x
ad
Sat, 1 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

31
JUL
2026

ര​​ണ്ടാം തൂ​​ണി​​നും പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​ബാ​​ധ

Editorial Audio


Published: July 31, 2026 12:00 AM IST | Updated: July 30, 2026 10:51 PM IST

“ജ​​ന​​ങ്ങ​​ൾ സ​​ർ​​ക്കാ​​രി​​നെ​​യ​​ല്ല, സ​​ർ​​ക്കാ​​ർ ജ​​ന​​ങ്ങ​​ളെ​​യാ​​ണ് ഭ​​യ​​പ്പെ​​ടേ​​ണ്ട​​ത്” -അ​​ല​​ൻ മൂ​​ർ
ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ നാ​​ലു തൂ​​ണു​​ക​​ളി​​ൽ ഒ​​ന്നി​​നും അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി ന​​ഷ്‌​ട​​പ്പെ​​ട​​രു​​തേ​​യെ​​ന്ന് ഓ​​ർ​​മി​​പ്പി​​ക്കു​​ന്ന നാ​​ല് മു​​ഖ​​പ്ര​​സം​​ഗ​​ങ്ങ​​ളു​​ടെ അ​​വ​​സാ​​ന ഭാ​​ഗ​​മാ​​ണി​​ത്. മു​​ഖ​​പ്ര​​സം​​ഗ പ​​ര​​ന്പ​​ര പ​​ത്ര​​ച​​രി​​ത്ര​​ത്തി​​ൽ ഇ​​തു​​വ​​രെ ശ്ര​​ദ്ധ​​യി​​ൽ​പ്പെ​​ട്ടി​​ട്ടി​​ല്ലെ​​ങ്കി​​ലും സ്വാ​​ത​​ന്ത്ര്യ​​സ​​മ​​ര​​ത്തി​​ലും അ​​ടി​​യ​​ന്ത​​രാ​​വ​​സ്ഥ​​യി​​ലും മ​​റ്റ​​നേ​​കം പ്ര​​തി​​സ​​ന്ധി​ ഘ​​ട്ട​​ങ്ങ​​ളി​​ലു​​മെ​​ന്ന​​പോ​​ലെ ഭ​​ര​​ണ​​ഘ​​ട​​ന​​യ്ക്കും രാ​​ജ്യ​​ത്തി​​നു​​മൊ​​പ്പം നി​​ൽ​​ക്കാ​​നു​​ള്ള മാ​​ധ്യ​​മ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി​​യാ​​ണി​​ത്. ലെ​​ജി​​സ്‌ലേ​​ച്ച​​ർ (നി​​യ​​മ​​നി​​ർ​മാ​​ണ സ​​ഭ​​ക​​ൾ), എ​​ക്സി​​ക്യൂ​​ട്ടീ​​വ് (ഭ​​ര​​ണനി​​ർ​​വ​ഹ​​ണ വി​​ഭാ​​ഗം-​​പ്ര​​ധാ​​ന​​മാ​​യി മ​​ന്ത്രി​​സ​​ഭ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രും), ജു​​ഡീ​​ഷ​​റി (നീ​​തി​​നി​​ർ​​വ​​ഹ​​ണ സം​​വി​​ധാ​​നം), മാ​​ധ്യ​​മ​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ൽ ഒ​​ന്നെ​​ങ്കി​​ലും ദു​​ർ​​ബ​​ല​​മാ​​യാ​​ൽ എ​​ല്ലാ​​വ​​രും ഉ​​ത്ത​​ര​​വാ​​ദി​​ക​​ളാ​​ണ്. ഡ​​ൽ​​ഹി​​യി​​ൽ​​നി​​ന്നു മ​​ട​​ങ്ങി​​യ കൗ​​മാ​​ര-​​യൗ​​വ​​ന​​ങ്ങ​​ൾ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി ചോ​​ദി​​ച്ചി​​ട്ടു​​മു​​ണ്ട്. മൗ​​ന​​മ​​ല്ല മ​​റു​​പ​​ടി. അ​​സ​​ഹി​​ഷ്ണു​​ത​​യ​​ല്ല പ​​രി​​ഹാരം.

ഭ​​രി​​ക്കു​​ന്ന​​വ​​രു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്രം ബാ​​ധി​​ച്ച ര​​ണ്ടാം തൂ​​ണി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​വി​​ഭാ​​ഗ​​ത്തെ​​ക്കു​​റി​​ച്ച് ഇ​​ന്നു പ​​റ​​യാം. ജീ​​വ​​ന​​ക്കാ​​ർ എ​​ക്കാ​​ല​​ത്തും സ​​ർ​​ക്കാ​​രു​​ക​​ളോ​​ടു ചേ​​ർ​​ന്നാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്; കേ​​ന്ദ്ര​​ത്തി​​ലാ​​യാ​​ലും സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യാ​​ലും. എ​​ന്നാ​​ൽ, ബി​​ജെ​​പി ത​​ങ്ങ​​ളു​​ടെ അ​​ജ​​ൻ​​ഡ​​ക​​ൾ ന​​ട​​പ്പാ​​ക്കാ​​നു​​ള്ള ഉ​​പ​​ക​​ര​​ണ​​മാ​​യി ആ​​വ​​ശ്യ​​മു​​ള്ള​​ത്ര സ​​ർ​​ക്കാ​​ർ വ​​കു​​പ്പു​​ക​​ളെ​​യും ഉ​​ദ്യോ​​ഗ​​സ്ഥ​​രെ​​യും മാ​​റ്റി​​യെ​​ടു​​ത്തു. നീ​​റ്റ് പ​​രീ​​ക്ഷ താ​​റു​​മാ​​റാ​​ക്കി​​യ​​വ​​രും ജ​​നാ​​ധി​​പ​​ത്യം താ​​റു​​മാ​​റാ​​ക്കി​​യ​​വ​​രു​​മൊ​​ക്കെ അ​​തി​​ലു​​ണ്ട്. തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മ്മീ​​ഷ​​നും അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളും പോ​​ലീ​​സ് സം​​വി​​ധാ​​ന​​വു​​മൊ​​ക്കെ മു​​ന്പെ​​ങ്ങു​​മി​​ല്ലാ​​ത്ത​​വി​​ധം നേ​​രി​​ടു​​ന്ന പ​​ക്ഷ​​പാ​​ത ആ​​രോ​​പ​​ണ​​ങ്ങ​​ൾ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​വ​​ത്ക​​ര​​ണ​​ത്തി​​ന്‍റെ ഫ​​ല​​മാ​​ണ്.

ബി​​ജെ​​പി കേ​​ന്ദ്ര​​ത്തി​​ൽ അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി​​യ 2014 മു​​ത​​ൽ 2022 വ​​രെ ഇ​​ഡി (എ​​ൻ​​ഫോ​​ഴ്സ്മെ​​ന്‍റ് ഡ​​യ​​റ​​ക​ട​റേ​​റ്റ്) 121 നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി. 95 ശ​​ത​​മാ​​ന​​വും പ്ര​​തി​​പ​​ക്ഷ​​ത്തു​​ള്ള​​വ​​രാ​​യി​​രു​​ന്നു. യു​​പി​​എ ഭ​​രി​​ച്ച 2004-14 കാ​​ല​​ത്ത് ഇ​​ഡി കേ​​സെ​​ടു​​ത്ത​​ത് 26 നേ​​താ​​ക്ക​​ൾ​​ക്കെ​​തി​​രേ ആ​​യി​​രു​​ന്നു. അ​​തി​​ൽ 54 ശ​​ത​​മാ​​ന​​മാ​​യി​​രു​​ന്നു പ്ര​​തി​​പ​​ക്ഷ​​ത്തു​​നി​​ന്നു​​ള്ള​​വ​​ർ. മോ​​ദി സ​​ർ​​ക്കാ​​രി​​ന്‍റെ ആ​​ദ്യ​​ത്തെ 10 വ​​ർ​​ഷ​​ത്തി​​നി​​ടെ ഇ​​ഡി ര​​ജി​​സ്റ്റ​​ർ ചെ​​യ്ത 193 കേ​​സു​​ക​​ളി​​ൽ ശി​​ക്ഷാ​​ന​​ട​​പ​​ടി​​യു​​ണ്ടാ​​യ​​ത് വെ​​റും ര​​ണ്ടെ​​ണ്ണ​​ത്തി​​ലാ​​ണെ​​ന്നു കേ​​ന്ദ്ര ധ​​ന​​കാ​​ര്യ സ​​ഹ​​മ​​ന്ത്രി പ​​ങ്ക​​ജ് ചൗ​​ധ​​രി പാ​​ർ​​ല​​മെ​​ന്‍റി​​ൽ പ​​റ​​ഞ്ഞ​​ത് 2025 മാ​​ർ​​ച്ചി​​ലാ​​ണ്. ഇ​​ഡി സ്വ​​യം നി​​യ​​മ​​മാ​​ക​​രു​​തെ​​ന്ന് ഛത്തീസ്ഗ​​ഡ് മ​​ദ്യ​​ കും​​ഭ​​കോ​​ണ​​ക്കേ​​സി​​ൽ 2023 ഓ​​ഗ​​സ്റ്റി​​ലും, ഫെ​​ഡ​​റ​​ല്‍ ത​​ത്വ​​ങ്ങ​​ള്‍ ലം​​ഘി​​ച്ച് എ​​ല്ലാ പ​​രി​​ധി​​യും വി​​ട്ടാ​​ണ് ഇ​​ഡി പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​തെ​​ന്ന് 2025 മേ​​യി​​ലും, രാ​​ഷ്‌​​ട്രീ​​യ​​പ്പോ​​രി​​ന് അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ളെ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത് എ​​ന്തി​​നാ​​ണെ​​ന്ന് 2025 ജൂ​​ലൈ​​യി​​ലും സു​​പ്രീം​​കോ​​ട​​തി​​ക്കു ചോ​​ദി​​ക്കേ​​ണ്ടി​​വ​​ന്നു. ഇ​​ഡി എ​​ല്ലാ പ​​രി​​ധി​​ക​​ളും ലം​​ഘി​​ക്കു​​ക​​യാ​​ണെ​​ന്നും ഇ​​ങ്ങ​​നെ പോ​​കാ​​നാ​​കി​​ല്ലെ​​ന്നും കൂ​​ടു​​ത​​ൽ പ​​റ​​യാ​​ൻ ത​​ങ്ങ​​ളു​​ടെ വാ​​യ് തു​​റ​​പ്പി​​ക്ക​​രു​​തെ​​ന്നു​​മാ​​ണ് 2025 ജൂ​​ലൈ​​യി​​ൽ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ തു​​ഷാ​​ർ മേ​​ത്ത, അ​​ഡീ​​ഷ​​ണ​​ൽ സോ​​ളി​​സി​​റ്റ​​ർ ജ​​ന​​റ​​ൽ എ​​സ്.​​വി. രാ​​ജു എ​​ന്നി​​വ​​രോ​​ട് അ​​ന്ന​​ത്തെ ചീ​​ഫ് ജ​​സ്റ്റീ​​സ് ബി.​​ആ​​ർ. ഗ​​വാ​​യ് പ​​റ​​ഞ്ഞ​​ത്. പ​​ക്ഷേ, ഇ​​ഡി​​ക്ക് ഒ​​രു മാ​​റ്റ​​വു​​മി​​ല്ല; സ​​ർ​​ക്കാ​​രി​​നോ​​ടു മാ​​ത്ര​​മേ അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി​​യു​​ള്ളൂ!

തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ന് എ​​ല്ലാ സ്വാ​​ത​​ന്ത്ര്യ​​വും നി​​യ​​മ​​ പ​​രി​​ര​​ക്ഷ​​യും ന​​ൽ​​കി​​യ​​തി​​നെ​​ക്കു​​റി​​ച്ച് ക​​ഴി​​ഞ്ഞ ദി​​വ​​സം പ​​റ​​ഞ്ഞ​​തി​​നാ​​ൽ ആ​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ല. ജ​​ന​​ങ്ങ​​ളെ നേ​​രി​​ട്ടു ബാ​​ധി​​ക്കു​​ന്ന പോ​​ലീ​​സി​​ന്‍റെ കാ​​ര്യം പ​​റ​​ഞ്ഞാ​​ൽ തീ​​രി​​ല്ല. അ​​ക്ര​​മ​​ങ്ങ​​ൾ അ​​ഴി​​ച്ചു​​വി​​ടു​​ന്ന സം​​ഘ​​പ​​രി​​വാ​​റി​​ന്‍റെ വ​​ർ​​ഗീ​​യ കൂ​​ട്ട​​ങ്ങ​​ൾ​​ക്കെതി​​രേ ന്യൂ​​ന​​പ​​ക്ഷ​​ങ്ങ​​ൾ പ​​രാ​​തി​​യു​​മാ​​യി ചെ​​ന്നാ​​ൽ ബി​​ജെ​​പി ഭ​​രി​​ക്കു​​ന്നി​​ട​​ത്ത് പോ​​ലീ​​സ് കേ​​സെ​​ടു​​ക്കാ​​ൻ​പോ​​ലും ത​​യാ​​റാ​​കി​​ല്ല. സി​​ജെ​​പി സ​​മ​​ര​​ത്തി​​നെ​​തി​​രേ ഡ​​ൽ​​ഹി​​യി​​ലും മ​​റ്റു ബി​​ജെ​​പി സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും പോ​​ലീ​​സ് സ്വീ​​ക​​രി​​ച്ച സ​​മീ​​പ​​ന​​വും രാ​​ജ്യം ക​​ണ്ടു​​കൊ​​ണ്ടി​​രി​​ക്കു​​ന്നു. ഏ​​തൊ​​രു പൗ​​ര​​നും ഏ​​തു മ​​ത​​ത്തി​​ലും വി​​ശ്വ​​സി​​ക്കു​​ക​​യും പ്ര​​ച​​രി​​പ്പി​​ക്കു​​ക​​യും ചെ​​യ്യാ​​വു​​ന്ന രാ​​ജ്യ​​ത്ത് ക്രൈ​​സ്ത​​വ വി​​ശ്വാ​​സം സ്വീ​​ക​​രി​​ച്ച ദ​​ളി​​ത​​ർ മാ​​ത്രം പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട​​ത് ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും കോ​​ട​​തി​​ക​​ളു​​ടെ​​യും സ​​മ്മ​​ത​​ത്തോ​​ടെ​​യാ​​ണ്. അ​​മേ​​രി​​ക്ക ആ​​സ്ഥാ​​ന​​മാ​​യു​​ള്ള ഇ​​ന്ത്യ ഹെ​​യ്റ്റ് ലാ​​ബി​​ന്‍റെ ക​​ഴി​​ഞ്ഞ ജ​​നു​​വ​​രി​​യി​​ലെ റി​​പ്പോ​​ർ​​ട്ട​​നു​​സ​​രി​​ച്ച് ഇ​​ന്ത്യ​​യി​​ൽ മു​​സ്‌​​ലിം​​ക​​ളെ​​യും ക്രി​​സ്ത്യാ​​നി​​ക​​ളെ​​യും ല​​ക്ഷ്യ​​മി​​ട്ടു​​ള്ള വി​​ദ്വേ​​ഷപ്ര​​സം​​ഗ​​ങ്ങ​​ളി​​ൽ വ​​ലി​​യ വ​​ർ​​ധ​​ന​​യു​​ണ്ടാ​​യി​​രി​​ക്കു​​ന്നു. 88 ശ​​ത​​മാ​​ന​​വും ബി​​ജെ​​പി ഭ​​രി​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണ്. യു​​എസ് ഹോ​​ളോ​​കോ​​സ്റ്റ് മ്യൂ​​സി​​യ​​ത്തി​​ന്‍റെ റി​​പ്പോ​​ർ​​ട്ട് പ​​റ​​യു​​ന്ന​​ത്, കൂ​​ട്ട​​ക്കൊ​​ല​​ക​​ൾ​​ക്കു സാ​​ധ്യ​​ത​​യു​​ള്ള 168 രാ​​ജ്യ​​ങ്ങ​​ളു​​ടെ സാ​​ധ്യ​​താ പ​​ട്ടി​​ക​​യി​​ൽ ഇ​​ന്ത്യ നാ​​ലാം സ്ഥാ​​ന​​ത്താ​​ണെ​​ന്നാ​​ണ്. ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ പ​​ങ്കി​​ല്ലാ​​തെ രാ​​ജ്യം ഈ ​​സ്ഥി​​തി​​യി​​ലെ​​ത്തി​​ല്ല.

ജ​​നാ​​ധി​​പ​​ത്യ​​സം​​ര​​ക്ഷ​​ണം പ്ര​​തി​​പ​​ക്ഷ​​ത്തെ ഏ​​ൽ​​പ്പി​​ച്ചു​​റ​​ങ്ങി​​യ രാ​​ജ്യ​​ത്തെ​​യാ​​ണ് വി​​ദ്യാ​​ർ​​ഥി​​ക​​ൾ വി​​ളി​​ച്ചു​​ണ​​ർ​​ത്തി​​യ​​ത്. അ​​വ​​രു​​ടേ​​ത് അ​​രാ​​ഷ്‌​​ട്രീ​​യ​​മ​​ല്ല. പാ​​ർ​​ട്ടി​​ക്കൂ​​റോ കെ​​ട്ടു​​പാ​​ടു​​ക​​ളോ ഇ​​ല്ലാ​​ത്ത രാ​​ഷ്‌​​ട്രീ​​യ​​മാ​​ണ്. പ​​ത്രം വാ​​യി​​ക്കാ​​ത്ത, ലോ​​ക​​കാ​​ര്യ​​ങ്ങ​​ൾ അ​​റി​​യാ​​ത്ത​​വ​​രാ​​ണ് സ​​മ​​ര​​ക്കാ​​രെ​​ന്ന വ്യാ​​ഖ്യാ​​നം തെ​​റ്റാ​​ണ്. സി​​ജെ​​പി​​യു​​ടെ നേ​​താ​​ക്ക​​ളു​​ടെ​​യ​​ത്ര വ​​സ്തു​​നി​​ഷ്ഠപ്ര​​സം​​ഗം ന​​ട​​ത്താ​​ൻ പ​​ര​​ന്പ​​രാ​​ഗ​​ത പാ​​ർ​​ട്ടി​​ക​​ളി​​ലെ എ​​ത്ര നേ​​താ​​ക്ക​​ൾ​​ക്കു ക​​ഴി​​യു​​മെ​​ന്നു ചി​​ന്തി​​ക്ക​​ണം. പ​​ത്ര​​ങ്ങ​​ളും പു​​സ്ത​​ക​​ങ്ങ​​ളും വാ​​യി​​ക്കു​​ന്ന​​വ​​ർ മാ​​ത്ര​​മാ​​യി​​രു​​ന്നു നേ​​താ​​ക്ക​​ൾ. പാ​​ർ​​ട്ടി​​ക​​ളു​​ടെ​​യോ മ​​ത​​ങ്ങ​​ളു​​ടെ​​യോ പി​​ൻ​​ബ​​ല​​ത്തി​​ല​​ല്ല അ​​വ​​ർ പ​​ട്ട​​ണ​​പ്ര​​വേ​​ശം ന​​ട​​ത്തി​​യ​​ത്. എ​​ന്നി​​ട്ടും എ​​ല്ലാ​​വ​​രെ​​യും സ്വാ​​ഗ​​തം ചെ​​യ്തു. അ​​വ​​രു​​ടെ നി​​ന്ദ​​ന​​മേ​​റ്റ വ​​ർ​​ഗീ​​യ​​വാ​​ദി​​ക​​ൾ സ​​മൂ​​ഹ​​മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഇ​​നി​​യും എ​​ഴു​​ന്നേ​​റ്റു പോ​​യി​​ട്ടി​​ല്ല. സ​​മ​​ര​​ക്കാ​​ർ എ​​ല്ലാം തി​​ക​​ഞ്ഞ​​വ​​ര​​ല്ല, അ​​ങ്ങ​​നെ ആ​​യി​​രി​​ക്കേ​​ണ്ട കാ​​ര്യ​​വു​​മി​​ല്ല. അ​​വ​​ർ ഈ ​​സ​​മൂ​​ഹ​​ത്തി​​ന്‍റെ പ​​രിച്ഛേ​​ദ​​മാ​​ണ്. മ​​റ്റു​​ള്ള​​വ​​രു​​ടെ മ​​ത​​ത്തി​​ലും രാ​​ഷ്‌​​ട്രീ​​യ​​ത്തി​​ലും ഭ​​ക്ഷ​​ണ​​ത്തി​​ലും നി​​യ​​മാ​​നു​​സൃ​​ത വേ​​ഷ​​ത്തി​​ലു​​മൊ​​ന്നും കൈ ​​ക​​ട​​ത്താ​​ൻ അ​​വ​​ർ​​ക്കു താ​​ത്പ​​ര്യ​​മി​​ല്ല. അ​​വ​​രു​​ടെ രോ​​ഷം അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി ന​​ഷ്ട​​പ്പെ​​ട്ട ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ തൂ​​ണു​​ക​​ളോ​​ടാ​​യി​​രു​​ന്നു.

ജ​​നാ​​ധി​​പ​​ത്യ​​ബോ​​ധ​​ത്തി​​ന്‍റെ​​യും പ്ര​​തി​​രോ​​ധ​​ത്തി​​ന്‍റെ​​യും ഭീ​​ഷ​​ണി​​ക​​ളെ ത​​ള്ളി​​ക്ക​​ള​​യു​​ന്ന​​തി​​ന്‍റെ​​യും പു​​തി​​യ സാ​​ധ്യ​​ത​​ക​​ൾ രാ​​ജ്യ​​ത്തെ പ​​ഠി​​പ്പി​​ച്ചാ​​ണ് ജെ​​ൻ സി​​ക​​ൾ ത​​ല​​സ്ഥാ​​നം വി​​ട്ട​​ത്. അ​​ത് ഏ​​റ്റെ​​ടു​​ക്കാ​​ൻ അ​​ഴി​​മ​​തി​​യി​​ലും വ​​ർ​​ഗീ​​യ​​ത​​യി​​ലും തീ​​വ്ര​​വാ​​ദ​​ത്തി​​ലും മു​​ങ്ങി​​യ പാ​​ർ​​ട്ടി​​ക​​ൾ​​ക്കു ക​​ഴി​​യു​​മോ​​യെ​​ന്ന ചോ​​ദ്യ​​മു​​ണ്ട്. നി​​യ​​മ​​ന ഏ​​ജ​​ൻ​​സി​​ക​​ളെ ത​​ട്ടി​​യെ​​ടു​​ത്ത് പാ​​ർ​​ട്ടി​​ക്കാ​​രെ​​യും ബ​​ന്ധു​​ക്ക​​ളെ​​യും കു​​ത്തി​​നി​​റ​​ച്ച വാ​​ർ​​ത്ത​​ക​​ളാ​​ണ് കേ​​ര​​ള​​ത്തി​​ൽ​​നി​​ന്നു​​പോ​​ലും പു​​റ​​ത്തു​​വ​​രു​​ന്ന​​ത്. ആ​​ര് ആ​​രെ ന​​ന്നാ​​ക്കും? ഒ​​ന്നു​​റ​​പ്പ്; കേ​​ന്ദ്ര​​ത്തി​​ലാ​​യാ​​ലും സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യാ​​ലും ഭ​​രി​​ക്കു​​ന്ന​​വ​​രു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​മാ​​ണ് ജ​​നാ​​ധി​​പ​​ത്യ​​ത്തി​​ന്‍റെ തൂ​​ണു​​ക​​ളെ സം​​ര​​ക്ഷി​​ക്കു​​ന്ന​​തും ആ​​ക്ര​​മി​​ക്കു​​ന്ന​​തും. നാ​​ലു തൂ​​ണു​​ക​​ളോ​​ടും അ​​ക്കൗ​​ണ്ട​​ബി​​ലി​​റ്റി ചോ​​ദി​​ച്ച വി​​ദ്യാ​​ർ​​ഥിസ​​മ​​രം പു​​തി​​യൊ​​രു പ്ര​​തീ​​ക്ഷ​​യാ​​യി​​ട്ടു​​ണ്ട്. ഇ​​ന്ത്യ വി​​ജ​​യി​​ക്കു​​ക​​ത​​ന്നെ ചെ​​യ്യും. പ​​ക്ഷേ, മാ​​ർ​​ട്ടി​​ൻ ലൂ​​ഥ​​ർ കിം​​ഗ് അ​​ഭി​​പ്രാ​​യ​​പ്പെ​​ട്ട​​തു​​പോ​​ലെ, “യു​​ദ്ധ​​ക്കൊ​​തി​​യ​​ന്മാ​​രെ​​പ്പോ​​ലെ, സ​​മാ​​ധാ​​ന​​കാം​​ക്ഷി​​ക​​ളും സം​​ഘ​​ടി​​ക്കാ​​ൻ പ​​ഠി​​ക്ക​​ണം.”


ഇ​​ന്ത്യ പി​​ള്ളേ​​രെ ക​​ണ്ടു പ​​ഠി​​ക്ക​​ട്ടെ.

Tags : DEEPIKA EDITORIAL

Recent News

Corehub Up