മധുര: മധുര മീനാക്ഷി അമ്മൻ ക്ഷേത്രത്തിനു സമീപം 17 വയസുകാരനെ അഞ്ചംഗ സംഘം വെട്ടിക്കൊലപ്പെടുത്തി. തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകമുണ്ടായത്.
ക്ഷേത്രത്തിനു സമീപമുള്ള മധുര കോർപറേഷന്റെ പാർക്കിംഗ് മൈതാനത്ത് തനിച്ചു നിൽക്കുകയായിരുന്ന കൗമാരക്കാരനെ മാരകായുധങ്ങളുമായി എത്തിയ സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ അഞ്ചു പേരെ പോലീസ് പിടികൂടി. അറസ്റ്റിലായവരിൽ രണ്ട് പേർ പ്രായപൂർത്തിയാകാത്തവരാണ്. മാരകമായി മുറിവേറ്റ യുവാവ് സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Tags : Madhura Meenakshi temple hacked death