x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

05
NOV
2026

ട്രം​പി​ന്‍റെ കൈ​യി​ൽ ഇ​നി 'വീ​റ്റോ തോ​ക്ക്' മാ​ത്രം

Editorial Audio


Published: November 5, 2026 12:00 AM IST | Updated: November 4, 2026 10:33 PM IST

പേ​പ്പ​ർ ബാ​ല​റ്റി​ലൂ​ടെ ശു​ദ്ധ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന അ​മേ​രി​ക്ക​യി​ൽ, ജ​നം പ്ര​സി​ഡ​ന്‍റ് ട്രം​പി​നെ പൂ​ട്ടി. പ്ര​വ​ച​ന​ങ്ങ​ളെ സ്ഥി​രീ​ക​രി​ച്ച് കോ​ൺ​ഗ്ര​സി​ലും, പ്ര​വ​ച​ന​ങ്ങ​ളെ ച​വ​റ്റു​കു​ട്ട​യി​ലെ​റി​ഞ്ഞ് സെ​ന​റ്റി​ലും ഡെ​മോ​ക്രാ​റ്റു​ക​ൾ ഭൂ​രി​പ​ക്ഷ​മാ​യി. ദു​ർ​ബ​ല പ്ര​തി​പ​ക്ഷ​മാ​യി​രു​ന്നി​ട്ടും ത​ങ്ങ​ൾ ജ​യി​ച്ച​തി​ന് അ​വ​ർ ന​ന്ദി പ​റ​യേ​ണ്ട​ത് ട്രം​പി​നോ​ടാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്‍റെ തീ​വ്ര ദേ​ശീ​യ​ത​യും വം​ശീ​യ​ത​യും വ​ർ​ഗീ​യ​ത​യും കു​ത്തി​നി​റ​ച്ച വി​ദ്വേ​ഷ​പ്ര​സം​ഗ​ങ്ങ​ളും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളും സ്ഥി​ര​ത​യി​ല്ലാ​ത്ത യു​ദ്ധ-​നി​കു​തി ന​യ​ങ്ങ​ളും അ​മേ​രി​ക്ക​യെ സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ലേ​ക്കും ആ​ഗോ​ള അ​പ​ഹാ​സ്യ​ത​യി​ലേ​ക്കും ത​ള്ളു​ക​യാ​ണെ​ന്നു ജ​നം തി​രി​ച്ച​റി​ഞ്ഞു. ദി​വ​സ​ങ്ങ​ളു​ടെ വ്യ​ത്യാ​സ​ത്തി​ൽ ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നും ട്രം​പി​നും മു​ന്ന​റി​യി​പ്പു ന​ൽ​കി​യ ഇ​സ്ര​യേ​ൽ​ക്കാ​രും അ​മേ​രി​ക്ക​ക്കാ​രും ലോ​ക​ക്ര​മ​ത്തെ അ​നി​ശ്ചി​താ​വ​സ്ഥ​യി​ലാ​ക്കി​യ അ​നി​യ​ന്ത്രി​ത ചാ​പ​ല്യ​ങ്ങ​ൾ​ക്കു ക​ടി​ഞ്ഞാ​ണി​ട്ടി​രി​ക്കു​ന്നു.

ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ 435 അം​ഗ കോ​ൺ​ഗ്ര​സി​ലും (ജ​ന​പ്ര​തി​നി​ധി​സ​ഭ), 100 സീ​റ്റു​ള്ള സെ​ന​റ്റി​ലും ട്രം​പി​ന്‍റെ പാ​ർ​ട്ടി​യാ​യ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന ഭൂ​രി​പ​ക്ഷം ത​ക​ർ​ത്തു​കൊ​ണ്ടാ​ണ് ഡെ​മോ​ക്രാ​റ്റു​ക​ൾ വി​ജ​യി​ച്ച​ത്. 36 സം​സ്ഥാ​ന​ങ്ങ​ളി​ലെ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മി​ക്ക​യി​ട​ത്തും ഡെ​മോ​ക്രാ​റ്റു​ക​ൾ മു​ന്നേ​റി. ഒ​ഹാ​യോ ഗ​വ​ർ​ണ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ട്രം​പി​ന്‍റെ വി​ശ്വ​സ്ത​നും ഇ​ന്ത്യ​ൻ വം​ശ​ജ​നു​മാ​യ വി​വേ​ക് രാ​മ​സ്വാ​മി ദ​യ​നീ​യ​മാ​യി തോ​റ്റു. ട്രം​പ് പ്ര​ചാ​ര​ണ​വേ​ള​യി​ൽ ജ​ന​ങ്ങ​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്, ""ഞാ​ൻ ബാ​ല​റ്റി​ൽ ഉ​ണ്ടെ​ന്ന് സ​ങ്ക​ൽ​പി​ച്ച് വോ​ട്ട് ചെ​യ്യു​ക'' എ​ന്നാ​യി​രു​ന്നു.

ത​ങ്ങ​ളു​ടെ കു​ടും​ബ​ബ​ജ​റ്റ് ത​ക​ർ​ക്കു​ക​യും തീ​രാ​യു​ദ്ധ​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ൾ വി​ത​യ്ക്കു​ക​യും ചെ​യ്ത ട്രം​പി​നെ മ​ന​സി​ൽ ഓ​ർ​ത്ത് അ​മേ​രി​ക്ക​ക്കാ​ർ അ​തു വെ​ടി​പ്പാ​യി ന​ട​ത്തി​ക്കൊ​ടു​ത്തു. ആ​രും പ്ര​വ​ചി​ക്കാ​ത്ത പ​രാ​ജ​യം! ട്രം​പ് തു​ട​ങ്ങി​യ യു​ദ്ധ​ഫ​ല​മാ​യി ഇ​ന്ധ​ന​ത്തി​ൽ ഉ​ൾ​പ്പ​ടെ ഉ​ണ്ടാ​യ വി​ല​ക്ക​യ​റ്റം, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ പ​രാ​ജ​യ​പ്പെ​ട്ട​ത്, അ​പ​ക്വ​മാ​യ നി​കു​തി ന​യം മൂ​ലം സൃ​ഹൃ​ദ്‌​രാ​ജ്യ​ങ്ങ​ളെ അ​ക​റ്റി​യ​ത്, ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളെ കൈ​പ്പി​ടി​യി​ലാ​ക്കി​യ​ത്, യു​ദ്ധ​ങ്ങ​ൾ നീ​ണ്ടു​പോ​യ​ത്... തു​ട​ങ്ങി​യ ഭ​ര​ണ​പ​രാ​ജ​യ​ങ്ങ​ളെ ചെ​റു​ക്കാ​ൻ പ്ര​തി​പ​ക്ഷം പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും നി​വൃ​ത്തി​കെ​ട്ട അ​മേ​രി​ക്ക​ൻ ജ​ന​ത ഡെ​മോ​ക്രാ​റ്റു​ക​ളെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.

പ​ക്ഷേ, ഡെ​മോ​ക്രാ​റ്റു​ക​ളു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് പ​റ​ഞ്ഞ ട്രം​പ്, അ​വ​രു​ടെ തീ​രു​മാ​ന​ങ്ങ​ൾ ത​നി​ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ പ്ര​സി​ഡ​ന്‍റി​ന്‍റെ പ​ര​മാ​ധി​കാ​ര​മാ​യ “വീ​റ്റോ’’ പ്ര​യോ​ഗി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ജ​നം നി​രാ​യു​ധ​നാ​ക്കി​യി​ട്ടും വ​ഴ​ങ്ങാ​തെ, അ​വ​സാ​ന ആ​യു​ധ​മാ​യ "വീ​റ്റോ തോ​ക്ക്’​പു​റ​ത്തെ​ടു​ക്കാ​നാ​ണെ​ങ്കി​ൽ, അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യം സ​ങ്കീ​ർ​ണ​മാ​യ സം​ഘ​ർ​ഷ​ങ്ങ​ളി​ലേ​ക്കു നീ​ങ്ങും. മാ​ത്ര​മ​ല്ല, ത​ങ്ങ​ളു​ടെ വി​ധി​യെ വീ​റ്റോ​കൊ​ണ്ട് അ​ട്ടി​മ​റി​ച്ചാ​ൽ ഇ​ട​ക്കാ​ല തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​ണി​ച്ച പ്ര​ഹ​ര​ശേ​ഷി ജ​നം അ​ടു​ത്ത പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സം​ഹാ​ര​ശേ​ഷി​യാ​ക്കും. ക​ള്ള​വോ​ട്ടി​ന്‍റെ സാ​ധ്യ​ത​ക​ൾ ത​ള്ളി​ക്ക​ള​യു​ന്ന ബാ​ല​റ്റ് പേ​പ്പ​റും സം​സ്ഥാ​ന​ങ്ങ​ൾ​ക്കു നി​യ​ന്ത്ര​ണ​മു​ള്ള അ​ഴി​മ​തി​ര​ഹി​ത തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഉ​ൾ​പ്പെ​ടെ പ​ഴു​ത​ട​ച്ച സം​വി​ധാ​ന​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ അ​മേ​രി​ക്ക​യി​ൽ വോ​ട്ടു​മോ​ഷ​ണം സാ​ധ്യ​മ​ല്ല.

പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തി​നു ഭീ​ഷ​ണി​യി​ല്ലെ​ങ്കി​ലും ട്രം​പി​ന്‍റെ ഏ​കാ​ധി​പ​ത്യ-​മ​ണ്ട​ൻ തീ​രു​മാ​ന​ങ്ങ​ൾ​ക്കു കോ​ൺ​ഗ്ര​സി​ലെ​യും സെ​ന​റ്റി​ലെ​യും ഡെ​മോ​ക്രാ​റ്റ് ഭൂ​രി​പ​ക്ഷം ത​ട​സ​മാ​കും. കോ​ട​തി ഉ​ൾ​പ്പ​ടെ​യു​ള്ള ഭ​ര​ണ​ഘ​ട​നാ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു നി​യ​മ​ന​ങ്ങ​ൾ ഇ​നി സ്വ​ന്തം ഇ​ഷ്ട​ത്തി​നു ന​ട​പ്പി​ല്ല. ട്രം​പ് നി​യ​മി​ച്ച ജ​ഡ്ജി​മാ​രി​ൽ പ​ല​ർ​ക്കും പ​രി​ച​യ​സ​മ്പ​ത്തി​ല്ലെ​ന്നും പ്ര​ധാ​ന യോ​ഗ്യ​ത ട്രം​പി​നോ​ടു​ള്ള വി​ശ്വ​സ്ത​ത​യും അ​ജ​ൻ​ഡ ന​ട​പ്പാ​ക്കു​ന്ന​തി​ലെ വി​ധേ​യ​ത്വ​വു​മാ​ണെ​ന്നും ഡെ​മോ​ക്രാ​റ്റു​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. വി​ല്യം ഗ്രേ​സ​ൺ ലാം​ബെ​ർ​ട്ട്, എ​റി​ക് ഹാ​മി​ൽ​ട്ട​ൺ തു​ട​ങ്ങി​യ നി​ര​വ​ധി പേ​രു​ടെ പു​തി​യ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ സെ​ന​റ്റി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്.

റി​പ്പ​ബ്ലി​ക്ക​ൻ ഭൂ​രി​പ​ക്ഷം ന​ഷ്ട​മാ​കു​ക​യും ചെ​യ്തി​രി​ക്കു​ന്നു. വേ​റെ​യും ത​ട​സ​ങ്ങ​ളു​ണ്ട്. ഇ​നി​യു​ള്ള ര​ണ്ടു വ​ർ​ഷ ഭ​ര​ണ​ത്തി​ൽ ട്രം​പി​നു പു​തി​യ നി​യ​മ​ങ്ങ​ളോ സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളോ ത​ന്നി​ഷ്ട​പ്ര​കാ​രം പാ​സാ​ക്കാ​നാ​കി​ല്ല. കോ​ൺ​ഗ്ര​സി​ൽ ഭൂ​രി​പ​ക്ഷ​മാ​യ ഡെ​മോ​ക്രാ​റ്റു​ക​ൾ ട്രം​പ് ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ൾ, യു​ദ്ധ-​കു​ടി​യേ​റ്റ ന​യ​ങ്ങ​ൾ എ​ന്നി​വ​യി​ൽ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ക്കാ​നും ഇ​ട​യു​ണ്ട്. “വീ​റ്റോ ഭ​ര​ണം’’ അ​സ​ഹ്യ​മാ​യാ​ൽ ട്രം​പി​നെ പ​ദ​വി​യി​ൽ​നി​ന്നു നീ​ക്കാ​ൻ (ഇം​പീ​ച്ച്) ഡെ​മോ​ക്രാ​റ്റു​ക​ൾ റി​പ്പ​ബ്ലി​ക്ക​ന്മാ​രെ കൂ​ട്ടു​പി​ടി​ച്ചേ​ക്കാ​നു​മി​ട​യു​ണ്ട്. ട്രം​പി​നെ അ​ധി​കം താ​ങ്ങി​യാ​ൽ അ​ടു​ത്ത തെ​ര​ഞ്ഞെ​ടു​പ്പി​ൽ പാ​ർ​ട്ടി പ്ര​തി​രോ​ധ​ത്തി​ലാ​കു​മെ​ന്നു ക​രു​തു​ന്ന റി​പ്പ​ബ്ലി​ക്ക​ന്മാ​രു​മു​ണ്ട്.

ഇ​സ്ര​യേ​ലി​നെ പി​ണ​ക്കാ​നോ ഇ​റാ​നെ നി​രു​പാ​ധി​കം പി​ന്തു​ണ​യ്ക്കാ​നോ ഹ​മാ​സ്, ഹി​സ്ബു​ള്ള, ഹൂ​തി പോ​ലു​ള്ള ഭീ​ക​ര​പ്ര​സ്ഥാ​ന​ങ്ങ​ളെ പി​ന്തു​ണ​യ്ക്കാ​നോ ഡെ​മോ​ക്രാ​റ്റു​ക​ൾ ത​യാ​റാ​കി​ല്ല. പ​ക്ഷേ, ഭൂ​രി​പ​ക്ഷ​മി​ല്ലാ​തെ നി​ൽ​ക്കു​ന്ന ഇ​സ്ര​യേ​ൽ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ൻ നെ​ത​ന്യാ​ഹു​വി​നെ അ​ന്ധ​മാ​യി പ​ന്തു​ണ​യ്ക്കാ​നി​ട​യി​ല്ല. ഇ​സ്ര​യേ​ൽ-​പ​ല​സ്തീ​ൻ ദ്വി​രാ​ഷ്‌​ട്ര പ​രി​ഹാ​ര​ത്തെ അ​ട്ടി​മ​റി​ച്ച് പ​ല​സ്തീ​നെ തു​ട​ച്ചു​നീ​ക്കാ​നു​ള്ള നെ​ത​ന്യാ​ഹു​വി​ന്‍റെ അ​ന്തി​മ​പ​രി​ഹാ​ര മോ​ഹ​വും എ​ളു​പ്പ​മാ​കി​ല്ല.

ട്രം​പി​ന്‍റെ തീ​രു​മാ​ന​ങ്ങ​ളെ​ല്ലാം തെ​റ്റാ​യ​തു​കൊ​ണ്ട​ല്ല, അ​ദ്ദേ​ഹ​ത്തെ വി​ജ​യി​പ്പി​ച്ച​വ​രും ര​ണ്ടു വ​ർ​ഷം​കൊ​ണ്ട് തി​രി​ഞ്ഞു​നി​ന്ന​ത്; ഭൂ​രി​ഭാ​ഗ​വും ജ​നാ​ധി​പ​ത്യ​വി​രു​ദ്ധ​വും പൊ​ള്ള​യു​മാ​യി​രു​ന്ന​തു​കൊ​ണ്ടാ​ണ്. നൊ​ബേ​ൽ സ​മ്മാ​ന​ത്തി​നു വ​ഴ​ക്കു​ണ്ടാ​ക്കു​ന്ന​തു​പോ​ലെ വോ​ട്ടി​നു വ​ഴ​ക്കു​ണ്ടാ​ക്കി​യാ​ൽ ജ​നാ​ധി​പ​ത്യം ലൂ​സേ​ഴ്സ് ട്രോ​ഫി (പ​രാ​ജ​യ​പ്പെ​ട്ട​വ​ർ​ക്കു​ള്ള​ത്)​യേ ന​ൽ​കൂ. ലോ​ക​ത്തെ വ്യാ​ജ​ബിം​ബ​ങ്ങ​ളി​ൽ ഒ​ന്നി​നെ സം​ര​ക്ഷി​ക്കാ​ൻ കോ​ടി​ക​ൾ ഒ​ഴു​ക്കി​യി​ട്ടും ഇ​ലോ​ൺ മ​സ്കി​നെ​പ്പോ​ലു​ള്ള ച​ങ്ങാ​ത്ത മു​ത​ലാ​ളി​മാ​ർ​ക്കും സാ​ധി​ച്ചി​ല്ലെ​ന്ന​തും ജ​നാ​ധി​പ​ത്യ​ലോ​ക​ത്തി​നു സ​ന്തോ​ഷ​ക​ര​മാ​ണ്.

Tags : DEEPIKA EDITORIAL

Recent News

Corehub Up