കൊച്ചി: കടയ്ക്കുള്ളിൽ വയോധികനെ വെട്ടേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എറണാകുളം കുമ്പളങ്ങി മാർക്കറ്റിലെ പച്ചക്കറി കടയ്ക്കുള്ളിലാണ് തമിഴ്നാട് സ്വദേശിയായ മാഹിൻ (52) ന്റെ മൃതദേഹം കണ്ടെത്തിയത്.
വർഷങ്ങളായി കുമ്പളങ്ങിയിൽ കുട നന്നാക്കുന്ന ജോലി ചെയ്തുവരികയായിരുന്നു മാഹിൻ. രാത്രികാലങ്ങളിൽ ഈ പച്ചക്കറി കടയ്ക്കുള്ളിലാണ് മാഹിൻ കിടന്നുറങ്ങാറുള്ളത്. ശനിയാഴ്ച രാവിലെ കട തുറക്കാനായി ഉടമ എത്തിയപ്പോഴാണ് മാഹിനെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ഉടൻ തന്നെ പോലീസിനെയും നാട്ടുകാരെയും വിവരമറിയിക്കുകയായിരുന്നു. സംഭവം ആസൂത്രിതമായ കൊലപാതകമാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
Tags : death hacked police investigation