x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

24
OCT
2026

ചോ​ര​ച്ചാ​ലു​ക​ളും ക​ണ്ണീ​ർ​ച്ചോ​ല​ക​ളും വ​റ്റി​ക്കാം

Editorial Audio


Published: October 24, 2026 12:00 AM IST | Updated: October 23, 2026 10:55 PM IST

കോ​ട്ട​യം ജി​ല്ല​യി​ലെ പാ​മ്പാ​ടി​യി​ൽ​നി​ന്നു​യ​രു​ന്ന നി​ല​വി​ളി കേ​ര​ള​മാ​കെ ഹൃ​ദ​യ​ങ്ങ​ളെ മ​ഥി​ച്ചു​കൊ​ണ്ട് നി​ശ​ബ്‌​ദ​മാ​യി പ​ട​രു​ക​യാ​ണ്. നെ​ഞ്ചി​ൽ വ​ലി​യൊ​രു ഭാ​രം എ​ടു​ത്തു​വ​ച്ച​തു​പോ​ലെ വി​ങ്ങ​ൽ. റോ​ഡ​പ​ക​ട​ത്തി​ൽ പൊ​ലി​ഞ്ഞ ര​ണ്ടു ജീ​വ​നു​ക​ൾ, ആ​സ്‌​ലി ആ​ൻ തോ​മ​സും കൃ​പ മെ​റി​ൻ കു​ര്യ​നും നാ​ടി​ന്‍റെ അ​ട​ങ്ങാ​ത്ത ദുഃ​ഖ​മാ​യി. വ​ഴി​യാ​ത്രി​ക​രെ ര​ക്ഷി​ക്കാ​ൻ പെ​ട്ടെ​ന്നു നി​ർ​ത്തി​യ കാ​റി​ൽ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ വെ​ട്ടി​ച്ച​പ്പോ​ൾ നി​യ​ന്ത്ര​ണം​വി​ട്ട സ്കൂ​ട്ട​ർ എ​തി​രേ വ​ന്ന ബ​സി​ന​ടി​യി​ലേ​ക്കു വീ​ണാ​യി​രു​ന്നു സ​ഹ​പാ​ഠി​ക​ൾ കൂ​ടി​യാ​യി​രു​ന്ന അ​വ​രു​ടെ ദാ​രു​ണാ​ന്ത്യം. കെ​കെ റോ​ഡി​ൽ പാ​മ്പാ​ടി പ​തി​മൂ​ന്നാം മൈ​ലി​ലാ​യി​രു​ന്നു അ​പ​ക​ടം.

ഈ ​കൂ​ട്ടു​കാ​രി​ക​ൾ ഒ​രു​മി​ച്ച് യാ​ത്ര​ക​ൾ ചെ​യ്തി​രു​ന്നു. ഒ​രു​മി​ച്ച് സം​ഗീ​ത​മാ​സ്വ​ദി​ച്ചി​രു​ന്നു. അ​ഭി​മാ​ന​ത്തോ​ടെ സൗ​ഹൃ​ദം നു​ക​ർ​ന്നി​രു​ന്നു. അ​ദ്ഭു​താ​വേ​ഗ​ങ്ങ​ളു​ടെ ച​ടു​ല​സ്പ​ന്ദ​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​രു​ന്നു. എ​ന്നാ​ൽ, അ​വ​രു​ടെ തെ​റ്റു​കൊ​ണ്ട​ല്ലാ​തെ റോ​ഡി​ൽ ഒ​രു​ങ്ങി​യ ഒ​രു ക​രാ​ള​നി​മി​ഷം എ​ല്ലാം അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്നു. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളി​ൽ ആ​ർ​ത്തി​ര​മ്പി​യ ക​ണ്ണീ​ർ​മ​ഴ സ​ഹ​ജീ​വി​ക​ളാ​യ മ​നു​ഷ്യ​ർ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്നു. അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച സാ​ഹ​ച​ര്യം സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളി​ൽ വ്യ​ക്ത​മാ​ണ്.

സ്കൂ​ട്ട​ർ ഓ​ടി​ച്ച പെ​ൺ​കു​ട്ടി​യു​ടെ​യോ ബ​സ് ഡ്രൈ​വ​റു​ടെ​യോ അ​ശ്ര​ദ്ധ​യോ കു​റ്റ​മോ അ​ല്ല കാ​ര​ണം. റോ​ഡി​ലെ വെ​ള്ള​വ​ര​യ്ക്ക​ക​ത്തു​നി​ന്ന് സം​സാ​രി​ക്കു​ക​യാ​യി​രു​ന്ന ര​ണ്ടു​പേ​രെ ഇ​ടി​ക്കാ​തി​രി​ക്കാ​ൻ ഒ​രു വാ​ഹ​നം പെ​ട്ടെ​ന്ന് നി​ർ​ത്തു​ന്നു. അ​തോ​ടെ പി​ന്നാ​ലെ വ​ന്ന സ്കൂ​ട്ട​ർ വെ​ട്ടി​ച്ചു​മാ​റ്റാ​ൻ ശ്ര​മി​ച്ചു. നി​യ​ന്ത്ര​ണം​വി​ട്ട് ബ​സി​ന​ടി​യി​ലേ​ക്കു വീ​ഴു​ന്നു. ഒ​രു നി​മി​ഷം​കൊ​ണ്ട് കു​റേ മ​നു​ഷ്യ​രു​ടെ ജീ​വി​ത​ഗ​തി വ​ഴി​മാ​റി​പ്പോ​യി.

ഈ ​അ​പ​ക​ട​ത്തി​ൽ തെ​റ്റു​കാ​രി​ല്ലേ? റോ​ഡി​ൽ അ​ശ്ര​ദ്ധ​മാ​യി സം​സാ​രി​ച്ചു​നി​ന്ന ര​ണ്ടു​പേ​രെ ഈ ​സം​ഭ​വ​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്താം. എ​ന്നാ​ൽ, കേ​ര​ള​ത്തി​ലു​ട​നീ​ളം ദി​വ​സ​വും ഇ​ത്ത​രം അ​നേ​കാ​യി​രം സാ​ഹ​ച​ര്യ​ങ്ങ​ൾ സൃ​ഷ്‌​ടി​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഏ​തൊ​ക്കെ​യോ ഭാ​ഗ്യം​കൊ​ണ്ടാ​ണ് സം​ഭ​വി​ക്കാ​മാ​യി​രു​ന്ന ഒ​രു​പാ​ട് അ​പ​ക​ട​ങ്ങ​ൾ വ​ഴി​മാ​റി പോ​കു​ന്ന​ത്. അ​പ്പോ​ൾ ന​മ്മ​ൾ പ​ഠി​ച്ചു​വ​ച്ചി​രി​ക്കു​ന്ന റോ​ഡ് സം​സ്കാ​ര​മ​ല്ലേ പ്ര​തി​ക്കൂ​ട്ടി​ൽ നി​ൽ​ക്കു​ന്ന​ത്? നി​യ​മ​ങ്ങ​ളും സാ​മാ​ന്യ മ​ര്യാ​ദ​ക​ളും പാ​ലി​ക്കാ​നു​ള്ള ന​മ്മു​ടെ വൈ​മു​ഖ്യ​മ​ല്ലേ ത​ല​കു​നി​ച്ചു നി​ൽ​ക്കേ​ണ്ട​ത്?

ഓ​രോ അ​പ​ക​ട​ത്തി​ന്‍റെ​യും താ​ത്കാ​ലി​ക പ്ര​ക​മ്പ​ന​മൊ​ടു​ങ്ങു​മ്പോ​ൾ നാം ​പ​ഴ​യ ശൈ​ലി​ത​ന്നെ തു​ട​ർ​ന്ന് അ​ടു​ത്ത അ​പ​ക​ട​ത്തി​നാ​യി കാ​ത്തി​രി​ക്കും. റോ​ഡി​ലൂ​ടെ അ​ല​സ​മാ​യി ന​ട​ക്കും, സീ​ബ്രാ​ലൈ​നി​ലൂ​ടെ മു​റി​ച്ചു​ക​ട​ക്കു​ന്ന​വ​രെ പു​ച്ഛി​ച്ച് വ​ണ്ടി ഇ​ര​പ്പി​ച്ചു​വി​ടും, അ​നാ​വ​ശ്യ​മാ​യി അ​തി​വേ​ഗ​ത്തി​ൽ വ​ണ്ടി​യോ​ടി​ക്കും, വെ​റു​തേ ഹോ​ൺ മു​ഴ​ക്കി മ​നു​ഷ്യ​രെ ഭ​യ​പ്പെ​ടു​ത്തും, അ​ട​യാ​ളം കാ​ണി​ക്കാ​തെ എ​ങ്ങോ​ട്ടു വേ​ണ​മെ​ങ്കി​ലും തി​രി​യും, ആ​രോ​ടൊ​ക്കെ​യോ ഉ​ള്ള വി​ദ്വേ​ഷം റോ​ഡി​ൽ തീ​ർ​ക്കും, ല​ഹ​രി​യു​ടെ ഔ​ന്ന​ത്യ​ങ്ങ​ളി​ൽ റോ​ഡി​നെ ആ​കാ​ശ​പാ​ത​യാ​ക്കും... ശാ​സ്ത്രീ​യ​മാ​യ റോ​ഡു​വി​ക​സ​ന​ത്തെ​ക്കു​റി​ച്ചോ റോ​ഡി​ല്‍ പാ​ലി​ക്കേ​ണ്ട മ​ര്യാ​ദ​ക​ളെ​ക്കു​റി​ച്ചോ പൊ​തു​ഗ​താ​ഗ​തം വ​ർ​ധി​പ്പി​ക്കേ​ണ്ട​തി​നെ​ക്കു​റി​ച്ചോ ആ​രും ക്രി​യാ​ത്മ​ക​മാ​യി ചി​ന്തി​ക്കു​ന്നി​ല്ല. വ​ഴി​പാ​ട് ബോ​ധ​വ​ത്ക​ര​ണ​ങ്ങ​ൾ​ക്ക​പ്പു​റ​ത്ത് പൊ​ലി​സോ സ​ർ​ക്കാ​രോ ദീ​ർ​ഘ​ദൃ​ഷ്‌​ടി​യോ​ടെ ഒ​ന്നും ചെ​യ്യു​ന്നു​മി​ല്ല.

ന​മ്മു​ടെ നാ​ട്ടി​ൽ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് കി​ട്ടാ​ൻ താ​ര​ത​മ്യേ​ന എ​ളു​പ്പ​മാ​ണ്. അ​ടു​ത്ത​കാ​ലം വ​രെ എ​ന്തെ​ങ്കി​ലും കാ​ട്ടി​ക്കൂ​ട്ടി​യാ​ൽ മ​തി​യാ​യി​രു​ന്നു. ഇ​പ്പോ​ഴാ​ണ് അ​ൽ​പ​മെ​ങ്കി​ലും ക​ർ​ശ​ന​മാ​യ വ്യ​വ​സ്ഥ​ക​ൾ കൊ​ണ്ടു​വ​ന്ന​ത്. ഓ​സ്ട്രേ​ലി​യ​യി​ൽ ലേ​ണേ​ഴ്സ് ലൈ​സ​ൻ​സ് ഒ​രു വ​ർ​ഷം, ഒ​ന്നാ​മ​ത്തെ താ​ത്കാ​ലി​ക ലൈ​സ​ൻ​സി​ൽ ഒ​രു വ​ർ​ഷം, ര​ണ്ടാ​മ​ത്തെ താ​ത്കാ​ലി​ക ലൈ​സ​ൻ​സി​ൽ ര​ണ്ടു വ​ർ​ഷം എ​ന്നീ ക​ട​മ്പ​ക​ൾ ക​ട​ന്നാ​ലേ സ്ഥി​രം ലൈ​സ​ൻ​സ് ല​ഭി​ക്കൂ. ഈ ​നാ​ലു​വ​ർ​ഷം അ​വ​രു​ടെ റോ​ഡി​ലെ പെ​രു​മാ​റ്റം ക​ർ​ശ​ന നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കു​ക​യും ചെ​യ്യും. ലൈ​സ​ൻ​സ് കൊ​ടു​ക്കു​മ്പോ​ഴാ​ക​ട്ടെ, പി​ന്നീ​ടാ​ക​ട്ടെ, ഡ്രൈ​വ​ർ​മാ​രു​ടെ മാ​ന​സി​കാ​വ​സ്ഥ പ​രി​ശോ​ധി​ക്കു​ന്ന ഏ​ർ​പ്പാ​ടേ​യി​ല്ല. ഡ്രൈ​വിം​ഗി​ൽ മ​ത്സ​ര​ബു​ദ്ധി​യോ അ​തി​വൈ​കാ​രി​ക​ത​യോ പാ​ടി​ല്ലെ​ന്നാ​ണ് വ​യ്പ്. മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ചു ചി​ന്തി​ച്ചു​കൊ​ണ്ടാ​ണ് വാ​ഹ​നം സ്റ്റാ​ർ​ട്ട് ചെ​യ്യേ​ണ്ട​ത്. അ​വ​രു​ടെ ജീ​വ​നും സ്വ​ന്തം ജീ​വ​ന്‍റെ വി​ല​യു​ണ്ടെ​ന്ന ബോ​ധം വേ​ണം.

ആ​രോ​ഗ്യ​ക​ര​മാ​യ റോ​ഡ് സം​സ്കാ​രം വ​ള​ർ​ത്തി​യെ​ടു​ക്കാ​ൻ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മം വേ​ണം. വീ​ടു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും പൊ​തു ഇ​ട​ങ്ങ​ളി​ലു​മെ​ല്ലാം ക​ർ​ശ​ന​മാ​യ ബോ​ധ​വ​ത്ക​ര​ണ​വും ഇ​ട​പെ​ട​ലു​ക​ളും വേ​ണം. നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ണം. ന​ട​പ്പാ​ത​യി​ൽ ക​യ​റ്റി പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ളും റോ​ഡി​ൽ​ത​ന്നെ വാ​ഹ​നം നി​ർ​ത്തി ക​ട​ക​ളി​ലേ​ക്കു ക​യ​റു​ന്ന​തും ന​മ്മു​ടെ ക​ൺ​മു​ന്നി​ലെ അ​ല​സ​കാ​ഴ്ച​ക​ളാ​യി ഒ​ഴു​കി​പ്പോ​ക​രു​ത്.

പാ​മ്പാ​ടി​യി​ലെ പെ​ൺ​കു​ട്ടി​ക​ളു​ടെ ദു​ര​ന്തം അ​വ​ശേ​ഷി​പ്പി​ക്കു​ന്ന നോ​വി​ന്‍റെ ക​ന​ൽ വ​രും​കാ​ല​ത്തി​ന്‍റെ ന​ന്മ​യ്ക്കു​വേ​ണ്ടി ന​മു​ക്ക് ആ​ളി​ക്ക​ത്തി​ക്കാം. ന​വോ​ന്മേ​ഷ​ദാ​യ​ക​ങ്ങ​ളാ​യ അ​നേ​കം പ്ര​ഭാ​ത​ങ്ങ​ൾ അ​വ​ർ​ക്കു​വേ​ണ്ടി കാ​ത്തി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക​ർ​മ​ചാ​തു​ര്യ​ത്തി​ന്‍റെ ഉ‍​യ​ർ​ന്നു​പോ​കു​ന്ന പ​ട​വു​ക​ളി​ൽ നൃ​ത്തം ചെ​യ്യേ​ണ്ട​വ​രാ​യി​രു​ന്നു അ​വ​ർ. കു​റ്റ​ബോ​ധ​ത്തി​ന്‍റെ ഒ​രു ത​രി മ​ന​സി​ൽ സൂ​ക്ഷി​ച്ച് ന​മു​ക്ക് ക​ർ​മ​നി​ര​ത​രാ​കാം. റോ​ഡി​ലെ ചോ​ര​ച്ചാ​ലു​ക​ളും മ​ന​സി​ലെ ക​ണ്ണീ​ർ​ച്ചോ​ല​ക​ളും വ​റ്റി​ച്ച് ജീ​വ​ന്‍റെ മ​ഹ​ത്വം അം​ഗീ​ക​രി​ച്ച് പ​ര​സ്പ​ര​ബ​ഹു​മാ​ന​ത്തോ​ടെ പൊ​തു​നി​ര​ത്തി​ലും ഡ്രൈ​വിം​ഗ് സീ​റ്റി​ലും പെ​രു​മാ​റാം.

Tags : DEEPIKA EDITORIAL Road Accidents

Recent News

Corehub Up