​​​ത്തി​​​​ലാ​​​​ക്കി​​​​യ​​​​താ​​​​യി വാ​​​​ർ​​​​ത്ത​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു.

ഗ​​​​വേ​​​​ഷ​​​​ണ​​​​ത്തി​​​​നി​​​​ടെ രോ​​​​ഗാ​​​​ണു അ​​​​ട​​​​ങ്ങി​​​​യ ടെ​​​​സ്റ്റ് ട്യൂ​​​​ബ് അ​​​​ബ​​​​ദ്ധ​​​​ത്തി​​​​ൽ പൊ​​​​ട്ടി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നോ അ​​​​ത​​​​ല്ലെ​​​​ങ്കി​​​​ൽ വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ളി​​​​ൽ പ്ലേ​​​​ഗ് രോ​​​​ഗം ക​​​​ണ്ടു​​​​വ​​​​രു​​​​ന്ന മേ​​​​ഖ​​​​ല​​​​യി​​​​ലെ ഫീ​​​​ൽ​​​​ഡ് സ​​​​ന്ദ​​​​ർ​​​​ശ​​​​ന​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മോ ആ​​​​കാം ഇ​​​​വ​​​​ർ​​​​ക്ക് അ​​​​ണു​​​​ബാ​​​​ധ​​​​യു​​​​ണ്ടാ​​​​യ​​​​തെ​​​​ന്ന സ്ഥി​​​​രീ​​​​ക​​​​രി​​​​ക്കാ​​​​ത്ത റി​​​​പ്പോ​​​​ർ​​​​ട്ടു​​​​ക​​​​ൾ പു​​​​റ​​​​ത്തു​​​​വ​​​​ന്നി​​​​രു​​​​ന്നു.

എ​​​​ന്നാ​​​​ൽ റ​​​​ഷ്യ​​​​ൻ അ​​​​ധി​​​​കൃ​​​​ത​​​​ർ ഈ ​​​​വാ​​​​ർ​​​​ത്ത​​​​ക​​​​ൾ ത​​​​ള്ളി. വ്യ​​​​ക്ത​​​​മ​​​​ല്ലാ​​​​ത്ത കാ​​​​ര​​​​ണ​​​​ങ്ങ​​​​ളാ​​​​ലു​​​​ള്ള ന്യു​​​​മോ​​​​ണി​​​​യ മൂ​​​​ലം ജീ​​​​വ​​​​ന​​​​ക്കാ​​​​രി മ​​​​രി​​​​ച്ചെ​​​​ന്നാ​​​​ണു റ​​​​ഷ്യ​​​​ൻ ആ​​​​രോ​​​​ഗ്യ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ ‘റോ​​​​സ്പോ​​​​ട്രെ​​​​ബ്നാ​​​​ഡ്സോ​​​​ർ’ അ​​​​റി​​​​യി​​​​ച്ച​​​​ത്.

ലോ​​​​കാ​​​​രോ​​​​ഗ്യ സം​​​​ഘ​​​​ട​​​​ന​​​​യ്ക്കു ന​​​​ൽ​​​​കി​​​​യ ഔ​​​​ദ്യോ​​​​ഗി​​​​ക പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ, ഇ​​​​ർ​​​​കു​​​​ട്സ്ക് ന​​​​ഗ​​​​ര​​​​ത്തി​​​​ൽ ഇ​​​​ത്ത​​​​രം അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാ​​​​യ രോ​​​​ഗ​​​​ങ്ങ​​​​ളൊ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്ന് റ​​​​ഷ്യ വ്യ​​​​ക്ത​​​​മാ​​​​ക്കി. രോ​​​​ഗി​​​​യു​​​​മാ​​​​യി സ​​​​മ്പ​​​​ർ​​​​ക്ക​​​​ത്തി​​​​ൽ വ​​​​ന്ന​​​​വ​​​​രെ ക​​​​ണ്ടെ​​​​ത്തി നി​​​​രീ​​​​ക്ഷി​​​​ച്ചു​​​​വ​​​​രി​​​​ക​​​​യാ​​​​ണെ​​​​ന്നും ഇ​​​​തു​​​​വ​​​​രെ ആ​​​​ർ​​​​ക്കും രോ​​​​ഗ​​​​ല​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളി​​​​ല്ലെ​​​​ന്നും ലോ​​​​കാ​​​​രോ​​​​ഗ്യ​​​​സം​​​​ഘ​​​​ട​​​​ന വ​​​​ക്താ​​​​വ് ക്രി​​​​സ്റ്റ്യ​​​​ൻ ലി​​​​ൻ​​​​ഡ്മെ​​​​യ​​​​ർ അ​​​​റി​​​​യി​​​​ച്ചു.

സ്ഥി​​​​തി​​​​ഗ​​​​തി​​​​ക​​​​ൾ സ​​​​ങ്കീ​​​​ർ​​​​ണ​​​​മാ​​​​യാ​​​​ൽ റ​​​​ഷ്യ​​​​യെ സ​​​​ഹാ​​​​യി​​​​ക്കാ​​​​ൻ ത​​​​ങ്ങ​​​​ൾ സ​​​​ന്ന​​​​ദ്ധ​​​​രാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​പ്പോ​​​​ൾ, തി​​​​രി​​​​ച്ച് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ പ​​​​ക​​​​ർ​​​​ച്ച​​​​വ്യാ​​​​ധി​​​​ക​​​​ൾ പ്ര​​​​തി​​​​രോ​​​​ധി​​​​ക്കാ​​​​ൻ സ​​​​ഹാ​​​​യി​​​​ക്കാ​​​​മെ​​​​ന്ന് റ​​​ഷ്യ പ​​​​രി​​​​ഹാ​​​​സ​​​​രൂ​​​​പേ​​​​ണ മ​​​​റു​​​​പ​​​​ടി ന​​​​ൽ​​​​കി.

വി​​​​ഷ​​​​യം ഗൗ​​​​ര​​​​വ​​​​മാ​​​​യി നി​​​​രീ​​​​ക്ഷി​​​​ക്കു​​​​ക​​​​യാ​​​​ണെ​​​​ന്ന് യു​​​​എ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് ഡോ​​​​ണ​​​​ൾ​​​​ഡ് ട്രം​​​​പും വ്യ​​​​ക്ത​​​​മാ​​​​ക്കി. ഭീ​​​​തി​​​​യു​​​​ടെ ആ​​​​വ​​​​ശ്യ​​​​മി​​​​ല്ലെ​​​​ന്നും ശ​​​​രി​​​​യാ​​​​യ സ​​​​മ​​​​യ​​​​ത്ത് ആ​​​​ന്‍റി​​​​ബ​​​​യോ​​​​ട്ടി​​​​ക് ചി​​​​കി​​​​ത്സ ന​​​​ൽ​​​​കി​​​​യാ​​​​ൽ പ്ലേ​​​​ഗ് പൂ​​​​ർ​​​​ണ​​​​മാ​​​​യും ഭേ​​​​ദ​​​​മാ​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ആ​​​​രോ​​​​ഗ്യ വി​​​​ദ​​​​ഗ്ധ​​​​ർ ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്കു​​​​ന്നു.

NRI

യു​എ​സി​ൽ വ​ധ​ശി​ക്ഷ പ​രാ​ജ​യ​പ്പെ​ട്ട സം​ഭ​വം; യുവതിയുടെ ആ​രോ​ഗ്യ​നി​ല അതീവഗു​രു​ത​രം

ടെ​ന്ന​സി: വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ​യു​ണ്ടാ​യ പി​ഴ​വി​നെ തു​ട​ർ​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ക്രി​സ്റ്റ പൈ​ക്ക് (50) പൂ​ർ​ണ രോ​ഗ​മു​ക്തി നേ​ടി​യേ​ക്കി​ല്ലെ​ന്ന് അ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​ൻ സ്റ്റീ​ഫ​ൻ ഫെ​റെ​ൽ അ​റി​യി​ച്ചു.

ക്രി​സ്റ്റ പൈ​ക്ക് നി​ല​വി​ൽ വെ​ന്‍റി​ലേ​റ്റ​റി​ലാ​ണ്. മ​രു​ന്ന് ന​ൽ​കി​യ ശേ​ഷം അ​വ​ർ ഭാ​ഗി​ക​മാ​യി ബോ​ധം വീ​ണ്ടെ​ടു​ത്തെന്നും ക​ടു​ത്ത വേ​ദ​ന​യെ തുടർന്ന് ക​ര​യു​കയാണെന്നാണ് റിപ്പോർട്ട്.

സെ​പ്റ്റം​ബ​ർ 30നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കൊ​ല​ക്കേ​സി​ൽ കു​റ്റ​വാ​ളി​യാ​യ ക്രി​സ്റ്റ പൈ​ക്കിന് മാ​ര​ക​മാ​യ വി​ഷാം​ശം കു​ത്തി​വ​ച്ച് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ൾ സം​ഭ​വി​ച്ച​ത്. ര​ണ്ടു ത​വ​ണ വി​ഷം കു​ത്തി​വ​ച്ചെ​ങ്കി​ലും ഇ​വ​ർ മ​രി​ച്ചി​ല്ല.

ഐ​വി ത​ക​രാ​റ് കാ​ര​ണം മ​രു​ന്ന് ര​ക്ത​ക്കു​ഴ​ലി​ലേ​ക്ക് കൃ​ത്യ​മാ​യി എ​ത്താ​തി​രു​ന്ന​താ​ണ് പി​ഴ​വി​ന് കാ​ര​ണ​മെ​ന്നാ​ണ് നി​യ​മ​വൃ​ത്ത​ങ്ങ​ളു​ടെ വി​ല​യി​രു​ത്ത​ൽ. 1990ൽ 18 ​വ​യ​സു​ള്ള​പ്പോ​ൾ കൊ​ളീ​ൻ സ്ലെ​മ്മ​ർ എ​ന്ന പ​ത്തൊ​ന്പ​തു​കാ​രി​യെ ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​തി​നാ​ണു പൈ​ക്കി​ന് വ​ധ​ശി​ക്ഷ ല​ഭി​ച്ച​ത്.

Kerala

പു​ൽ​പ്പ​ള്ളി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍ വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വം; പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ

പു​ല്‍​പ്പ​ള്ളി: വ​യ​നാ​ട് പു​ൽ​പ്പ​ള്ളി​യി​ൽ മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ഒ​രാ​ള്‍ വെ​ട്ടേ​റ്റ് മ​ര​ണ​പ്പെ​ടു​ക​യും, മ​റ്റൊ​രാ​ള്‍​ക്ക് ഗു​രു​ത​ര പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ൾ അ​റ​സ്റ്റി​ൽ. ചേ​കാ​ടി തോ​ണി​ക്ക​ട​വ് ടി.​എ​സ്. ശേ​ഖ​ര​ന്‍ (52), ത​മി​ഴ്നാ​ട്,നാ​ഗ​പ​ട്ട​ണം പ​നീ​ര്‍​ശെ​ല്‍​വം കാ​ത​ന്‍ (59) എ​ന്നി​വ​രെ​യാ​ണ് പു​ല്‍​പ്പ​ള്ളി പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

താ​മ​ര​ശേ​രി മ​ല​പു​റം അ​പ്പു​റ​ത്ത് പൊ​യ്യി​ല്‍ ലൈ​ജു (40) വാ​ണ് മ​രി​ച്ച​ത്. ലൈ​ജു​വി​ന്‍റെ സു​ഹൃ​ത്ത് കൊ​ല്ലം സ്വ​ദേ​ശി ഷ​ഫീ​ഖ് (35 ) പ​രി​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നാം തീ​യ​തി രാ​ത്രി ഒ​ന്പ​തോ​ടെ​യാ​ണ് ലൈ​ജു​വും ഷ​ഫീ​ഖും താ​മ​സി​ക്കു​ന്ന ആ​ന​പ്പാ​റ​യി​ലെ ക്വാ​ര്‍​ട്ടേ​ഴ്‌​സി​ല്‍ വ​ച്ച് മ​ദ്യ​ല​ഹ​രി​യി​ല്‍ സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. ഇ​വ​രെ പ​നീ​ര്‍​ശെ​ല്‍​വ​വും ശേ​ഖ​ര​നും ചേ​ര്‍​ന്ന് വെ​ട്ടു​ക​ത്തി കൊ​ണ്ട് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ലൈ​ജു പി​റ്റേ​ന്ന് മ​ര​ണ​പ്പെ​ട്ടി​രു​ന്നു.

Kerala

വീ​ട്ട​മ്മ ട്രെ​യി​ൻ ത​ട്ടി മ​രി​ച്ചു; അ​പ​ക​ടം മ​ക​ളെ​യും പേ​ര​ക്കു​ട്ടി​യെ​യും യാ​ത്രയാക്കുന്നതിനിടെ

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ മ​ക​ളും പേ​ര​ക്കു​ട്ടി​യും നോ​ക്കി​നി​ല്‍​ക്കെ വീ​ട്ട​മ്മ ട്രെ​യി​ന്‍ ത​ട്ടി മ​രി​ച്ചു. മു​രി​ങ്ങൂ​ര്‍ മ​ണ്ടി​ക്കു​ന്ന് ഊ​ട്ടോ​ളി വീ​ട്ടി​ല്‍ ഗീ​ത (57) ആ​ണ് മ​രി​ച്ച​ത്. മു​രി​ങ്ങൂ​ര്‍ ഡി​വൈ​ന്‍ ന​ഗ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം.

ഞാ​യ​റാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. ചേ​ര്‍​ത്ത​ല​യി​ലു​ള്ള മ​ക​ളെ​യും പേ​ര​ക്കു​ട്ടി​യെ​യും യാ​ത്ര അ​യ​യ്ക്കാ​നെ​ത്തി​യ​താ​യി​രു​ന്നു ഗീ​ത. മൂ​വ​രും റെ​യി​ല്‍​പാ​ളം ക​ട​ന്നാ​ണ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.

ട്രാ​ക്കി​ന്‍റെ തൊ​ട്ട​രി​കി​ല്‍ പ്ലാ​റ്റ്ഫോ​മി​ല്‍ മ​റ​ന്നു​വ​ച്ച ബാ​ഗ് എ​ടു​ക്കു​ന്ന​തി​നി​ടെ ഗീ​ത​യെ എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്ക് പോ​യ ട്രെ​യി​ന്‍ ഇ​ടി​ച്ചു​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹം ചാ​ല​ക്കു​ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് കാ​ൽ​ന​ട യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു

തൃ​ശൂ​ര്‍: തൃ​ശൂ​രി​ൽ ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് മ​ധ്യ​വ​യ​സ്‌​ക​ന്‍ മ​രി​ച്ചു. ത​ളി​ക്കു​ളം ത്രി​വേ​ണി സ്വ​ദേ​ശി ത​റ​യി​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ് (51) ആ​ണ് മ​രി​ച്ച​ത്. ത​ളി​ക്കു​ളം കൊ​പ്ര​ക്ക​ള​ത്ത് ആ​യി​രു​ന്നു അ​പ​ക​ടം.

ഞാ​യ​റാ​ഴ്ച രാ​ത്രി 9:15 ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഭാ​ഗ​ത്തു​നി​ന്ന് വ​ന്ന കാ​ര്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​ന്തോ​ഷി​നെ ഉ​ട​ൻ​ത​ന്നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

Kerala

ഓ​ട്ടോ​റി​ക്ഷ​യ്ക്കു മു​ക​ളി​ൽ മ​രം​വീ​ണു; ഡ്രൈ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം

ഇ​ടു​ക്കി: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും സം​സ്ഥാ​ന​ത്ത് വ്യാ​പ​ക​നാ​ശം. ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ ഓ​ട്ടോ​റി​ക്ഷ​യ്ക്ക് മു​ക​ളി​ലേ​ക്ക് മ​രം വീ​ണ് ഡ്രൈ​വ​ർ മ​രി​ച്ചു. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ടു​പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

ച​ന്ന​ക​ട പാ​ല​ത്തി​ന് സ​മീ​പ​മു​ണ്ടാ​യ ദാ​രു​ണ​സം​ഭ​വ​ത്തി​ൽ ശാ​ന്ത​ന്‍​പാ​റ സ്വ​ദേ​ശി വി​ജ​യ​നാ​ണ് മ​രി​ച്ച​ത്. അ​പ​ക​ടം ന​ട​ന്ന ഉ​ട​ൻ ത​ന്നെ വി​ജ​യ​നെ രാ​ജാ​ക്കാ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യും ഉ​ൾ​പ്പെ​ടു​ന്നു.

ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും സ്ഥ​ല​ത്തെ​ത്തി മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു. അ​തി​നി​ട​യി​ൽ കോ​ട്ട​യ​ത്ത് ഇ​ടി​മി​ന്ന​ലേ​റ്റ് ആ​ന ച​രി​ഞ്ഞു. ആ​ന​പ്രേ​മി​ക​ൾ​ക്കി​ട​യി​ൽ ഗ​ജ​കൗ​സ്‌​തു​ഭം എ​ന്ന് വി​ശേ​ഷ​ണ​മു​ള്ള പ​ല്ലാ​ട്ട് ബ്ര​ഹ്‌​മ​ദ​ത്ത​ൻ എ​ന്ന ആ​ന​യാ​ണ് ച​രി​ഞ്ഞ​ത്.

പ​ത്ത​നം​തി​ട്ട കോ​ന്നി കൊ​ക്കാ​ത്തോ​ട്ടി​ൽ ഇ​ടി​മി​ന്ന​ലേ​റ്റ് യു​വ​തി​ക്ക് പ​രി​ക്കേ​റ്റു. ഒ​രേ​ക്ക​ർ സ്വ​ദേ​ശി സി​ന്ധു​വി​നാ​ണ് മി​ന്ന​ലേ​റ്റ​ത്. ഇ​വ​ർ കോ​ന്നി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

National

ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ മ​രു​ന്ന് നി​ർ​മാ​ണ​ശാ​ല​യി​ൽ പൊ​ട്ടി​ത്തെ​റി; അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു

തി​രു​പ്പ​തി: ആ​ന്ധ്രാ​പ്ര​ദേ​ശി​ലെ തി​രു​പ്പ​തി ജി​ല്ല​യി​ൽ മ​രു​ന്ന് നി​ർ​മ്മാ​ണ ശാ​ല​യി​ൽ ബോ​യി​ല​ർ പൊ​ട്ടി​ത്തെ​റി​ച്ച് അ​ഞ്ച് തൊ​ഴി​ലാ​ളി​ക​ൾ കൊ​ല്ല​പ്പെ​ട്ടു. ശ്രീ ​സി​റ്റി സ്പെ​ഷ്യ​ൽ ഇ​ക്ക​ണോ​മി​ക് സോ​ണി​ലെ ടി​ഐ​എ​ൽ ഹെ​ൽ​ത്ത്‌​കെ​യ​ർ എ​ന്ന പ്ര​മു​ഖ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ ക​മ്പ​നി​യു​ടെ പ്ലാ​ന്‍റി​ലാ​ണ്
സ്ഫോ​ട​നം ന​ട​ന്ന​ത്.

സ്‌‌​ഫോ​ട​ന​ത്തി​ൽ പ​ത്തോ​ളം പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ഇ​ന്ന് രാ​വി​ലെ എ​ട്ടോ​ടെ​യാ​ണ് സം​ഭ​വം. രാ​വി​ല​ത്തെ ഷി​ഫ്റ്റി​ൽ ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. സ്‌​ഫോ​ട​ന​ത്തി​ന്റെ ആ​ഘാ​ത​ത്തി​ൽ കെ​ട്ടി​ട​ത്തി​ന്റെ ഒ​രു ഭാ​ഗം ത​ക​ർ​ന്നു. പ്ര​ദേ​ശ​മാ​കെ പു​ക മൂ​ടി.

അ​പ​ക​ട​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ ശ്രീ ​സി​റ്റി പൊ​ലി​സും അ​ഗ്നി​ശ​മ​ന സേ​ന​യും ആം​ബു​ല​ൻ​സു​ക​ളും സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. ത​ക​ർ​ന്ന അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന​വ​രെ പു​റ​ത്തെ​ടു​ത്ത് ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​റ്റി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണ്. സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പൊ​ലി​സും വ്യ​വ​സാ​യ സു​ര​ക്ഷാ വി​ഭാ​ഗ​വും സ്ഥ​ല​ത്ത് വി​ശ​ദ​മാ​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

 

International

ഗാ​സ​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ; അ​ഞ്ച് പേ​ർ മ​രി​ച്ചു

ജ​റു​സ​ലേം: ഗാ​സ സി​റ്റി​യു​ടെ പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി ഇ​സ്ര​യേ​ൽ. ആ​ക്ര​മ​ണ​ത്തി​ൽ അ​ഞ്ച് പേ​ർ മ​രി​ച്ചു. ആ​റ് പേ​ർ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് ഗ​സ സി​റ്റി​യി​ലെ അ​ൽ അ​സാ​ല കെ​ട്ടി​ട​ത്തി​ലെ അ​പ്പാ​ർ​ട്ട്മെ​ൻ്റി​ന് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ഗ​സ സി​റ്റി​യി​ലെ ഏ​റ്റ​വും ജ​ന​സാ​ന്ദ്ര​ത​യേ​റി​യ മേ​ഖ​ല​ക​ളി​ലൊ​ന്നാ​ണ് റി​മാ​ൽ. അ​പ്പാ​ർ​ട്ട്മെ​ന്‍റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന​വ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് അ​ൽ ജ​സീ​റ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് കെ​ട്ടി​ട​ത്തി​ൽ തീ​പി​ടി​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് പ​ല​സ്തീ​ൻ സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘ​മാ​ണ് തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​ത്. കാ​ണാ​താ​യ​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യി സി​വി​ൽ ഡി​ഫ​ൻ​സ് സം​ഘം തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

 

Kerala

നെ​ന്മാ​റ​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് വീ​ണു; ഒ​രാ​ൾ മ​രി​ച്ചു

പാ​ല​ക്കാ​ട്: നെ​ന്മാ​റ​യി​ൽ ക​ന​ത്ത മ​ഴ​യി​ൽ വീ​ടി​ന്‍റെ ചു​മ​രി​ടി​ഞ്ഞ് ഒ​രാ​ൾ മ​രി​ച്ചു. നെ​ന്മാ​റ പു​ത്ത​ൻ​ത​റ ക​ണി​മം​ഗ​ലം മു​രു​കേ​ശ​നാ​ണ് (58) മ​രി​ച്ച​ത്. ഉ​റ​ങ്ങി​ക്കി​ട​ക്കു​മ്പോ​ഴാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വം. വ്യാ​ഴാ​ഴ്ച രാ​ത്രി​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്

മു​രു​കേ​ശ​ൻ ഒ​റ്റ​യ്ക്കാ​ണ് വീ​ട്ടി​ൽ താ​മ​സം. മു​റി​യു​ടെ ഒ​രു ഭാ​ഗം ത​ക​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു. ക​ന​ത്ത മ​ഴ ആ​യ​തി​നാ​ൽ ആ​രും അ​റി​ഞ്ഞി​ല്ല. തൊ​ട്ട​ടു​ത്ത് വീ​ടു​ക​ളൊ​ന്നും ഇ​ല്ല. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ സ​ഹോ​ദ​ര​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ ചു​മ​ർ ഇ​ടി​ഞ്ഞു വീ​ണ​ത് ക​ണ്ട​ത്.

പ്ര​ദേ​ശ​വാ​സി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് മു​രു​കേ​ശ​നെ അ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ ത​ന്നെ നെ​ന്മാ​റ സാ​മൂ​ഹ്യാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും അ​പ്പോ​ഴേ​ക്കും മ​ര​ണം സം​ഭ​വി​ച്ചി​രു​ന്നു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ടം ന​ട​പ​ടി​ക​ൾ​ക്ക് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി.

National

ബോംബെ ഐഐടി വിദ്യാർഥിയുടെ മരണം: സഹവിദ്യാർഥികൾ അനിശ്ചിതകാല നിരാഹാര സമരത്തിൽ

മും​​​​ബൈ: ബോം​​​​ബെ ഐ​​​​ഐ​​​​ടി​​​​യി​​​​ലെ ര​​​​ണ്ടാം​​​​വ​​​​ർ​​​​ഷ ബി​​​​ടെ​​​​ക് വി​​​​ദ്യാ​​​​ർ​​​​ഥി സ​​​​ഹി​​​​ൽ വാ​​​​കോ​​​​ഡെ​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ക​​​​ൾ​​​​ക്കെ​​​​തി​​​​രേ ന​​​​ട​​​​പ​​​​ടി​​​​യും നീ​​​​തി​​​​യും ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് കാ​​​​മ്പ​​​​സി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ അ​​​​നി​​​​ശ്ചി​​​​ത​​​​കാ​​​​ല നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​രം ആ​​​​രം​​​​ഭി​​​​ച്ചു.

ക​​​​ഴി​​​​ഞ്ഞ 15 ദി​​​​വ​​​​സ​​​​മാ​​​​യി തു​​​​ട​​​​രു​​​​ന്ന പ്ര​​​​തി​​​​ഷേ​​​​ധ സ​​​​മ​​​​ര​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​ടു​​​​വി​​​​ലാ​​​​ണ് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​ര​​​​ത്തി​​​​ലേ​​​​ക്കു ക​​​​ട​​​​ന്ന​​​​ത്. സ്ഥാ​​​​പ​​​​ന അ​​​​ധി​​​​കൃ​​​​ത​​​​രു​​​​ടെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ണ്ടാ​​​​യ വീ​​​​ഴ്ച​​​​ക​​​​ളി​​​​ൽ ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം ഏ​​​​റ്റെ​​​​ടു​​​​ക്ക​​​​ണ​​​​മെ​​​​ന്നും വി​​​​ഷ​​​​യ​​​​ത്തി​​​​ൽ നി​​​​ഷ്പ​​​​ക്ഷ​​​​വും സു​​​​താ​​​​ര്യ​​​​വു​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്ത​​​​ണ​​​​മെ​​​​ന്നും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

ഐ​​​​ഐ​​​​ടി ഡ​​​​യ​​​​റ​​​​ക്‌​​​​ട​​​​റു​​​​ടെ രാ​​​​ജി​​​​യും സ​​​​മ​​​​ഗ്ര​​​​മാ​​​​യ അ​​​​ന്വേ​​​​ഷ​​​​ണ​​​​വും ഉ​​​​ൾ​​​​പ്പ​​​​ടെ​​​​യു​​​​ള്ള 18 പ്ര​​​​ധാ​​​​ന ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ അ​​​​ട​​​​ങ്ങി​​​​യ നി​​​​വേ​​​​ദ​​​​നം വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മാ​​​​നേ​​​​ജ്‌​​​​മെ​​​​ന്‍റി​​​​നു സ​​​​മ​​​​ർ​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

സ​​​​ഹി​​​​ൽ വാ​​​​കോ​​​​ഡെ​​​​യു​​​​ടെ മാ​​​​താ​​​​പി​​​​താ​​​​ക്ക​​​​ൾ മും​​​​ബൈ ആ​​​​സാ​​​​ദ് മൈ​​​​താ​​​​ന​​​​ത്ത് ന​​​​ട​​​​ത്തി​​​​വ​​​​ന്ന നി​​​​രാ​​​​ഹാ​​​​ര​​​​സ​​​​മ​​​​ര​​​​ത്തി​​​​ന് പൊലി​​​​സ് നി​​​​യ​​​​ന്ത്ര​​​​ണ​​​​ങ്ങ​​​​ൾ ഏ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​ണ് കാ​​​​മ്പ​​​​സി​​​​നു​​​​ള്ളി​​​​ൽ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്ര​​​​തി​​​​ഷേ​​​​ധം ശ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്.

National

ബം​ഗ​ളൂ​രു​വി​ൽ കോ​ള​ജ് വി​ദ്യാ​ര്‍​ഥി കു​ത്തേ​റ്റു മ​രി​ച്ചു

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക​യി​ലെ ന​ഗ​ര​ഭാ​വ​യി​ൽ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ 19 വ​യു​സു​ക​ര​ൻ കു​ത്തേ​റ്റു മ​രി​ച്ചു. സ്വ​കാ​ര്യ കോ​ളേ​ജി​ലെ ഒ​ന്നാം വ​ർ​ഷ ബി.​കോം വി​ദ്യാ​ർ​ഥി യോ​ഗേ​ഷ് ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ബു​ധ​നാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം.

ക്ലാ​സി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന യോ​ഗേ​ഷി​നെ സു​ഹൃ​ത്തു​ക്ക​ളി​ലൊ​രാ​ൾ പു​റ​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ര​ണ്ട് വി​ദ്യാ​ർ​ഥി ഗ്രൂ​പ്പു​ക​ൾ ത​മ്മി​ൽ വാ​ക്കേ​റ്റ​വും സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. ഇ​തി​നി​ടെ പ്ര​തി​ക​ളി​ലൊ​രാ​ൾ കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​യെ​ടു​ത്ത് യോ​ഗേ​ഷി​നെ കു​ത്തു​ക​യാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യോ​ഗേ​ഷി​നെ ഉ​ട​ൻ ത​ന്നെ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​ര​ണത്തിന് കീഴട​ങ്ങുകയാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ നാ​ലോ അ​ഞ്ചോ പേ​ർ​ക്ക് പ​ങ്കു​ണ്ടെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ഇ​തി​ൽ ഒ​രാ​ളെ മാ​ത്ര​മാ​ണ് ഇ​തു​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടു​ള്ള​ത്.

സം​ഭ​വ​ത്തി​ന്‍റെ യ​ഥാ​ർ​ത്ഥ കാ​ര​ണ​വും കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​തി​ന് ശേ​ഷം മാ​ത്ര​മേ വ്യ​ക്ത​മാ​കൂ എ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

കൊല്ലം സുധിയുടെ അപകടമരണം: 1.77 കോടി രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

കൊച്ചി: നടനും മിമിക്രി ആര്‍ട്ടിസ്റ്റുമായ കൊല്ലം സുധിയുടെ അപകട മരണത്തില്‍ അവകാശികള്‍ക്ക് 1.77 കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടു. കോട്ടയം എംഎസിടി ജഡ്ജി പ്രസൂണ്‍ മോഹന്‍ ആണ് നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.

കേസിലെ മൂന്നാം എതിര്‍കക്ഷിയായ ന്യൂ ഇന്ത്യ അഷ്വറന്‍സ് ആണ് തുക കെട്ടിവയ്‌ക്കേണ്ടത്. വിധിത്തുകയും പലിശയും കോടതി ചെലവും ഉള്‍പ്പെടെയാണ് 1.77 കോടി രൂപ നഷ്ടപരിഹാരമായി വിധിച്ചത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഡ്വ. എ.ആര്‍. കലേഷ് കുമാര്‍, ഹര്‍ഷാന കെ.എസ്. എന്നിവര്‍ ഹാജരായി.

2023 ജൂണ്‍ 5ന് തൃശൂര്‍ കയ്പമംഗലത്ത് ഉണ്ടായ അപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. കോഴിക്കോട് വടകരയില്‍ നിന്ന് പ്രോഗ്രാം കഴിഞ്ഞ് മടങ്ങുന്നതിനിടെ പുലര്‍ച്ചെയാണ് ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എതിര്‍ദിശയില്‍ നിന്നെത്തിയ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന നടന്‍ ബിനു അടിമാലി, ഉല്ലാസ് അരൂര്‍, മഹേഷ് പുത്തന്‍കുരിശ് എന്നിവര്‍ക്കും പരുക്കേറ്റിരുന്നു.

Kerala

ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ടം; ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു

ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ​യി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വ് മ​രി​ച്ചു. ക​ണ്ട​ല്ലൂ​ർ പു​തി​യ​വി​ള തു​ള​സീ​ഭ​വ​ന​ത്തി​ൽ പ്ര​ഭാ​ത് പി. ​നാ​യ​ർ ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി 8.30ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം. കാ​യം​കു​ളം-​കാ​ർ​ത്തി​ക​പ്പ​ള്ളി റോ​ഡി​ൽ മു​തു​കു​ളം വെ​ട്ട​ത്തു​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. പ്ര​ഭാ​ത് ഓ​ടി​ച്ചി​രു​ന്ന ബൈ​ക്കി​ൽ എ​തി​ർ​ദി​ശ​യി​ൽ നി​ന്ന് വ​ന്ന സ്‌​കൂ​ട്ട​ർ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് തി​രു​വ​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​ഭാ​ത് ചൊ​വ്വാ​ഴ്ച വൈ​കി​ട്ട് 5.30ഓ​ടെ​യാ​ണ് മ​രി​ച്ച​ത്. ആ​ല​പ്പു​ഴ ബീ​ച്ചി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്‌​കൈ സെ​യി​ൽ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​ണ്.

Kerala

പാ​ല​ക്കാ​ട്ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ മ​ര​ണം: മാ​താ​വ് ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ സ​ഹോ​ദ​ര​ങ്ങ​ളാ​യ ര​ണ്ടു കു​ട്ടി​ക​ളെ കു​ളി​മു​റി​യി​ലെ വെ​ള്ള​ത്തൊ​ട്ടി​യി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ കു​ട്ടി​ക​ളു​ടെ അ​മ്മ​യെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് പൊ​ലി​സ്. മാ​താ​വ് നി​വേ​ദ്യ​യെ ആ​ണ് പോ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് ചോ​ദ്യം​ചെ​യ്യു​ന്ന​ത്.

കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്തി​യെ​ന്ന സം​ശ​യ​ത്തെ​ത്തു​ട​ർ​ന്നാ​ണ് മാ​താ​വി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത​ത്. വ​ട​ക​ര​പ്പ​തി പ​ഴ​ണി​യാ​ർ​പാ​ള​യം മ​ണ​ൽ​ക്കാ​ട് ജോ​ൺ​കു​മാ​റി​ന്‍റെ​യും നി​വേ​ദ്യ​യു​ടെ​യും മ​ക്ക​ളാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് (അ​ഞ്ച്), റോ​ബി​ൻ ക്രി​സ്‌​റ്റി​ഫ​ർ (മൂ​ന്ന്) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കൊ​ല​പാ​ത​ക​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യി​ലാ​ണ് നി​വേ​ദ്യ​യെ പൊ​ലി​സ് ക​സ്റ്റി​ഡ​യി​ലെ​ടു​ത്ത​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ 10.30-ന് ​മേ​നോ​ൻ​പാ​റ കൂ​രാ​ങ്കാ​ട്ടി​ലെ വാ​ട​ക​വീ​ട്ടി​ലാ​ണ് സം​ഭ​വം. വി​റ​കു​വെ​ട്ടു തൊ​ഴി​ലാ​ളി​യാ​യ ജോ​ൺ​കു​മാ​റും കു​ടും​ബ​വും ര​ണ്ടു​മാ​സം മു​ൻ​പാ​ണ് കൂ​രാ​ങ്കാ​ട്ടി​ൽ താ​മ​സ​ത്തി​നെ​ത്തി​യ​ത്. ചൊ​വ്വാ​ഴ്ച രാ​വി​ലെ ജോ​ൺ​കു​മാ​ർ പ​ണി​ക്കു​പോ​യി. നി​വേ​ദ്യ​യും മ​ക്ക​ളും മാ​ത്ര​മാ​ണ് വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.

വീ​ടി​നു മു​ൻ​വ​ശ​ത്ത് പ​ണി​ചെ​യ്‌​തു​കൊ​ണ്ടി​രു​ന്ന നി​വേ​ദ്യ ഏ​റെ നേ​ര​മാ​യി കു​ട്ടി​ക​ളു​ടെ ശ​ബ്ദം കേ​ൾ​ക്കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് അ​ന്വേ​ഷി​ച്ചു. സ​മീ​പ​വീ​ടു​ക​ളി​ലു​ൾ​പ്പെ​ടെ പോ​യി നോ​ക്കി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. തു​ട​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്തെ കു​ളി​മു​റി​യി​ൽ നോ​ക്കി​യ​പ്പോ​ഴാ​ണ് ഇ​രു​വ​രും തൊ​ട്ടി​യി​ലെ വെ​ള്ള​ത്തി​ൽ ച​ല​ന​മ​റ്റു കി​ട​ക്കു​ന്ന​തു ക​ണ്ട​തെ​ന്നാ​ണ് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്.

നി​വേ​ദ്യ​യു​ടെ ബ​ഹ​ളം കേ​ട്ട് ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ നാ​ട്ടു​ക​ല്ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും കു​ട്ടി​ക​ൾ മ​രി​ച്ചു. മേ​നോ​ൻ​പാ​റ ഗ​വ. യു.​പി. സ്‌​കൂ​ളി​ലെ എ​ൽ​കെ​ജി വി​ദ്യാ​ർ​ഥി​നി​യാ​യ ജെ​നി​ഫ​ർ ജൂ​ലി​യ​റ്റ് ക​ഴി​ഞ്ഞ ര​ണ്ടു​ദി​വ​സ​മാ​യി സ്‌​കൂ​ളി​ൽ പോ​യി​രു​ന്നി​ല്ല.

Kerala

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ പി​ക് അ​പ് വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് അപകടം; യു​വാ​വ് മ​രി​ച്ചു

‌മാ​ന്നാ​ർ: മാ​ന്നാ​റി​ൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ പി​ക് അ​പ് വാ​ൻ സ്കൂ​ട്ട​റി​ലി​ടി​ച്ച് പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​ന്നാ​ർ പ​ഞ്ചാ​യ​ത്ത് 14ാം വാ​ർ​ഡ് കു​ള​ഞ്ഞി​ക്കാ​രാ​ഴ്മ അ​ക്ഷ​യ​ഭ​വ​നി​ൽ പ്ര​ദീ​പ് (38) ആ​ണ് മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 11ഓ​ടെ ആ​യി​രു​ന്നു അ​പ​ക​ടം.

മാ​ന്നാ​ർ-​മാ​വേ​ലി​ക്ക​ര റോ​ഡി​ൽ ചെ​റു​കോ​ൽ ശ്രീ ​ശു​ഭാ​ന​ന്ദാ​ശ്ര​മ​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. മാ​വേ​ലി​ക്ക​ര​യി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്ക് സ്കൂ​ട്ട​റി​ൽ മ​ട​ങ്ങു​ക​യാ​യി​രു​ന്ന പ്ര​ദീ​പി​നെ അ​ല​ക്ഷ്യ​മാ​യി പാ​ഞ്ഞെ​ത്തി​യ പി​ക്ക​പ്പ് വാ​ൻ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പ്ര​ദീ​പ് സം​ഭ​വ സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Kerala

പ​യ്യ​ന്നൂ​രി​ലെ ഒ​ന്ന​ര​വ​യ​സു​കാ​ര​ന്‍റെ മ​ര​ണം; തു​ട​ർ​ന​ട​പ​ടി​ക​ളി​ലേ​ക്ക് പൊ​ലി​സ്

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ പ​യ്യ​ന്നൂ​രി​ൽ വീ​ണ് ചു​ണ്ടി​ന് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യെ​ന്ന സം​സ്ഥാ​ന ത​ല വി​ദ​ഗ്ധ സ​മി​തി​യു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ തു​ട​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് പൊ​ലി​സ്.

ഒ​ന്ന​ര വ​യ​സു​കാ​ര​ൻ ദേ​വാ​ൻ​ഷ് ശൗ​ര്യ​യു​ടെ മ​ര​ണ​ത്തി​ലാ​ണ് പ​യ്യ​ന്നൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സ​യി​ൽ വീ​ഴ്ച​യു​ണ്ടാ​യെ​ന്നാ​ണ് ആ​രോ​ഗ്യ സെ​ക്ര​ട്ട​റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി ക​ണ്ടെ​ത്തി​യ​ത്. ‌‌‌കൂ​ടു​ത​ൽ ഡോ​ക്ട​ർ​മാ​രെ പ്ര​തി ചേ​ർ​ക്ക​ണോ​യെ​ന്ന് പൊ​ലി​സ് ഉ​ട​ൻ തീ​രു​മാ​നി​ക്കും.

അ​ന​സ്തീ​ഷ്യ ന​ൽ​കി​യ ഡോ​ക്ട​റെ മാ​ത്ര​മാ​ണ് നി​ല​വി​ൽ പ്ര​തി ചേ​ർ​ത്തി​ട്ടു​ള്ള​ത്. പീ​ഡി​യാ​ട്രി​ഷ്യ​ൻ, പ്ലാ​സ്റ്റി​ക് സ​ർ​ജ​ൻ എ​ന്നി​വ​രെ​ക്കൂ​ടി പ്ര​തി ചേ​ർ​ക്ക​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം. വീ​ണ് ചു​ണ്ടി​ന് മു​റി​വേ​റ്റ കു​ട്ടി​ക്ക് സ്റ്റി​ച്ച് ഇ​ടാ​ൻ അ​ന​സ്തീ​ഷ്യ ന​ൽ​കി​യ​തി​ന് പി​ന്നാ​ലെ ബോ​ധ​ര​ഹി​ത​നാ​വു​ക​യാ​യി​രു​ന്നു.

ഒ​രാ​ഴ്ച​ക്ക് ശേ​ഷം ജൂ​ലൈ 10ന് ​കു​ട്ടി മ​രി​ച്ചു. ചി​കി​ത്സാ പി​ഴ​വ് ഉ​ണ്ടാ​യെ​ന്നാ​യി​രു​ന്നു ആ​ദ്യം വി​ഷ​യം പ​രി​ഗ​ണി​ച്ച ജി​ല്ലാ​ത​ല വി​ദ​ഗ്ധ സ​മി​തി​യി​ലെ ഭൂ​രി​പ​ക്ഷം അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

Kerala

വീ​ട്ട​മ്മ കു​ത്തേ​റ്റു മ​രി​ച്ചു; ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ

കോ​​​ത​​​മം​​​ഗ​​​ലം: കോ​​​ത​​​മം​​​ഗ​​​ല​​​ത്ത് വീ​​​ടി​​​നു​​​ള്ളി​​​ൽ വീ​​​ട്ട​​​മ്മ കു​​​ത്തേ​​​റ്റ് മ​​​രി​​​ച്ചു. കു​​​ത്തു​​​കു​​​ഴി മാ​​​ര​​​മം​​​ഗ​​​ലം ഹാ​​​പ്പി ന​​​ഗ​​​ർ പു​​​ല്ലാ​​​ന്തി​​​ക്കാ​​​ട​​​ൻ കു​​​ഞ്ഞ​​​മ്മ (61)​ ആ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. സം​​​ഭ​​​വ​​​ത്തി​​​ൽ ഭ​​​ർ​​​ത്താ​​​വ് പി.​​​വി. കു​​​ര്യാ​​​ക്കോ​​​സി (66)നെ ​​​പൊ​​​ലി​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്തു. ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ ര​​​ണ്ടോ​​​ടെ​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. കു​​​ര്യാ​​​ക്കോ​​​സ് കൊ​​​ല​​​പാ​​​ത​​​ക ശേ​​​ഷം വി​​​ദേ​​​ശ​​​ത്തു​​​ള്ള മ​​​ക​​​നെ വി​​​ളി​​​ച്ച് വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

താ​​​ൻ ജീ​​​വ​​​നൊ​​​ടു​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന സൂ​​​ച​​​ന​​​യും ന​​​ൽ​​​കി​​​യി​​​രു​​​ന്നു. മ​​​ക​​​ൻ അ​​​യ​​​ൽ​​​വാ​​​സി​​​ക​​​ളെ വി​​​ളി​​​ച്ച് അ​​​റി​​​യി​​​ച്ച​​​തോ​​​ടെ​​​യാ​​ണു കൊ​​​ല​​​പാ​​​ത​​​കം പു​​​റ​​​ത്ത​​​റി​​​ഞ്ഞ​​​ത്. പൊ​​​ലി​​​സ് എ​​​ത്തി കു​​​ര്യാ​​​ക്കോ​​​സി​​​നെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തു. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു. ക​​​സ്റ്റ​​​ഡി​​​യി​​​ൽ വാ​​​ങ്ങി പി​​​ന്നീ​​​ട് ചോ​​​ദ്യം ചെ​​​യ്യും.

കു​​​ഞ്ഞ​​​മ്മ​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം മു​​​വാ​​​റ്റു​​​പു​​​ഴ ജ​​​ന​​​റ​​​ൽ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ട​​​ത്തി​​​ന് ശേ​​​ഷം ബ​​​ന്ധു​​​ക്ക​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി മോ​​​ർ​​​ച്ച​​​റി​​​യി​​​ലേ​​​ക്കു മാ​​​റ്റി. സം​​​സ്കാ​​​രം നാ​​​ളെ രാ​​​വി​​​ലെ 11.30നു ​​​കോ​​​ത​​​മം​​​ഗ​​​ലം മാ​​​ർ തോ​​​മാ ചെ​​​റി​​​യ​​​പ​​​ള്ളി​​​യി​​​ൽ.

നാ​​​ഗ​​​ഞ്ചേ​​​രി പാ​​​ലി​​​യ​​​ക്കു​​​ടം കു​​​ടും​​​ബാം​​​ഗ​​​മാ​​​ണ്. മ​​​ക്ക​​​ൾ: ബേ​​​സി​​​ൽ (ഓ​​​സ്ട്രേ​​​ലി​​​യ), മെ​​​റി​​​ൻ (അ​​​യ​​​ർ​​​ല​​​ൻ​​​ഡ്). മ​​​രു​​​മ​​​ക്ക​​​ൾ: ദീ​​​പ്‌​​​തി (ഓ​​​സ്ട്രേ​​​ലി​​​യ), ജീ​​​വ​​​ൻ.

Kerala

തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു

തി​രൂ​ർ: മ​ല​പ്പു​റം തി​രൂ​രി​ൽ സ്വ​കാ​ര്യ ബ​സി​ലെ ക​ണ്ട​ക്ട​ർ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ത​വ​നൂ​ർ മു​രു​ടാ​വി​ൽ​പ​ടി സ്വ​ദേ​ശി കാ​ക്ക​ശേ​രി കു​ന്നി​ൻ ര​മേ​ശ​ൻ (50) ആ​ണ് മ​രി​ച്ച​ത്. പൊ​ന്നാ​നി-​തി​രൂ​ർ റൂ​ട്ടി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന നി​ലാ​വ് ബ​സി​ലെ ക​ണ്ട​ക്ട​റാ​ണ് ര​മേ​ശ​ൻ.

ഇ​ന്ന് രാ​വി​ലെ 7.30ഓ​ടെ ആ​യി​രു​ന്നു സം​ഭ​വം. ബ​സ് പൊ​ന്നാ​നി​യി​ൽ നി​ന്ന് തി​രൂ​രി​ലേ​ക്ക് വ​രു​ന്ന വ​ഴി ബി​പി അ​ങ്ങാ​ടി​യി​ൽ​വ​ച്ചാ​ണ് ര​മേ​ശ​ൻ കു​ഴ​ഞ്ഞു​വീ​ണ​ത്. ഉ​ട​ൻ​ത​ന്നെ ബ​സ് ബി​പി അ​ങ്ങാ​ടി​യി​ലെ നീ​ലി ആ​ശു​പ​ത്രി​യി​ലേ​ക്കെ​ത്തി​ച്ചു.

തു​ട​ർ​ന്ന് പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം തി​രൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഭാ​ര്യ: ര​ജ​നി. മ​ക്ക​ൾ: കി​ര​ൺ, ആ​ദി​ത്യ​ൻ.

Kerala

നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ കാ​റി​ലി​ടി​ച്ച് മ​റി​ഞ്ഞു; ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ദാ​രു​ണാ​ന്ത്യം

കൊ​ച്ചി: എ​റ​ണാ​കു​ളം കോ​ത​മം​ഗ​ല​ത്ത് നി​യ​ന്ത്ര​ണം​വി​ട്ട ട്രാ​ക്ട​ർ മ​റി​ഞ്ഞു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ര​ണ്ട് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ മ​രി​ച്ചു. ട്രാ​ക്ട​റി​ലു​ണ്ടാ​യി​രു​ന്ന ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി​ക​ളാ​യ പ്ര​ദീ​പ്, സ​ത്യ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് വൈ​കി​ട്ട് കോ​ത​മം​ഗ​ലം-​നേ​ര്യ​മം​ഗ​ലം റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം. പാ​റ​പൊ​ട്ടി​ക്കാ​ൻ ആ​വ​ശ്യ​മാ​യ യ​ന്ത്ര​ങ്ങ​ൾ ഘ​ടി​പ്പി​ച്ചി​രു​ന്ന ട്രാ​ക്ട​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ട്രാ​ക്ട​ർ എ​തി​ർ​ദി​ശ​യി​ൽ വ​ന്ന കാ​റി​ലേ​യ്ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ട്രാ​ക്ട​ർ റോ​ഡി​ലേ​യ്ക്ക് ത​ല​കീ​ഴാ​യി മ​റി​ഞ്ഞു. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ തൊ​ഴി​ലാ​ളി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ച് ത​ന്നെ മ​രി​ച്ചു. ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ കോ​ത​മം​ഗ​ലം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ട്.

National

സ്കൂ​ൾ ബ​സ് ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി ഇ​റ​ങ്ങി ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു

മൈ​സൂ​രു: ക​ർ​ണാ​ട​ക​യി​ലെ മൈ​സൂ​രു​വി​ൽ സ്കൂ​ൾ ബ​സ് ക​യ​റി ഒ​ന്ന​ര വ​യ​സു​കാ​രി മ​രി​ച്ചു. ഒ​രു വ​യ​സും ഏ​ഴു മാ​സ​വും പ്രാ​യ​മു​ള്ള ല​തി​ക്‌​ഷ​യാ​ണ് മ​രി​ച്ച​ത്.

സ​ഹോ​ദ​ര​നെ സ്കൂ​ളി​ൽ നി​ന്ന് കൂ​ട്ടി​ക്കൊ​ണ്ടു​വ​രാ​ൻ അ​മ്മ​യ്ക്കൊ​പ്പം എ​ത്തി​യ​താ​യി​രു​ന്നു കു​ഞ്ഞ്. സ്കൂ​ൾ ബ​സി​ൽ നി​ന്ന് നാ​ലു വ​യ​സു​ള്ള മ​ക​നെ അ​മ്മ താ​ഴെ​യി​റ​ക്കു​ന്ന​തി​നി​ടെ ഡ്രൈ​വ​ർ ബ​സ് മു​ന്നോ​ട്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു. ഈ ​സ​മ​യം ബ​സി​ന് അ​ടു​ത്താ​യി നി​ന്നി​രു​ന്ന ല​തി​ക്‌​ഷ​യെ വാ​ഹ​നം ഇ​ടി​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ ട​യ​ർ ക​യ​റി ഇ​റ​ങ്ങി.

സം​ഭ​വ​ത്തി​ൽ സ്കൂ​ൾ ബ​സ് ഡ്രൈ​വ​ർ സി​ദ്ധ​രാ​ജു​വി​നെ​തി​രെ (42) കു​ടും​ബം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് കു​ഞ്ഞി​ന്‍റെ ജീ​വ​നെ​ടു​ത്ത​തെ​ന്നും ഇ​യാ​ൾ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

 

National

ഉ​ത്ത​രേ​ന്ത്യ​യി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു; മ​ര​ണം 62 ആ​യി

ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​രേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്നു. ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന മ​ഴ​ക്കെ​ടു​തി​ക​ളി​ൽ ഇ​തു​വ​രെ 62 പേ​രാ​ണ് മ​രി​ച്ച​ത്. ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ലാ​യി പെ​യ്ത അ​തി​ശ​ക്ത​മാ​യ മ​ഴ​യി​ൽ 46-ഓ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. ആ​യി​ര​ത്തി​ല​ധി​കം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട മ​ഴ​യെ​ക്കാ​ൾ പ​ത്തി​ര​ട്ടി അ​ധി​ക മ​ഴ​യാ​ണ് ഇ​ത്ത​വ​ണ രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ ആ​കെ 75 ജി​ല്ല​ക​ളി​ൽ 56-ലും ​അ​തി​തീ​വ്ര മ​ഴ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് ഒ​ഡീ​ഷ​യി​ൽ നി​ന്നു 75,000 മാ​റ്റി​പ്പാ​ർ​പ്പി​ച്ചു. ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

International

നേ​പ്പാ​ളി​ൽ പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും; മ​ര​ണം 68 ആ​യി

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ മൂ​ന്ന് ദി​വ​സ​മാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ള​യ​ത്തി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​രി​ച്ച​വ​രു​ടെ എ​ണ്ണം 68 ആ​യി. മ​ഴ ശ​ക്ത​മാ​യ​തോ​ടെ നി​ര​വ​ധി ന​ദി​ക​ൾ ക​ര​ക​വി​ഞ്ഞൊ​ഴു​കു​ക​യാ​ണ്. വീ​ടു​ക​ൾ, റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ​ക്കും വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യി.

ഗ​ണ്ഡ​കി, ലും​ബി​നി പ്ര​വി​ശ്യ​ക​ളി​ലെ മ​നാം​ഗ്, മ്യാ​ഗി, ബാ​ഗ്ലും​ഗ്, പ​ർ​ബ​ത്, പാ​ൽ​പ തു​ട​ങ്ങി​യ ജി​ല്ല​ക​ളി​ലാ​ണ് ദു​ര​ന്തം രൂ​ക്ഷ​മാ​യ​ത്. വെ​ള്ള​പ്പൊ​ക്ക​വും മ​ണ്ണി​ടി​ച്ചി​ലും ജ​ന​ജീ​വി​ത​ത്തെ സാ​ര​മാ​യി ബാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. അ​തേ​സ​മ​യം കൂ​റ്റ​ൻ മ​ല​യി​ടി​ഞ്ഞു​വീ​ഴു​ന്ന​തി​ന്‍റെ ഭീ​തി​ജ​ന​ക​മാ​യ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നു.

ക​ന​ത്ത മ​ഴ തു​ട​രു​ന്ന​തി​നാ​ൽ ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തി​നി​ടെ ഞാ​യ​റാ​ഴ്‌​ച മ​നാം​ഗി​ലെ മ​ഞ്ഞി​ടി​ച്ചി​ലി​ൽ കാ​ണാ​താ​യ പ​ർ​വ​താ​രോ​ഹ​ക​രി​ൽ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്തു. എ​ട്ടു​പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നു​ണ്ട്.

National

വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ന്നു; യു​വ​തി പി​ടി​യി​ൽ

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ലെ അ​ൽ​വാ​ലി​ൽ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ ഭ​ർ​ത്താ​വി​നെ വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. ര​മാ​ദേ​വി​യാ​ണ് ഭ​ർ​ത്താ​വ് ശ്രീ​നി​വാ​സ​നെ (52) കൊ​ല​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ര​മാ​ദേ​വി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

കു​ടും​ബ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളെ​ച്ചൊ​ല്ലി ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ക​ൾ പ​തി​വാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. ഞാ​യ​റാ​ഴ്ച രാ​ത്രി​യും ഇ​രു​വ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ത​ർ​ക്കം രൂ​ക്ഷ​മാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ്ര​കോ​പി​ത​യാ​യ ര​മാ​ദേ​വി കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ശ്രീ​നി​വാ​സി​നെ വെ​ട്ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​ദ്ദേ​ഹം സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി.

വി​വ​ര​മ​റി​ഞ്ഞ ഉ​ട​ൻ​ത​ന്നെ പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. പ്ര​തി​യാ​യ ര​മാ​ദേ​വി​യെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.

 

National

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​തി​തീ​വ്ര മ​ഴ: 56 പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​തി​തീ​വ്ര മ​ഴ​യി​ലും കൊ​ടു​ങ്കാ​റ്റി​ലും​പ്പെ​ട്ട് 56 പേ​ർ മ​രി​ച്ചു. 46 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ മു​ത​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ വ​രെ​യു​ള്ള 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 97.6 മി​ല്ലീ​മീ​റ്റ​ർ അ​തി​തീ​വ്ര മ​ഴ​യാ​ണ് സം​സ്ഥാ​ന​ത്ത് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

സം​സ്ഥാ​ന​ത്തെ 75 ജി​ല്ല​ക​ളി​ൽ 56 ജി​ല്ല​ക​ളി​ലും ക​ന​ത്ത മ​ഴ പെ​യ്ത​താ​യി റി​ലീ​ഫ് ക​മ്മീ​ഷ​ണ​ർ ഹൃ​ഷി​കേ​ശ് ഭാ​സ്ക​ർ യാ​ദ​വ് പ​റ​ഞ്ഞു. മ​ര​ണ​സം​ഖ്യ ഇ​നി​യും ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

മ​ഴ​ക്കെ​ടു​തി​യി​ൽ 1,020-ല​ധി​കം വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. റൂ​ഖാ​ബാ​ദി​ൽ സാ​ധാ​ര​ണ ല​ഭി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ 7,385 ശ​ത​മാ​ന​വും, ക​നൗ​ജി​ൽ 5,664 ശ​ത​മാ​ന​വും, ഷാ​ജ​ഹാ​ൻ​പു​രി​ൽ 4,408 ശ​ത​മാ​ന​വും അ​ധി​ക മ​ഴ രേ​ഖ​പ്പെ​ടു​ത്തി. ഹ​മീ​ർ​പു​രി​ൽ 4,240 ശ​ത​മാ​ന​വും മ​ഹോ​ബ​യി​ൽ 4,100 ശ​ത​മാ​ന​വും കൂ​ടു​ത​ൽ മ​ഴ​യാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്.

Kerala

പാ​ലാ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ വ​യോ​ധി​ക​ൻ‌ മ​രി​ച്ചു; മ​രു​മ​ക​ൻ ക​സ്റ്റ​ഡി​യി​ൽ

പാ​ലാ: കോ​ട്ട​യം പാ​ലാ​യി​ൽ വീ​ട്ടു​മു​റ്റ​ത്ത് അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​തി​ന് പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച വ​യോ​ധി​ക​ൻ മ​രി​ച്ചു. കൊ​ഴു​വ​നാ​ൽ ഉ​റു​മ്പി​ക്കു​ന്നേ​ൽ സു​കു​മാ​ര​ൻ (76) ആ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ആ​യി​രു​ന്നു സു​കു​മാ​ര​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ബ​ന്ധു​ക്ക​ളാ​ണ് ഇ​ദ്ദേ​ഹ​ത്തെ പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. എ​ന്നാ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​പ്പോ​ഴേ​ക്കും സു​കു​മാ​ര​ൻ മ​രി​ച്ചു. വ​യോ​ധി​ക​നെ അ​വ​ശ​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ബ​ന്ധു​ക്ക​ൾ ദു​രൂ​ഹ​ത ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തേ​തു​ട​ർ​ന്ന് സു​കു​മാ​ര​ന്‍റെ മ​രു​മ​ക​നെ പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ട​മു​ള സ്വ​ദേ​ശി അ​ഖി​ൽ ആ​ണ് പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. മൃ​ത​ദേ​ഹം പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം തു​ട​രു​ന്ന​താ​യി പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Movies

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യാ​യി​ലെ ഉ​മ്മ; ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു

ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍​മൂ​ലം ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്. നാ​ട​ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​വ​ർ അ​ഭി​ന​യ​ത്തി​ലേ​യ്ക്കെ​ത്തി​യ​ത്.

നാ​ൽ​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള നി​ര​വ​ധി നാ​ട​ക ഗ്രൂ​പ്പു​ക​ളി​ൽ അ​വ​ർ സ​ജീ​വ​മാ​യി​രു​ന്നു. 2018-ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ സി​നി​മാ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്.

ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ്വ​ഭാ​വ​ന​ടി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും നേ​ടി​യി​രു​ന്നു. വൈ​റ​സ്, ഡാ​കി​നി എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ട​ക തി​യേ​റ്റ​റു​ക​ളാ​യ ക​ലിം​ഗ, സം​ഗ​മം, സ്റ്റേ​ജ് ഇ​ന്ദ, ചി​ര​ന്ത​ന തി​യേ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ലെ നാ​ട​ക​ന​ടി​യാ​യി​രു​ന്നു.

Kerala

സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ​യി​ലെ ഉ​മ്മ; ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു

കോഴിക്കോട്: ന​ടി സാ​വി​ത്രി ശ്രീ​ധ​ര​ൻ അ​ന്ത​രി​ച്ചു. വാ​ര്‍​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ള്‍​മൂ​ലം ഏ​റെ നാ​ളാ​യി കി​ട​പ്പി​ലാ​യി​രു​ന്നു. കോ​ഴി​ക്കോ​ട് മാ​ങ്കാ​വി​ലെ വീ​ട്ടി​ല്‍​വ​ച്ചാ​യി​രു​ന്നു അ​ന്ത്യം. നി​ര​വ​ധി നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യും സി​നി​മ​ക​ളി​ലൂ​ടെ​യും ശ്ര​ദ്ധേ​യ​യാ​ണ്. നാ​ട​ക​ത്തി​ലൂ​ടെ​യാ​യി​രു​ന്നു അ​വ​ർ അ​ഭി​ന​യ​ത്തി​ലേ​യ്ക്കെ​ത്തി​യ​ത്.

നാ​ൽ​പ​ത് വ​ർ​ഷ​ത്തി​ലേ​റെ​യാ​യി കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള നി​ര​വ​ധി നാ​ട​ക ഗ്രൂ​പ്പു​ക​ളി​ൽ അ​വ​ർ സ​ജീ​വ​മാ​യി​രു​ന്നു.

2018-ൽ ​പു​റ​ത്തി​റ​ങ്ങി​യ സു​ഡാ​നി ഫ്രം ​നൈ​ജീ​രി​യ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​വ​ർ സി​നി​മാ രം​ഗ​ത്ത് അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഈ ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് മി​ക​ച്ച സ്വ​ഭാ​വ​ന​ടി​ക്കു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​വും ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്കാ​ര​ത്തി​ൽ പ്ര​ത്യേ​ക ജൂ​റി പ​രാ​മ​ർ​ശ​വും നേ​ടി​യി​രു​ന്നു. വൈ​റ​സ്, ഡാ​കി​നി എ​ന്നി​വ​യാ​ണ് മ​റ്റ് പ്ര​ധാ​ന ചി​ത്ര​ങ്ങ​ൾ.

കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യു​ള്ള നാ​ട​ക തി​യേ​റ്റ​റു​ക​ളാ​യ ക​ലിം​ഗ, സം​ഗ​മം, സ്റ്റേ​ജ് ഇ​ന്ദ, ചി​ര​ന്ത​ന തി​യേ​റ്റ​റു​ക​ൾ എ​ന്നി​വ​യി​ലെ നാ​ട​ക​ന​ടി​യാ​യി​രു​ന്നു.

അ​ഞ്ചു പ​തി​റ്റാ​ണ്ടോ​ളം പ്ര​ഫ​ഷ​ണ​ൽ നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യി​രു​ന്നു. മി​ക​ച്ച നാ​ട​ക ന​ടി​ക്കു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പു​ര​സ്കാ​ര​വും നേ​ടി​യി​ട്ടു​ണ്ട്. 1961ൽ ​ആ​ണ് സാ​വി​ത്രി നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്.

അ​ന്ന് മാ​ങ്കാ​വും തി​രു​വ​ണ്ണൂ​രും മീ​ഞ്ച​ന്ത​യി​ലു​മു​ള്ള ഒ​ട്ടേ​റെ അ​മേ​ച്വ​ർ നാ​ട​ക ട്രൂ​പ്പു​ക​ളി​ൽ അ​ഭി​ന​യി​ച്ചു. വ​ള​യ​നാ​ട് ക​ലാ​സ​മി​തി​യു​ടെ ക​റു​ത്ത വെ​ളി​ച്ച​മാ​യി​രു​ന്നു ആ​ദ്യ നാ​ട​കം.

ആ​ഹ്വാ​ൻ സെ​ബാ​സ്റ്റ്യ​ന്‍റെ വ​ഴി​യ​മ്പ​ല​ത്തി​ലൂ​ടെ​യാ​ണ് നാ​ട​ക​ത്തി​ൽ സ​ജീ​വ​മാ​കു​ന്ന​ത്. കെ.​ടി. മു​ഹ​മ്മ​ദ്, എം.​ടി. വാ​സു​ദേ​വ​ൻ​നാ​യ​ർ, തി​ക്കോ​ടി​യ​ൻ, ടി. ​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ ചേ​ർ​ന്നെ​ഴു​തി​യ നാ​ട​ക​മാ​യി​രു​ന്നു ഇ​ത്.

1984ൽ ​ആ​ണ് ആ​ദ്യ​മാ​യി പ്ര​ഫ​ഷ​ന​ൽ നാ​ട​ക​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്ന​ത്. കെ.​ടി. മു​ഹ​മ്മ​ദി​ന്‍റെ ക​ലിം​ഗ തി​യ​റ്റ​റി​ന്‍റെ ഇ​തു ഭൂ​മി​യാ​ണ് ആ​യി​രു​ന്നു ആ​ദ്യ നാ​ട​കം. പി​ന്നീ​ട് കാ​ഫ​ർ, സൃ​ഷ്ടി, ദീ​പ​സ്തം​ഭം മ​ഹാ​ശ്ച​ര്യം, അ​ച്ഛ​നും ബാ​പ്പ​യും, സാ​ക്ഷാ​ത്ക്കാ​രം, കു​ചേ​ല​വൃ​ത്തം, സ​മ​ന്വ​യം എ​ന്നി​ങ്ങ​നെ അ​ക്കാ​ല​ത്ത് ക​ലിം​ഗ അ​വ​ത​രി​പ്പി​ച്ച എ​ല്ലാ നാ​ട​ക​ത്തി​ലും മി​ക​ച്ച വേ​ഷം ചെ​യ്തു. അ​ണി​യ​റ എ​ന്ന നാ​ട​ക​ത്തി​ലെ വേ​ഷ​ത്തി​ന് സം​ഗീ​ത നാ​ട​ക അ​ക്കാ​ദ​മി​യു​ടെ മി​ക​ച്ച ന​ടി​ക്കു​ള്ള പു​ര​സ്കാ​രം ല​ഭി​ച്ചു.

Kerala

യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി

കാ​സ​ർ​ഗോ​ഡ്: ഉ​ദു​മ യൂ​ത്ത് കോ​ൺ​ഗ്ര​സ് നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൊ​യി​നാ​ച്ചി കോ​ള​ങ്കു​ന്നി​ലെ ഹ​രി​കൃ​ഷ്ണ​ൻ (32) ആ​ണ് മ​രി​ച്ച​ത്. പൊ​യി​നാ​ച്ചി​യി​ൽ വി​ദ്യാ​ഭ്യാ​സ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു ഹ​രി​കൃ​ഷ്ണ​ൻ.

സ്വ​ന്തം ഓ​ഫീ​സി​ന്‍റെ ര​ണ്ടാം നി​ല​യി​ലാ​ണ് ഹ​രി​കൃ​ഷ്ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ യു​വാ​വി​നെ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ൾ മേ​ൽ​പ​റ​മ്പ് പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഹ​രി​കൃ​ഷ്ണ​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ മേ​ൽ​പ​റ​മ്പ് പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തു.

National

20 രൂപയെച്ചൊല്ലി ത​ർ​ക്കം; ഹൈ​ദ​രാ​ബാ​ദി​ൽ ഓ​ട്ടോഡ്രൈ​വ​റെ മർദിച്ചു കൊലപ്പെടുത്തി

ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: ഇ​​​രു​​​പ​​​തു രൂ​​​പ​​​യെ​​​​ച്ചൊ​​​​ല്ലി​​​​യു​​​ണ്ടാ​​​യ ത​​​​ർ​​​​ക്ക​​​​ത്തെ​​​ത്തു​​​​ട​​​​ർ​​​​ന്ന് മൂ​​​​ന്നു പേ​​​​ർ ചേ​​​​ർ​​​​ന്ന് ക്രൂ​​​ര​​​മാ​​​യി മ​​​​ർ​​​​ദി​​​​ച്ച​ ഓ​​​​ട്ടോ​​​​റി​​​​ക്ഷ ഡ്രൈ​​​​വ​​​​ർ മ​​​​രി​​​​ച്ചു.മു​​​ഹ​​​മ്മ​​​ദ് മു​​​കാ​​​റാം ആ​​​ണു മ​​​രി​​​ച്ച​​​ത്. ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ വ​​​​ട്ടെ​​​​പ്പ​​​​ള്ളി​​​​യി​​​​ൽ ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​ര​​​മാ​​​യി​​​രു​​​ന്നു സം​​​​ഭ​​​​വം.

മു​​​കാ​​​റാ​​​മി​​​ന്‍റെ മ​​​​ക​​​​ളു​​​​ടെ പ​​​​രാ​​​​തി​​​​യി​​​​ൽ മൂ​​​​ന്നു പ്ര​​​​തി​​​​ക​​​​ളി​​​​ൽ ര​​​​ണ്ടു ​​പേ​​​​രെ പൊ​​​​ലീ​​​​സ് ക​​​​സ്റ്റ​​​​ഡി​​​​യി​​​​ലെ​​​​ടു​​​​ത്തു. 20 രൂ​​​പ​​​യു​​​ടെ യാ​​​ത്ര​​​യ്ക്ക് ഓ​​​ട്ടോ​​​യി​​​ലി​​​രു​​​ന്ന സ്ത്രീ 200 ​​​രൂ​​​പ ന​​​ൽ​​​കി​​​യ​​​തോ​​​ടെ​​​യാ​​​ണ് ത​​​ർ​​​ക്ക​​​ത്തി​​​നു തു​​​ട​​​ക്കം. ​ചി​​​​ല്ല​​​​റ​​​​യി​​​​ല്ലെ​​​​ന്ന് ഓ​​​ട്ടോ ഡ്രൈ​​​​വ​​​​ർ പ​​​​റ​​​​ഞ്ഞ​​​​തോ​​​​ടെ​ സ​​​​മീ​​​​പ​​​​ത്തെ മി​​​​ഠാ​​​​യി​​​​ക്ക​​​​ട​​​​യി​​​​ൽ പോ​​​​യി തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ സ്ത്രീ 100 ​​​രൂ​​​പ ​ന​​​​ൽ​​​​കി​.

എ​​​ങ്കി​​​ലും ചി​​​​ല്ല​​​​റ​​​യി​​​ല്ലെ​​​​ന്ന് ഡ്രൈ​​​​വ​​​​ർ പ​​​റ​​​ഞ്ഞ​​​തോ​​​ടെ സ്ത്രീ ​​​മ​​​​ക​​​​നെ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ചു.ഇ​​​​തി​​​​നി​​​​ടെ ഡ്രൈ​​​​വ​​​​റും ഭാ​​​​ര്യ​​​​യും മ​​​​ക​​​​ളും പ​​​ണം വാ​​​ങ്ങാ​​​തെ ഓ​​​ട്ടോ​​​യി​​​ൽ മ​​​ട​​​ങ്ങി. പി​​​​ന്നീ​​​​ട് മ​​​​റ്റൊ​​​​രു ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ ഫോ​​​​ണി​​​​ൽ വി​​​​ളി​​​​ച്ച് ഡ്രൈ​​​വ​​​റോ​​​ട് ഹോ​​​​ട്ട​​​​ലി​​​​ലേ​​​​ക്ക് വ​​​​രാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​ടു​​​ക​​​യും ഇ​​​വി​​​ടെ​​​ത്തി​​​യ ഡ്രൈ​​​വ​​​റെ മൂ​​​ന്നു​​​പേ​​​ർ ചേ​​​ർ​​​ന്നു മ​​​​ർ​​​​ദി​​​​ക്കു​​​​ക​​​​യു​​​മാ​​​യി​​​രു​​​ന്നു. മ​​​​ർ​​​​ദ​​​​ന​​​​ത്തി​​​​നി​​​​ടെ ഡ്രൈ​​​​വ​​​​ർ​​​ക്ക് ബോ​​​ധ​​​ക്ഷ​​​യ​​​മു​​​ണ്ടാ​​​യെ​​​ങ്കി​​​ലും അ​​​​ക്ര​​​​മി​​​​ക​​​​ൾ മ​​​​ർ​​​​ദ​​​​നം തു​​​​ട​​​​ർ​​​​ന്ന​​​​താ​​​​യി മ​​​​ക​​​​ളു​​​ടെ പ​​​രാ​​​തി​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

District News

അഞ്ചുവയസുകാരന്‍റെ മരണം: ദു​രൂ​ഹ​ത​യി​ല്ലെ​ന്നു പൊലിസ്

കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയത് കിണറ്റിൽ

നെ​യ്യാ​റ്റി​ന്‍​ക​ര: ബാ​ല​രാ​മ​പു​ര​ത്തി​നു സ​മീ​പം ഒ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​ല്‍ അ​ഞ്ചു വ​യസു​കാ​ര​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ദു​രൂ​ഹ​ത​യി​ല്ലെ​ന്നു പൊലി​സ് അ​റി​യി​ച്ചു.

ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ല്‍​ക്കോ​ണം സി​എ​സ്ഐ ച​ർ​ച്ചി​നു സ​മീ​പം വാ​റു​വി​ള വീ​ട്ടി​ല്‍ ദി​ലീ​പി​ന്‍റെ​യും ശ്രു​തി​യു​ടെ​യും മ​ക​ന്‍ ദീ​പ​കി​നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം വീ​ടി​നു സ​മീ​പ​ത്തെ പു​ര​യി​ട​ത്തി​ലെ കി​ണ​റ്റി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. കു​ഞ്ഞി​നെ കാ​ണാ​നി​ല്ലെ​ന്നു ദീ​പ​ക്കി​ന്‍റെ ര​ക്ഷി​താ​ക്ക​ൾ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബാ​ല​രാ​മ​പു​രം പൊ​ലി​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ട​യി​ല്‍ വീ​ടി​നു സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ പു​ര​യി​ട​ത്തി​ലെ കി​ണ​റും പ​രി​ശോ​ധി​ച്ചു.

കി​ണ​റി​ല്‍ കു​ഞ്ഞി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ട പൊ​ലി​സ് വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ചെ​ത്തി​യ നെ​യ്യാ​റ്റി​ൻ​ക​ര ഫ​യ​ർ ആ​ന്‍​ഡ് റ​സ്ക്യൂ യൂ​ണി​റ്റ് ടീ​മാ​ണ് മൃ​ത​ശ​രീ​രം പു​റ​ത്തെ​ടു​ത്ത​ത്. 80 അ​ടി താ​ഴ്ച​യു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റി​ല്‍​നി​ന്നും പു​റ​ത്തെ​ത്തി​ച്ച ദീ​പ​ക്കി​ന്‍റെ മൃ​ത​ശ​രീ​രം പോ ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന​ലെ ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കി. ദി​ലീ​പി​ന്‍റെ വീ​ടി​നു സ​മീ​പ​ത്താ​ണെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ പു​ര​യി​ട​ത്തി​ലു​ള്ള വീ​ട്ടി​ല്‍ ആ​ള്‍​പ്പാ​ര്‍​പ്പി​ല്ല.

കു​ട്ടി എ​ങ്ങ​നെ​യാ​ണ് ഈ ​പു​ര​യി​ട​ത്തി​ലെ​ത്തി​യ​തെ​ന്ന​തും കി​ണ​റി​ല്‍ വീ​ണ​തെ​ന്ന​തു​മൊ​ക്കെ പൊ​ലി​സ് വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ചു. തു​ട​ര്‍​ന്നു ദീ​പ​ക് പ​ട്ടി​ക്കു​ട്ടി​ക​ളു​മാ​യി ക​ളി​ക്കു​ന്ന​തി​നി​ടെ ഈ ​കി​ണ​റി​നു സ​മീ​പ​ത്തെ​ത്തി​യെ​ന്നും കൈ​വ​രി​യി​ല്‍ ക​യ​റ​വെ കാ​ലു​വ​ഴു​തി കി​ണ​റി​ല്‍ വീ​ണ​താ​കാ​മെ​ന്നു​മാ​ണ് പോ​ലീ​സി​ന്‍റെ വാ​ദം.

ഹൈ​പ്പ​ര്‍ ആ​ക്ടീ​വാ​യ കു​ട്ടി​യാ​ണ് ദീ​പ​ക്കെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ​യും വാ​ര്‍​ഡ് മെ​ന്പ​റു​ടെ​യും അ​ഭി​പ്രാ​യം. മ​തി​ലി​ലും മ​ര​ത്തി​ലു​മൊ​ക്കെ വ​ലി​ഞ്ഞു ക​യ​റു​ന്ന പ്ര​കൃ​ത​മാ​ണു കു​ട്ടി​യു ടേ​തെ​ന്നും നാ​ടു​കാ​ർ വ്യ​ക്ത​മാ​ക്കി.

National

തെ​ലുങ്കാ​ന​യി​ൽ ഡോ​ക‌്ട​ർ കാ​റി​നു​ള്ളി​ൽ വെ​ന്തു​മ​രി​ച്ചു

ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്: റോ​​​​​ഡ് ഡി​​​​​വൈ​​​​​ഡ​​​​​റി​​​​​ൽ ഇ​​​​​ടി​​​​​ച്ച​​​​​തി​​​​​നു പി​​​​ന്നാ​​​​ലെ കാ​​​​​റി​​​​​നു തീ​​​​​പി​​​​​ടി​​​​​ച്ച് ഡോ​​​​​ക‌്ട​​​​​ർ വെ​​​​​ന്തു​​​​​മ​​​​​രി​​​​​ച്ചു.

സൂ​​​​​ര്യ​​​​​പേ​​​​​ട്ടി​​​​ൽ ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദ്-ഖ​​​​​മ്മം ഹൈ​​​​​വേ​​​​​ലെ പി​​​​​ല്ല​​​​​ല​​​​​മ​​​​​റി ഫ്ലൈ​​​​​ഓ​​​​​വ​​​​​റി​​​​​നു സ​​​​​മീ​​​​​പം ഇ​​​​ന്ന​​​​ലെ രാ​​​​​വി​​​​​ലെ 7.15നാ​​​​യി​​​​രു​​​​ന്നു അ​​​​​പ​​​​​ക​​​​​ടം.

സ​​​​​മീ​​​​​പ​​​​​ത്തെ ടോ​​​​​ൾ ഗേ​​​​​റ്റി​​​​​ൽ​​​​​നി​​​​​ന്നു​​​​​ള്ള വി​​​​​വ​​​​​ര​​​​​ങ്ങ​​​​​ളും വാ​​​​​ഹ​​​​​ന​​​​​ത്തി​​​​​ന്‍റെ ര​​​​​ജി​​​​​സ്ട്രേ​​​​​ഷ​​​​​ൻ ന​​​​​മ്പ​​​​​റും പ​​​​​രി​​​​​ശോ​​​​​ധി​​​​​ച്ചാ​​​​​ണ് മ​​​​​രി​​​​​ച്ച​​​​​ത് ന്യൂ​​​​റോ സ​​​​ർ​​​​ജ​​​​നാ​​​​യ കെ. ​​​​​ജ​​​​​ഗ​​​​​ദീ​​​​​ഷ് ആ​​​​​ണെ​​​​​ന്ന് തി​​​​​രി​​​​​ച്ച​​​​​റി​​​​​ഞ്ഞ​​​​​ത്.

ഖ​​​​​മ്മം ജി​​​​​ല്ല​​​​​യി​​​​​ലെ സ്വ​​​കാ​​​ര്യ ആ​​​​​ശു​​​​​പ​​​​​ത്രി​​​​​യി​​​​​ൽ ജോ​​​​​ലി ചെ​​​​​യ്തു​​​വ​​​രി​​​ക​​​​​യി​​​​​രു​​​​​ന്നു അ​​​​​ദ്ദേ​​​​​ഹം.​ കു​​​​ടും​​​​ബാം​​​​ഗ​​​​ങ്ങ​​​​ളെ കാ​​​​​ണു​​​​​ന്ന​​​​​തി​​​​​നാ​​​​​യി ഖ​​​​​മ്മ​​ത്തു​​​​​നി​​​​​ന്ന് ഹൈ​​​​​ദ​​​​​രാ​​​​​ബാ​​​​​ദി​​​​​ലേ​​​​​ക്ക് പോ​​​​​കു​​​​​ന്ന​​​​​തി​​​​​നി​​​​​ടെ​​​​​യാ​​​​​ണ് അ​​​​​പ​​​​​ക​​​​​ട​​​​​മു​​​​​ണ്ടാ​​​​​യ​​​​​തെ​​​​​ന്ന് പൊ​​​​​ലിസ് അ​​​​​റി​​​​​യി​​​​​ച്ചു.​

National

അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് താ​ഴേ​യ്ക്ക്; മൂ​ന്ന് പേ​ർ മ​രി​ച്ചു

മും​ബൈ: അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ ബി​എം​ഡ്ബ്ല്യു കാ​ർ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ലി​ടി​ച്ച് താ​ഴേ​യ്ക്ക് പ​തി​ച്ച അ​പ​ക​ട​ത്തി​ൽ മൂ​ന്ന് പേ​ർ മ​രി​ച്ചു. മും​ബൈ​യി​ലെ ലോ​ട്ട് ജെ​ട്ടി​ക്ക് സ​മീ​പം ലാ​ലാ കോ​ള​ജി​ന് എ​തി​ര്‍​വ​ശ​ത്ത് ഇ​ന്ന് പു​ല​ർ​ച്ചെ 5.20 ഓ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

സ​ഞ്ജ​യ് ഗ​ജ്ജാ​ൽ (21), ദി​രി​യ സേ​ത്ത് (17), ഇ​വ​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന 25 വ​യ​സ് പ്രാ​യം തോ​ന്നി​ക്കു​ന്ന യു​വാ​വു​മാ​ണ് മ​രി​ച്ച​ത്. ഒ​രാ​ൾ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. അ​പ​ക​ട​ത്തി​ൽ കാ​ർ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന നി​ല​യി​ലാ​യി​രു​ന്നു.

മ​റൈ​ൻ ഡ്രൈ​വി​ൽ നി​ന്ന് ഹാ​ജി അ​ലി എ​ന്ന സ്ഥ​ല​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. നി​യ​ന്ത്ര​ണം​വി​ട്ട കാ​ര്‍ പാ​ല​ത്തി​ന്‍റെ കൈ​വ​രി​യി​ല്‍ ഇ​ടി​ച്ച് താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു.

 

 

Kerala

ചേ​റ്റു​പു​ഴ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു

തൃ​ശൂ​ർ: തൃ​ശൂ​ർ ചേ​റ്റു​പു​ഴ​യി​ൽ സ്വ​കാ​ര്യ ബ​സി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രി മ​രി​ച്ചു. പു​ല്ല​ഴി സ്വ​ദേ​ശി റോ​സ് ഗാ​ർ​ഡ​ൻ സ്ട്രീ​റ്റ് ന​മ്പ​ർ മൂ​ന്നി​ലെ മാ​ങ്കു​ഴി​യി​ൽ പ​രേ​ത​നാ​യ സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ അ​നി​ത​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ ചേ​റ്റു​പു​ഴ ക​യ​റ്റ​ത്ത് ഫി​സി​യോ​തെ​റാ​പ്പി സെ​ന്‍റ​റി​ന് മു​ന്നി​ലാ​യി​രു​ന്നു അ​പ​ക​ടം.

മ​ന​ക്കൊ​ടി​യി​ലെ അ​മ്മ​യു​ടെ വീ​ട്ടി​ൽ പോ​യി മ​ട​ങ്ങി​വ​രി​ക​യാ​യി​രു​ന്നു അ​നി​ത. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ അ​തേ​ദി​ശ​യി​ലെ​ത്തി​യ ബ​സ് അ​നി​ത​യു​ടെ സ്കൂ​ട്ട​റി​നെ അ​ശ്ര​ദ്ധ​മാ​യി മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ച്ച​താ​ണ് അ​പ​ക​ട കാ​ര​ണം.

മ​റി​ക​ട​ക്കു​ന്ന​തി​നി​ടെ ബ​സ് സ്കൂ​ട്ട​റി​ൽ ഇ​ടി​ക്കു​ക​യും അ​നി​ത ബ​സി​നി​ട​യി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​നി​ത​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ബ​സി​ന്‍റെ പി​ൻ​ച​ക്ര​ങ്ങ​ൾ ക​യ​റി​യി​റ​ങ്ങി. സം​ഭ​വ​സ്ഥ​ല​ത്തു​വ​ച്ച് ത​ന്നെ അ​നി​ത മ​രി​ച്ചു.

Kerala

അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ; പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

തി​രു​വ​ന​ന്ത​പു​രം: അ​ഞ്ചു​വ​യ​സു​കാ​ര​ന്‍റെ മൃ​ത​ദേ​ഹം കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ബാ​ല​രാ​മ​പു​രം കോ​ട്ടു​കാ​ൽ​കോ​ണ​ത്തു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ ദീ​പ​ക് എ​ന്ന കു​ട്ടി​യാ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​മു​ത​ൽ കു​ട്ടി​യെ കാ​ണാ​നി​ല്ലാ​യി​രു​ന്നു.

തു​ട​ർ​ന്ന് പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് വീ​ടി​നു സ​മീ​പ​ത്തെ ആ​ൾ​താ​മ​സ​മി​ല്ലാ​ത്ത കി​ണ​റ്റി​ൽ നി​ന്ന് കു​ട്ടി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ൽ ബാ​ല​രാ​മ​പു​രം പൊ​ലി​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Kerala

ദമ്പതികൾ കുളത്തിൽ മരിച്ച നിലയിൽ

മാ​ലോം (കാ​സ​ർ​ഗോ​ഡ്): ദ​ന്പ​തി​മാ​രെ വീ​ട്ടു​പ​റ​മ്പി​ലെ കു​ള​ത്തി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബ​ളാ​ൽ മാ​ലോം കാ​ര്യോ​ട്ടു​ചാ​ലി​ലെ ക​ർ​ഷ​ക​നാ​യ ത​ട​ത്തി​ൽ സാ​ബു (56), ഭാ​ര്യ സ​ജി (52) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു ര​ണ്ട​ര​യോ​ടെ​യാ​ണ് ഇ​രു​വ​രെ​യും മ​രി​ച്ച​ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

കു​ള​ത്തി​ൽ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ക​ല​ക്കി ഒ​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ അ​ബ​ദ്ധ​ത്തി​ൽ ഭാ​ര്യ കു​ള​ത്തി​ൽ വീ​ണ​തി​നെ തു​ട​ർ​ന്ന് ര​ക്ഷി​ക്കാ​നി​റ​ങ്ങി​യ ഭ​ർ​ത്താ​വ് സ​ജി​യും മു​ങ്ങി​മ​രി​ച്ച​താ​കാ​മെ​ന്നാ​ണ് പൊ​ലി​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.

സ​മീ​പ​ത്തു​നി​ന്ന് ഇ​രു​വ​രു​ടെ​യും മൊ​ബൈ​ൽ ഫോ​ണും ക്ലോ​റി​ൻ ക​ല​ക്കി​യ ബ​ക്ക​റ്റും ക​ണ്ടെ​ത്തി. ഇ​ന്ന​ലെ 11ഓ​ടെ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്ന ഏ​ക​മ​ക​ൻ മെ​ൽ​ബി​ൻ ഉ​ച്ച​യോ​ടെ ഉ​റ​ങ്ങി​യെ​ഴു​ന്നേ​റ്റ​പ്പോ​ൾ മാ​താ​പി​താ​ക്ക​ളെ കാ​ണാ​ത്ത​തി​നാ​ൽ ഇ​രു​വ​രു​ടെ​യും ഫോ​ണി​ൽ വി​ളി​ച്ചു.

ഫോ​ൺ റിം​ഗ് ചെ​യ്തി​രു​ന്നു​വെ​ങ്കി​ലും കോ​ൾ എ​ടു​ത്തി​ല്ല. തു​ട​ർ​ന്ന് പ​റ​മ്പി​ൽ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് കു​ള​ത്തി​ൽ ര​ണ്ടു​പേ​രും മ​രി​ച്ചു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്.

മെ​ൽ​ബി​ന്‍റെ ക​ര​ച്ചി​ൽ കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ർ ഉ​ട​ൻ വെ​ള്ള​രി​ക്കു​ണ്ട് പൊ​ലി​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ചീ​മേ​നി​യി​ൽ​നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​ന​യെ​ത്തി​യാ​ണ് മൃ​ത​ദേ​ഹം ക​ര​യി​ലെ​ത്തി​ച്ച​ത്. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ പ​ള്ളി‍​യി​ൽ. പു​ന്ന​ക്കു​ന്ന് താ​ന്നി​ക്ക​ൽ കു​ടും​ബാം​ഗ​മാ​ണ് സ​ജി.

Kerala

മ​ണി​മ​ല കു​റി​ക്കാ​ട്ടൂ​രി​ലെ യു​വാ​വി​ന്‍റെ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ്; ആ​റ് പേ​ർ അ​റ​സ്റ്റി​ൽ ‌

കോ​ട്ട​യം: മ​ണി​മ​ല കു​റി​ക്കാ​ട്ടൂ​രി​ലെ യു​വാ​വി​ന്‍റ മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് പൊ​ലി​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത്‌ മെ​മ്പ​ർ അ​ട​ക്കം ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

മ​ണി​മ​ല പ​ഞ്ചാ​യ​ത്ത്‌ അം​ഗം ജോ​ജി ജോ​ൺ, നി​ഖി​ൽ അ​യ്യ​പ്പ​ൻ, ഷൈ​ബി​ൽ സാം, ​അ​മ​ൽ രാ​ജ്, ജോ​ബി​ൻ രാ​ജ​ൻ, കി​ര​ൺ എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്. അ​മ്പാ​ട്ടു​പാ​ടി വൈ​ക്കു​ന്നേ​ൽ ഷി​ബു ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ൾ​ക്കേ​റ്റ ക്ഷ​ത​മാ​ണ് മ​ര​ണ​കാ​ര​ണം എ​ന്നാ​ണ് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്‌.

ബു​ധ​നാ​ഴ്ച​യാ​ണ് ഷി​ബു​വി​നെ റ​ബ​ർ തോ​ട്ട​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ചൊ​വ്വാ​ഴ്ച പ​ഞ്ചാ​യ​ത്ത് അം​ഗം ജോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ലെ സം​ഘം ഷി​ബു​വി​നെ​യും സു​ഹൃ​ത്തി​നെ​യും മ​ർ​ദി​ച്ചു. മ​ർ​ദ​ന​ത്തെ തു​ട​ർ​ന്നാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.

ജോ​ജി​യു​ടെ രോ​ഗി​യാ​യ അ​മ്മ​യെ മ​രി​ച്ച ഷി​ബു​വും സു​ഹൃ​ത്തും ചേ​ർ​ന്ന് ആ​ക്ര​മി​ച്ച​തി​നാ​യി​രു​ന്നു മ​ർ​ദ​ന​മെ​ന്ന് പൊ​ലി​സ് പ​റ​യു​ന്നു. സം​ഭ​വ​ത്തി​ൽ പൊ​ലി​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം തു​ട​ങ്ങി.

International

നൈ​ജീ​രി​യ​യി​ൽ വി​ഷ​മ​ദ്യ ദു​ര​ന്തം; എ​ഥ​നോ​ൾ മ​ദ്യം ക​ഴി​ച്ച് മ​രി​ച്ച​ത് 48 പേ​ർ

ലാ​ഗോ​സ്: നൈ​ജീ​രി​യ​യി​ൽ വ്യാ​ജ​മ​ദ്യ ദു​ര​ന്തം. വി​ഷ​വ​സ്തു​വാ​യ മെ​ഥ​നോ​ൾ ക​ല​ർ​ന്ന പാ​നീ​യം ക​ഴി​ച്ച് 48 പേ​ർ മ​രി​ച്ചു. ര​ണ്ടാ​ഴ്ച​യ്ക്കി​ടെ​യാ​ണ് ഇ​ത്ര​യും മ​ര​ണ​ങ്ങ​ളെ​ന്നു പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ളു​ടെ റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

തെ​ക്ക​ൻ നൈ​ജീ​രി​യ​യി​ലെ ഓ​ണ്ടോ സം​സ്ഥാ​ന​ത്ത് ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു ദു​ര​ന്ത​മു​ണ്ടാ​യ​ത്. 182 പേ​ർ വി​ഷ​മ​ദ്യം ക​ഴി​ച്ചു​വെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. ഇ​തി​ൽ നൂ​റോ​ളം പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. മ​ദ്യോ​ത്പാ​ദ​ന​വു​മാ​യി ബ​ന്ധ​മു​ള്ള 15 പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മെ​ഥ​നോ​ൾ നേ​രി​യ അ​ള​വി​ൽ​പ്പോ​ലും ശ​രീ​ര​ത്തി​നു​ള്ളി​ൽ ചെ​ന്നാ​ൽ അ​ന്ധ​ത​യോ മ​ര​ണ​മോ സം​ഭ​വി​ക്കാം.

NRI

ഡാളസി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ പ​രി​ക്കേ​റ്റ ആ​റു​പേ​രി​ൽ യു​വ​തി കൊ​ല്ല​പ്പെ​ട്ടു

ഡാ​ള​സ്: തെ​ക്കു​കി​ഴ​ക്ക​ൻ ഡാ​ളസി​ലെ ഓ​ക്ക് ക്ലി​ഫി​ൽ ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ ഒ​രു യു​വ​തി കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ഒ​ന്നി​ല​ധി​കം അ​ക്ര​മി​ക​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്ന് ഡാ​ല​സ് പോ​ലീ​സ് അ​റി​യി​ച്ചു.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നോടെ ഹൈ​ലാ​ൻ​ഡ് വി​ല്ലേ​ജ് ഡ്രൈ​വി​ലെ 5900 ബ്ലോ​ക്കി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. വി​വ​ര​മ​റി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ ഡാ​ല​സ് ഫ​യ​ർ-​റെ​സ്ക്യൂ സം​ഘം പ​രി​ക്കേ​റ്റ ആ​റു​പേ​രെ​യും ഉ​ട​ൻ​ത​ന്നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സാ​റി​യ ബ്രൗ​ൺ (25) എ​ന്ന യു​വ​തി​യാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. പ​രി​ക്കേ​റ്റ മ​റ്റ് അ​ഞ്ച് പേ​രു​ടെ നി​ല നി​ല​വി​ൽ തൃ​പ്തി​ക​ര​മാ​ണെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

അ​ക്ര​മി​ക​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് നി​ര​വ​ധി വെ​ടി​യു​ണ്ട​ക​ൾ ഉ​തി​ർ​ത്ത​താ​യി അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. കേ​സി​ൽ പൊ​ലി​സ് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

Kerala

ആദിവാസി യുവതിയുടെ മരണം: പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി

മാനന്തവാടി: ആദിവാസി യുവതിയെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ തലപ്പുഴ പൊലിസ് അന്വേഷണം ഊര്‍ജിതമാക്കി. തവിഞ്ഞാല്‍ പേര്യ ആലാറ്റില്‍ മോണിച്ചന്‍കുന്ന് ഊരിലെ ചാലന്‍-അമ്മിണി ദമ്പതികളുടെ മകള്‍ അലീനയാണ്(20)ഒരു കിലോമീറ്റര്‍ അകലെ കാവുങ്കല്‍ ഊരിലെ ബന്ധുവീട്ടില്‍ മരിച്ചത്.

മൂന്നു ദിവസം മുമ്പ് ബന്ധുവീട്ടില്‍ എത്തിയ യുവതിയെ കഴിഞ്ഞ ദിവസം രാവിലെയാണ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടത്. അസ്വാഭാവിക മരണത്തിന് കേസെടുത്താണ് പൊലിസ് അന്വേഷണം. മരണപ്പെടുന്നതിന് തലേന്ന് രാത്രി യുവതി അസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും സമീപത്തെ ചില വീടുകളില്‍ എത്തുകയും ചെയ്തിരുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ. ശ്രീതുവിന്‍റെ നേതൃത്വത്തിലാണ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചത്. ഫോറന്‍സിക് വിദഗ്ധരും ഡോഗ് സ്‌ക്വാഡും അലീനയെ മരിച്ചനിലയില്‍ കണ്ട മുറിയിലും പരിസരങ്ങളിലും പരിശോധന നടത്തി. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്ന മുറയ്‌ക്കേ മരണകാരണത്തില്‍ വ്യക്തതവരൂവെന്ന് പൊലിസ് പറഞ്ഞു.

ബിന്ദു, ശാരദ, ഷൈല, ശാമിലി, ശാന്തിനി, മായ എന്നിവര്‍ അലീനയുടെ സഹോദരങ്ങളാണ്.

National

വ​സ്ത്ര​ങ്ങ​ൾ അ​നു​വാ​ദ​മി​ല്ലാ​തെ ഉ​പ​യോ​ഗി​ച്ചു; സു​ഹൃ​ത്തി​നെ ത​ല്ലി​ക്കൊ​ന്ന യു​വാ​വ് ഒ​ളി​വി​ൽ

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ ഗോ​രെ​ഗാ​വി​ൽ അ​നു​വാ​ദ​മി​ല്ലാ​തെ വ​സ്ത്ര​ങ്ങ​ളും സാ​ധ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച​തി​ന്‍റെ പേ​രി​ൽ സു​ഹൃ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റ് യു​വാ​വ് മ​രി​ച്ചു. സൂ​ര​ജ് ഡോ​ലെ​യെ (26) ആ​ണ് സു​ഹൃ​ത്ത് സു​ബോ​ധ് വാ​ഗ്‌​മാ​രെ (37) എ​ന്ന യു​വാ​വ് കൊ​ല​പ്പെ​ടു​ത്തി​യ​ത്.

മ​രി​ച്ച സൂ​ര​ജ് ഡോ​ലെ അ​നു​വാ​ദ​മി​ല്ലാ​തെ വ​സ്ത്ര​ങ്ങ​ളും മ​റ്റ് സാ​ധ​ന​ങ്ങ​ളും നി​ര​ന്ത​രം ഉ​പ​യോ​ഗി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും വ​സ്ത്ര​ങ്ങ​ള​ട​ങ്ങി​യ ബാ​ഗ് ചോ​ദി​ക്കാ​തെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി തി​രി​കെ ത​ന്നി​ല്ലെ​ന്നും സു​ബോ​ധ് വാ​ഗ്‌​മാ​രെ സു​ഹൃ​ത്തു​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​തേ​ച്ചൊ​ല്ലി​യു​ണ്ടാ​യ വാ​ക്കു​ത​ർ​ക്ക​ത്തി​നി​ടെ സൂ​ര​ജ് ഡോ​ലെ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യും തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ സു​ബോ​ധ് വാ​ഗ്‌​മാ​രെ റോ​ഡ​രി​കി​ൽ കി​ട​ന്ന ക​ല്ലു​കൊ​ണ്ട് ഇ​യാ​ളു​ടെ മു​ഖ​ത്ത് ഇ​ടി​ച്ചു പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് ര​ക്തം വാ​ർ​ന്ന സൂ​ര​ജി​നെ പി​ന്നീ​ട് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക്കാ​യി പൊ​ലി​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

District News

ആ​ദി​വാ​സി യു​വാ​വി​ന്‍റെ മ​ര​ണം: അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ച്

അ​ടി​മാ​ലി: ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ മൂ​ലം ആ​ദി​വാ​സി യു​വാ​വ് മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് ആ​ദി​വാ​സി ക്ഷേ​മ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി. സ​മ​രം സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം ടി. ​കെ. ഷാ​ജി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ആം​ബു​ല​ൻ​സ് മു​ഖ്യ​മ​ന്ത്രി​ക്ക് അ​ക​മ്പ​ടി പോ​യ​തി​നാ​ൽ യ​ഥാ​സ​മ​യം ചി​കി​ത്സ ല​ഭി​ക്കാ​തെ ആ​ദി​വാ​സി യു​വാ​വ് മ​രി​ച്ചു​വെ​ന്നാ​ണ് ആ​രോ​പ​ണം.

മാ​ങ്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ചി​ക്ക​ണം​കു​ടി ഉ​ന്ന​തി​യി​ലെ അ​നി​യ​ൻ​പി​ള്ള​യു​ടെ മ​ക​ൻ ന​ങ്ക​ൻ ( 37) ആ​ണ് മ​രി​ച്ച​ത്. ക​ടു​ത്ത പ​നി​യെ​ത്തു​ട​ർ​ന്ന് ചൊ​വ്വാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് അ​ടി​മാ​ലി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ രോ​ഗി​യെ എ​ത്തി​ച്ച​ത്. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്കു ശേ​ഷം വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്കാ​യി കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു. എ​ന്നാ​ൽ, സ​മ​യ​ത്ത് ആം​ബു​ല​ൻ​സ് ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നാ​ല​ര മ​ണി​ക്കൂ​ർ വൈ​കി​യാ​ണ് രോ​ഗി​യെ കോ​ട്ട​യ​ത്തേ​ക്കു കൊ​ണ്ടു​പോ​യ​ത്.

കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ രോ​ഗി​യു​മാ​യി എ​ത്തു​മ്പോ​ൾ രാ​ത്രി പ​ത്ത​ര ക​ഴി​ഞ്ഞു. അ​പ്പോ​ഴേ​യ്ക്കും ര​ക്ത​ത്തി​ലെ കൗ​ണ്ട് കു​റ​ഞ്ഞ് രോ​ഗി അ​വ​ശ​നി​ല​യി​ലാ​യി​രു​ന്നു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ യു​വാ​വ് മ​രി​ച്ചു. കൃ​ത്യ​സ​മ​യ​ത്ത് രോ​ഗി​യെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞി​രു​ന്നെ​ങ്കി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു​വെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ക്കു​ന്നു. സ​മ​ര​ത്തി​ൽ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി ചാ​ണ്ടി പി. ​അ​ല​ക്സാ​ണ്ട​ർ, ചാ​റ്റു​പാ​റ ഉ​ന്ന​തി ഊ​ര് മൂ​പ്പ​ൻ എം. ​ആ​ർ. മോ​നാ​യി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Movies

കു​ടും​ബ​ത്തി​നൊ​പ്പ​മു​ണ്ടാ​കും; ടെ​ക്നീ​ഷ്യ​ന്‍റെ വി​യോ​ഗ​ത്തി​ൽ നി​വി​ൻ പോ​ളി  

ഷൂ​ട്ടിം​ഗ് സെ​റ്റി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ച ടെ​ക്‌​നീ​ഷ്യ​ൻ വി​ഷ്ണു കെ.​ടി​ക്ക് അ​നു​ശോ​ച​ന​വു​മാ​യി ന​ട​ൻ നി​വി​ൻ പോ​ളി. എ​ന്നും കു​ടും​ബ​ത്തോ​ടൊ​പ്പ​മു​ണ്ടാ​വു​മെ​ന്ന് നി​വി​ൻ കു​റി​ച്ചു.

ബു​ധ​നാ​ഴ്ച​യാ​ണ് ആ​ലു​വ എ​ട​യാ​റി​ലെ ഷൂ​ട്ടിം​ഗ് സെ​റ്റി​ലെ അ​പ​ക​ട​ത്തി​ൽ തൃ​ശ്ശൂ​ർ സ്വ​ദേ​ശി​യാ​യ വി​ഷ്ണു മ​രി​ച്ച​ത്. തൃ​ശൂ​ർ കാ​ഞ്ഞാ​ണി വെ​ള്ളേം​ത​ട​ത്ത് താ​മ​സി​ക്കു​ന്ന കാ​ര​യി​ൽ തി​ല​ക​ൻ- സ​രി​ത ദ​മ്പ​തി​മാ​രു​ടെ മ​ക​നാ​ണ് 33-കാ​ര​നാ​യ വി​ഷ്ണു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

നി​വി​ൻ പോ​ളി നാ​യ​ക​നാ​യ സി​നി​മ​യ്ക്കാ​യി എ​ട​യാ​ർ ക​വ​ല​യ്ക്കു സ​മീ​പ​മു​ള്ള ഗോ​ഡൗ​ണി​ൽ സെ​റ്റി​ട്ടി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ഇ​വി​ടെ ഷൂ​ട്ടിം​ഗ്ആ​രം​ഭി​ച്ച​ത്. ഇ​തി​നി​ടെ​യാ​ണ് വി​ഷ്ണു​വി​ന് ഷോ​ക്കേ​റ്റ​ത്. ഉ​ട​ൻ ഏ​ലൂ​ർ ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും മ​രി​ച്ചു.

നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി നാ​ഷി​ദ് ഫാ​മി സം​വി​ധാ​നം ചെ​യ്യു​ന്ന ​പേ​രി​ടാ​ത്ത ചി​ത്ര​ത്തി​ന്‍റെ ​ലൊ​ക്കേ​ഷ​നി​ലാ​ണ് അ​പ​ക​ടം. മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ട്, പോ​ളി ജൂ​നി​യ​ർ പി​ക്‌​ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ നി​വി​ൻ പോ​ളി, ഗ്രീ​ൻ റൂം ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ സി​ബി ചാ​വ​റ, ര​ഞ്ജി​ത്ത് നാ​യ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​രം​ഭി​ച്ച​ത്.

 

District News

മാ​ലി​ന്യടാ​ങ്കി​ലെ മ​ര​ണം: ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണം

ഇ​ടു​ക്കി: ക​ട്ട​പ്പ​ന​യി​ൽ ഹോ​ട്ട​ലി​ലെ മാ​ലി​ന്യ​ക്കു​ഴി​യി​ല്‍ കു​ടു​ങ്ങി മ​രി​ച്ച മൂ​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ​നി​ധി​യി​ല്‍നി​ന്ന് പ​ര​മാ​വ​ധി ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കു​ന്ന​തി​ന് ചീ​ഫ് സെ​ക്ര​ട്ട​റി അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ജ​സ്റ്റീസ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ട്ടു.
എം​പ്ലോ​യീ​സ് കോ​മ്പ​ന്‍​സേ​ഷ​ന്‍ നി​യ​മ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കേ​ണ്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ ആ​രാ​ണെ​ന്ന് ജി​ല്ലാ ലേ​ബ​ര്‍ ഓ​ഫീ​സ​ര്‍ മു​ഖാ​ന്തി​രം ജി​ല്ലാ ക​ള​ക്ട​ര്‍ ക​ണ്ടെ​ത്ത​ണം. ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​യി​ല്‍നി​ന്നു ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​പ്പി​ക്കാ​നു​ള്ള നി​യ​മ​സ​ഹാ​യം മ​രി​ച്ച​വ​രു​ടെ അ​വ​കാ​ശി​ക​ള്‍​ക്ക് ജി​ല്ലാ ക​ള​ക്ട​ര്‍ ന​ല്‍​ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യുന്നു.

ക​ഴി​ഞ്ഞ വ​ര്‍​ഷം ഒ​ക്‌ടോബ​ര്‍ ഒ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ജ​യ​രാ​മ​ന്‍, മൈ​ക്കി​ള്‍, സു​ന്ദ​ര​പാ​ണ്ഡ്യ​ന്‍ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. സം​ഭ​വ​ത്തി​ല്‍ ക​ട്ട​പ്പ​ന പൊലിസ് കേ​സെ​ടു​ത്തി​രു​ന്നു. മ​രി​ച്ച മൂ​ന്നു​പേ​രും നി​ര്‍​ധ​ന കു​ടും​ബാം​ഗ​ങ്ങ​ളാ​ണെ​ന്നും ഇ​വ​ര്‍​ക്ക് മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ല്‍നി​ന്നു ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്കാ​ന്‍ സ​ര്‍​ക്കാ​രി​ന് ശിപാ​ര്‍​ശ ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ര്‍ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു.

ന്യൂ​ഡ​ല്‍​ഹി സ​ഫാ​യ് ക​ര്‍​മ​ചാ​രി, മ​ധു​രശ്രേ​ഷ്ഠ എ​ന്നി​വ​രാ​ണ് ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ക​മ്മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി പ​രി​ഗ​ണി​ച്ച വേ​ള​യി​ല്‍ പ​രാ​തി​ക്കാ​ര്‍ ഹാ​ജ​രാ​കു​ക​യോ മ​റു​പ​ടി സ​മ​ര്‍​പ്പി​ക്കു​ക​യോ ചെ​യ്തി​ല്ല. മാ​ത്ര​മ​ല്ല ക്രൈം ​കേ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​മാ​ണ്. പ​രാ​തി​ക്കാ​ര്‍ മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​രു​മ​ല്ല.

ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ പ​രാ​തി പ​രി​ഗ​ണി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത​ല്ലെ​ങ്കി​ലും പൊ​തു​താ​ത്പ​ര്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​താ​ണെന്ന് ജ​സ്റ്റീസ് അ​ല​ക്‌​സാ​ണ്ട​ര്‍ തോ​മ​സ് ഉ​ത്ത​ര​വി​ല്‍ പ​റ​യുന്നു. മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍​ക്ക് പ​ര​മാ​വ​ധി തു​ക ന​ഷ്ട​പ​രി​ഹാ​രം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് നി​ർദേശം ന​ല്‍​കി.

Kerala

ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ അ​പ​ക​ടം; സ്കൂ​ൾ വി​ദ്യാ​ർ​ഥി മ​രി​ച്ചു

ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്ത് ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ച് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക്ക് ദാ​രു​ണാ​ന്ത്യം. പ​ത്തി​യൂ​ർ പ​ടി​ഞ്ഞാ​റ് കോ​ട്ടൂ​ർ തെ​ക്ക​തി​ൽ ആ​ദി​ത്യ​ൻ (16) ആ​ണ് മ​രി​ച്ച​ത്. കാ​യം​കു​ളം ക​രി​യി​ല​ക്കു​ള​ങ്ങ​ര​യി​ലാ​യി​രു​ന്നു അ​പ​ക​ടം.

വ്യാ​ഴാ​ഴ്‌​ച രാ​വി​ലെ സ്കൂ​ളി​ൽ പോ​കാ​നാ​യി ദേ​ശീ​യ​പാ​ത മു​റി​ച്ചു​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ആ​ദി​ത്യ​ൻ‌ ഡി​വൈ​ഡ​ർ ചാ​ടി​ക്ക​ട​ക്കു​മ്പോ​ൾ ദേ​ശീ​യ​പാ​ത​യി​ലൂ​ടെ വ​ന്ന കാ​റി​ടി​ക്കു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഉ​ട​ൻ‌​ത​ന്നെ കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഉ​ച്ച​യോ​ടെ ആ​യി​രു​ന്നു അ​ന്ത്യം. രാ​മ​പു​രം ഹൈ​സ്‌​കൂ​ളി​ലെ പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ്. മൃ​ത​ദേ​ഹം മോ​ർ‌​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.

Movies

നാ​ടോ​ടി ഗാ​യ​ക​ൻ റി​ങ്കു ര​ജ്‌വാ​ഡ അ​ന്ത​രി​ച്ചു

ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ലെ മ​​​​ഥു​​​​ര​​​​യി​​​​ലു​​​​ണ്ടാ​​​​യ റോ​​​​ഡ​​​​പ​​​​ക​​​​ട​​​​ത്തി​​​​ൽ ര​​​​സി​​​​യ നാ​​​​ടോ​​​​ടി ക​​​​ലാ​​​​കാ​​​​ര​​​​ൻ റി​​​​ങ്കു ര​​​​ജ്‌വാ​​​​ഡയ്ക്ക് (31)​​​​ ദാ​​​​രു​​​​ണാ​​​​ന്ത്യം.

ചൊ​​​വ്വാ​​​ഴ്ച ബ​​​​ൽ​​​​ദേ​​​​വ​​​​യി​​​​ലെ ക​​​​ൻ​​​​ജൗ​​​​ളി ഘ​​​​ട്ട് നോ​​​​ർ​​​​ത്ത് ബൈ​​​​പാ​​​​സി​​​​ൽ റി​​​​ങ്കു സ​​​​ഞ്ച​​​​രി​​​​ച്ച മോ​​​​ട്ടോ​​​​ർ​​​​സൈ​​​​ക്കി​​​​ളി​​​​ൽ അ​​​​മി​​​​ത​​​​വേ​​​​ഗ​​​​ത്തി​​​​ലെ​​​​ത്തി​​​​യ കാ​​​​ർ ഇ​​​​ടി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു.

അ​​​​പ​​​​ക​​​​ട​​​​സ​​​​മ​​​​യ​​​​ത്ത് റി​​​​ങ്കു ഹെ​​​​ൽ​​​​മ​​​​റ്റ് ധ​​​​രി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ലെ​​​​ന്നും ത​​​ല​​​യി​​​ലെ അ​​​​മി​​​​ത ര​​​​ക്ത​​​​സ്രാ​​​​വ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്നാ​​​​യി​​​​രു​​​​ന്നു മ​​​​ര​​​​ണ​​​​മെ​​​​ന്നും പൊലിസ് പ​​​​റ​​​​ഞ്ഞു.

District News

ന​വ​ജാ​ത ശി​ശുവിന്‍റെ മരണം: ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന് ആ​ക്ഷേ​പം

പൊ​ക്കി​ള്‍​കൊ​ടി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട്

പു​ന​ലൂ​ര്‍: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത ശി​ശു മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ചി​കി​ത്സാ​പ്പി​ഴ​വെ​ന്ന ആ​ക്ഷേ​പം ഉ​യ​ര്‍​ന്ന​തോ​ടെ ഡി​എം​ഒ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
കോ​മ​ളം​കു​ന്ന് സ്വ​ദേ​ശി​യാ​യ അ​നൂ​പ്-​ശ്രു​തി ദ​മ്പ​തി​ക​ളു​ടെ പെ​ണ്‍​കു​ഞ്ഞാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മ​രി​ച്ച​ത്. പൊ​ക്കി​ള്‍​കൊ​ടി ക​ഴു​ത്തി​ല്‍ കു​രു​ങ്ങി​യാ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് അ​റി​യി​ച്ചു. കു​ഞ്ഞി​നെ ര​ക്ഷി​ക്കാ​ന്‍ പ​ര​മാ​വ​ധി ശ്ര​മി​ച്ചെ​ന്നും കോ​ഡ് - പ്രി​ലാ​പ്‌​സ് എ​ന്ന അ​വ​സ്ഥ​യാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്നും സൂ​പ്ര​ണ്ട് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ ഡി​എം​ഒ ഇ​ട​പെ​ട്ട് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ശ്രു​തി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ന​വ​ജാ​ത ശി​ശു​വിന്‍റെ മ​ര​ണ​കാ​ര​ണം ചി​കി​ത്സാ​പ്പി​ഴ​വാ​ണെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ ആ​രോ​പി​ച്ചു.
ശ്രു​തി​യു​ടെ ബ​ന്ധു​ക്ക​ളും ഡി​വൈ​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​രും ചേ​ര്‍​ന്ന് സൂ​പ്ര​ണ്ടി​നെ ഉ​പ​രോ​ധി​ച്ചു.

കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്താ​മെ​ന്ന സൂ​പ്ര​ണ്ടി​ന്‍റെ ഉ​റ​പ്പി​ന്മേ​ലാ​ണ് സ​മ​രം അ​വ​സാ​നി​പ്പി​ച്ച​ത്. കു​ഞ്ഞി​ന്‍റെ മ​ര​ണ​ത്തി​ലേ​യ്ക്ക് ന​യി​ച്ച സാ​ഹ​ച​ര്യം സം​ബ​ന്ധി​ച്ച് നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഡി​വൈ​എ​ഫ്‌​ഐ നേ​താ​ക്ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു.

സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം വേ​ണം:​സി. അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ

പു​ന​ലൂ​ര്‍: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ന​വ​ജാ​ത ശി​ശു മ​രി​ച്ച​സം​ഭ​വ​ത്തി​ല്‍ സ​മ​ഗ്ര​മാ​യ ആ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടു​മെ​ന്ന് സി. ​അ​ജ​യ​പ്ര​സാ​ദ് എം​എ​ല്‍​എ അ​റി​യി​ച്ചു.

കു​ടും​ബ​ത്തി​ന്‍റെ പ​രാ​തി കൂ​ടി പ​രി​ഗ​ണി​ച്ച് സം​ഭ​വ​ത്തി​ല്‍ കു​റ്റ​കാ​ര്‍​ക്കെ​തി​രേ മു​ഖം നോ​ക്കാ​തെ ന​ട​പ​ടി സ്വീ​ക​രി​ക്കും. മി​ക​ച്ച ചി​കി​ത്സ സം​വി​ധാ​ന​ത്തോ​ടെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ആ​ശു​പ​ത്രി​യി​ല്‍ ഉ​ണ്ടാ​കു​ന്ന ഇ​ത്ത​രം ഗു​രു​ത​ര​മാ​യ ചി​കി​ത്സ പി​ഴ​വു​ക​ള്‍ അം​ഗീ​ക​രി​ക്കാ​ന്‍ സാ​ധി​ക്കി​ല്ല.

ഏ​റെ നാ​ള​ത്തെ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ല്‍ ല​ഭി​ച്ച കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട മാ​താ​പി​താ​ക്ക​ളു​ടെ ദു​ഖ​ത്തി​ല്‍ പ​ങ്കു​ചേ​രു​ന്ന താ​യും എം​എ​ല്‍​എ അ​റി​യി​ച്ചു.

Latest News

Corehub Up