കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് അമ്മയും മകനും മരിച്ചു. ശനിയാഴ്ച വൈകുന്നേരം അഞ്ചിനുണ്ടായ സംഭവത്തിൽ പാലേരി അണ്ടിക്കുന്നുമ്മൽ തോട്ടത്താംകണ്ടി സുബീഷിന്റെ ഭാര്യ രമ്യ (35), മകൻ ശിവനന്ദ് (എട്ട്) എന്നിവരാണ് മരിച്ചത്.
തുണി അലക്കാനായി പോയതായിരുന്നു രമ്യയും മകൻ ശിവനന്ദുവും. ഇതിനിടെ കാൽവഴുതി ഒഴുക്കിൽപ്പെട്ട മകനെ രക്ഷിക്കാൻ പുഴയിൽ ഇറങ്ങിയ രമ്യയും ഒഴുക്കിൽപ്പെടുകയായിരുന്നു. തുടർന്ന് രമ്യയെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നാദാപുരം, പേരാമ്പ്ര അഗ്നിരക്ഷാ നിലയത്തിൽ നിന്നുള്ള ഫയർഫോഴ്സ് അംഗങ്ങളും നാട്ടുകാരും ചേർന്നു പുഴയിൽ നടത്തിയ തെരച്ചിലിൽ രാത്രി എട്ടോടെ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് കൈമാറും.
Tags : drowned death kuttiyadi river