x
ad
Wed, 18 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

18
NOV
2026

കു​തി​പ്പൂ ക​രിമ്പു​ക, വി​ഷ​നു​ര; കി​ത​പ്പൂ ഭാ​ര​തം, മാ​ന​വും

Editorial Audio


Published: November 18, 2026 12:00 AM IST | Updated: November 17, 2026 11:22 PM IST

മേ​ഘ​ങ്ങ​ൾ​ക്കി​ട​യി​ൽ സ്ത്രീ​ക​ൾ നി​ൽ​ക്കു​ന്ന​തു​പോ​ലെ​യു​ള്ള ചി​ല ഫോ​ട്ടോ​ക​ൾ ക​ഴി​ഞ്ഞ​ദി​വ​സം രാ​ജ്യ​ത​ല​സ്ഥാ​ന​ത്തു​നി​ന്നു പു​റ​ത്തു​വ​ന്നു. യ​മു​നാ ന​ദി​യി​ൽ ഛഠ് ​പൂ​ജ ന​ട​ത്തു​ന്ന​വ​രാ​യി​രു​ന്നു. മേ​ഘ​രൂ​പം പൂ​ണ്ട​ത് ജ​ല​വി​താ​ന​ത്തി​ലെ മാ​ലി​ന്യ-​വി​ഷ​നു​ര! പ​ഴ​യ ഫോ​ട്ടോ​ക​ൾ വ​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രി​നെ അ​പ​മാ​നി​ക്കു​ന്നെ​ന്ന​രോ​പി​ച്ച് രോ​ഷാ​കു​ല​രാ​യി​രു​ന്നു ചി​ല പാ​ർ​ട്ടി​ഭ​ക്ത​ർ. പ​ക്ഷേ, യ​മു​ന ക​ള്ളം പ​റ​യി​ല്ല. ജ​ലം മാ​ത്ര​മ​ല്ല, വാ​യു​വും മ​ണ്ണു​മൊ​ക്കെ അ​ങ്ങേ​യ​റ്റം മ​ലി​ന​മാ​യി.

ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യു​മ​ലി​നീ​ക​ര​ണ​മു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 49 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്നാ​ണ് ന​വം​ബ​ർ 10ലെ ​എ​ക്യു​ഐ (എ​യ​ർ ക്വാ​ളി​റ്റി ഇ​ൻ​ഡ​ക്സ്) ഫ​ലം. പാ​ക്കി​സ്ഥാ​നി​ലെ ലാ​ഹോ​ർ ഇ​ല്ലാ​യി​രു​ന്നെ​ങ്കി​ൽ 50ൽ ​അ​ന്പ​തും ന​മു​ക്ക് ആ​കു​മാ​യി​രു​ന്നു. ഭ​ര​ണ​കൂ​ട പ​രാ​ജ​യം സു​പ്രീം​കോ​ട​തി​യും ചൂ​ണ്ടി​ക്കാ​ണി​ച്ചി​രി​ക്കു​ന്നു. മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നൊ​ഴു​ക്കി​യ കോ​ടി​ക​ൾ എ​വി​ടെ മു​ങ്ങി​യെ​ന്ന​റി​യ​ണം. ഇ​ന്ദ്ര​പ്ര​സ്ഥ​ത്തി​ലെ ക​രി​ന്പു​ക​യ​ക​റ്റ​ണം, കാ​ളി​ന്ദി​യി​ൽ നു​ര​യി​ടു​ന്ന കാ​ളി​യ​ന്‍റെ വി​ഷ​ഫ​ണം ത​ക​ർ​ക്ക​ണം. വാ​ചാ​ടോ​പ​ങ്ങ​ളി​ൽ ഒ​ളി​ച്ച കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, വി​ഷ​മ​ഴ​യി​ൽ നാ​ടൊ​ടു​ങ്ങും​മു​ന്പ് പു​റ​ത്തു​വ​ര​ണം; ക​ർ​മ​നി​ര​ത​മാ​ക​ണം.

ലോ​ക​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​യു​മ​ലി​നീ​ക​ര​ണ​മു​ള്ള 50 ന​ഗ​ര​ങ്ങ​ളി​ൽ 49 എ​ണ്ണ​വും ഇ​ന്ത്യ​യി​ലാ​ണെ​ന്നാ​ണ് ന​വം​ബ​ർ ഒ​ന്പ​തി​ലെ എ​ക്യു​ഐ ഡോ​ട്ട് ഇ​ൻ റി​പ്പോ​ർ​ട്ട്. മു​ൻ വ​ർ​ഷ​ങ്ങ​ളേ​ക്കാ​ൾ സ്ഥി​തി ഗു​രു​ത​ര​മാ​ണ്. സ്വി​റ്റ്‌​സ​ർ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള ഐ​ക്യു എ​യ​ർ 2023ൽ ​പു​റ​ത്തു​വി​ട്ട 2022ലെ ​വേ​ൾ​ഡ് എ​യ​ർ ക്വാ​ളി​റ്റി റി​പ്പോ​ർ​ട്ടി​ൽ ഇ​ത് 39 ആ​യി​രു​ന്നു. ഫി​ൻ​ല​ൻ​ഡ് ആ​സ്ഥാ​ന​മാ​യു​ള്ള Centre for Research on Energy and Clean Air റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 2026 ഒ​ക്‌​ടോ​ബ​റി​ൽ ഇ​ന്ത്യ​യി​ലെ 267 ന​ഗ​ര​ങ്ങ​ളി​ൽ 261 എ​ണ്ണ​ത്തി​ലും ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ സു​ര​ക്ഷി​ത പ​രി​ധി​യേ​ക്കാ​ൾ കൂ​ടു​ത​ൽ പി​എം 2.5 അ​ള​വ് രേ​ഖ​പ്പെ​ടു​ത്തി. വാ​യു​വി​ൽ ത​ങ്ങി​നി​ൽ​ക്കു​ന്ന അ​തി​സൂ​ക്ഷ്മ​മാ​യ ഖ​ര, ദ്രാ​വ​ക ക​ണി​ക​ക​ളു​ടെ അ​ള​വാ​ണ് പി​എം (Particulate Matter). 2.5 മൈ​ക്രോ​മീ​റ്റ​റോ അ​തി​ൽ കു​റ​വോ വ്യാ​സ​മു​ള്ള അ​തി​സൂ​ക്ഷ്മ ക​ണി​ക​ക​ൾ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്കും ര​ക്ത​ത്തി​ലേ​ക്കും നേ​രി​ട്ട് എ​ത്താ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ കൂ​ടു​ത​ൽ അ​പ​ക​ട​കാ​രി​ക​ളാ​ണ്.

ഇ​തൊ​ക്കെ രാ​ഷ്‌​ട്രീ​യ ദു​രു​ദ്ദേ​ശ്യ വ്യാ​ഖ്യാ​ന​ങ്ങ​ളാ​ണെ​ന്ന ത​ർ​ക്കു​ത്ത​രം സ​ർ​ക്കാ​രു​ക​ൾ തു​ട​രു​ന്ന​തി​നി​ടെ​യാ​ണ് യ​മു​നാ ന​ദി​ക്കു മു​ക​ളി​ൽ ഉ​യ​ർ​ന്ന വി​ഷ​ത്തി​ന്‍റെ ജ​ല​മേ​ഘ​ങ്ങ​ൾ രാ​ജ്യ​ത്തെ നാ​ണം കെ​ടു​ത്തി​യ​ത്. അ​തി​ലി​റ​ങ്ങി ഛഠ് ​പൂ​ജ ന​ട​ത്താ​ൻ ഭ​ക്ത​ർ നി​ർ​ബ​ന്ധി​ത​രാ​യി.

രാ​ജ​സ്ഥാ​നി​ലെ ശ്രീ​ഗം​ഗാ​ന​ഗ​റാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ ന​ഗ​രം. വാ​യു ഗു​ണ​നി​ല​വാ​ര സൂ​ചി​ക (എ​ക്യു​ഐ) 350 ആ​യി. ഇ​ത് 100നു ​മു​ക​ളി​ലും 200നു ​താ​ഴെ​യു​മാ​യാ​ൽ കു​ട്ടി​ക​ൾ, പ്രാ​യ​മാ​യ​വ​ർ, ആ​സ്ത്‌​മ പോ​ലു​ള്ള അ​സു​ഖ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ശ്വ​സി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടാ​കാം. രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ ഇ​ത് 162 ആ​യി 11ാം സ്ഥാ​ന​ത്താ​യി​രു​ന്നു. പ​ക്ഷേ, ദീ​പാ​വ​ലി​യോ​ടെ ഇ​ത് 200നും 400​നും ഇ​ട​യി​ൽ ചാ​ഞ്ചാ​ടു​ക‍​യാ​ണ്.

ഇ​ന്ന​ലെ 263. പ​ഞ്ചാ​ബ്, ഹ​രി​യാ​ന, രാ​ജ​സ്ഥാ​ൻ, ഉ​ത്ത​ർ​പ്ര​ദേ​ശ് എ​ന്നി​വി​ട​ങ്ങ​ളി​ലെ നി​ര​വ​ധി ന​ഗ​ര​ങ്ങ​ളാ​ണ് മ​ലി​ന​ന​ഗ​ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ളം ഉ​ൾ​പ്പെ​ടു​ന്ന ദ​ക്ഷി​ണേ​ന്ത്യ​യി​ലും സ്ഥി​തി വ​ഷ​ളാ​യി​ത്തു​ട​ങ്ങി​യി​രി​ക്കു​ന്നു. ആ​ഗോ​ള ത​ല​ത്തി​ലെ മ​റ്റു വാ​യു​മ​ലി​നീ​ക​ര​ണ പ​ട്ടി​ക​യി​ല്‍ കൊ​ച്ചി 237-ാം സ്ഥാ​ന​ത്താ​ണ്. ക​രി​യി​ല മു​ത​ൽ പ്ലാ​സ്റ്റി​ക് വ​രെ ക​ത്തി​ച്ച് ‘പ​രി​സ​ര​ശു​ചീ​ക​ര​ണം’ ന​ട​ത്തു​ന്ന മ​ല​യാ​ളി​യെ വി​ല​ക്കാ​ൻ ഒ​രു നി​മി​ഷം വൈ​ക​രു​ത്.

ദീ​പാ​വ​ലി ആ​ഘോ​ഷ​ങ്ങ​ളും അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ലെ വൈ​ക്കോ​ൽ ക​ത്തി​ക്ക​ലു​മാ​ണ് ഡ​ൽ​ഹി​യി​ലെ അ​ന്ത​രീ​ക്ഷ​വാ​യു വി​ഷ​ലി​പ്ത​മാ​കാ​ൻ പ്ര​ധാ​ന കാ​ര​ണം. ഗ്രീ​ന്‍ ബ​ജ​റ്റി​ല്‍ ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍ 2026-27 വ​ര്‍​ഷ​ത്തേ​ക്ക് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ​ത് 22,236 കോ​ടി രൂ​പ​യാ​ണ്. യ​മു​നാ ശു​ചീ​ക​ര​ണ​മാ​യി​രു​ന്നു പ്ര​ധാ​നം. 6485 കോ​ടി രൂ​പ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്‍റു​ക​ള്‍​ക്കും അ​ഴു​ക്കു​ചാ​ലു​ക​ള്‍ ത​ട​യു​ന്ന​തി​നും ന​ദീ​തീ​ര വി​സ്തൃ​തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി​രു​ന്നു. എ​ന്നി​ട്ടും യ​മു​ന കൂ​ടു​ത​ൽ മ​ലി​ന​മാ​കു​ന്ന​തി​ൽ സു​പ്രീം​കോ​ട​തി​യും ക​ടു​ത്ത ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി.

ന​ദി​യി​ലേ​ക്ക് നേ​രി​ട്ട് മാ​ലി​ന്യം ഒ​ഴു​ക്കു​ന്ന 520 ഓ​ട​ക​ൾ ഇ​പ്പോ​ഴും സ​ജീ​വ​മാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ന​ദീ​തീ​ര​ത്തെ ഭ​ര​ണ​കൂ​ട​ങ്ങ​ളെ​ല്ലാം ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്. മ​ലി​നീ​ക​ര​ണം ത​ട​യു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ​ക്കും അ​ധി​കാ​രി​ക​ൾ​ക്കും പി​ഴ ചു​മ​ത്തു​മെ​ന്ന് കോ​ട​തി മു​ന്ന​റി​യി​പ്പും ന​ൽ​കി. ഇ​പ്പോ​ൾ വി​മ​ർ​ശി​ക്കു​ന്ന ആം ​ആ​ദ്മി പാ​ർ​ട്ടി ഭ​രി​ക്കു​ന്പോ​ഴും യ​മു​ന​യു​ടെ സ്ഥി​തി ഇ​തൊ​ക്കെ​ത​ന്നെ​യാ​യി​രു​ന്നു. അ​ന്നു കു​റ്റം പ​റ​ഞ്ഞി​രു​ന്ന ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​യി എ​ന്നു​മാ​ത്രം.

വി​ഷ​നു​ര പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്കാ​ൻ മ​ലി​ന​ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റു​ക​ളു​ടെ പ്ര​വ​ർ​ത്ത​നം കാ​ര്യ​ക്ഷ​മ​മാ​ക്ക​ണം. വ്യ​വ​സാ​യ മാ​ലി​ന്യ​ങ്ങ​ൾ ന​ദി​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​വ​രെ വി​ല​ങ്ങു വ​യ്ക്ക​ണം. സം​സ്ക​രി​ക്കാ​ത്ത മ​നു​ഷ്യ​വി​സ​ർ​ജ്യ​ങ്ങ​ൾ​പോ​ലും നേ​രി​ട്ട് ന​ദി​ക​ളി​ലേ​ക്കും ജ​ല​സ്രോ​ത​സു​ക​ളി​ലേ​ക്കും ഒ​ഴു​ക്കി​വി​ടു​ക​യാ​ണ്. രാ​ജ്യ​ത്ത് ശു​ചി​ത്വം ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി 2014 ഗാ​ന്ധി​ജ​യ​ന്തി​ദി​ന​ത്തി​ൽ ആ​രം​ഭി​ച്ച സ്വ​ച്ഛ് ഭാ​ര​ത് മി​ഷ​നി​ൽ ത​ല ചാ​യ്ച്ചു​ള്ള കേ​ന്ദ്ര​ത്തി​ന്‍റെ മ​യ​ക്കം മ​തി​യാ​ക്ക​ണം.

മാ​ലി​ന്യം എ​വി​ടെ നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന​റി​യാ​ത്ത​തും ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലാ​ത്ത​തു​മാ​യ പൗ​ര​ർ കാ​ണു​ന്നി​ട​ത്തൊ​ക്കെ പ്ലാ​സ്റ്റി​ക് ഉ​ൾ​പ്പ​ടെ​യു​ള്ള മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞും ക​ത്തി​ച്ചും അ​ല​ഞ്ഞു​ന​ട​ക്കു​ന്നു. അ​ങ്ങ​നെ വാ​യു​വും മ​ണ്ണും ജ​ല​വും വി​ഷ​ലി​പ്ത​മാ​ക്കു​ന്നു. സ​ർ​ക്കാ​ർ സ​ഹാ​യ​മി​ല്ലാ​തെ ജ​ന​ത്തി​നോ ജ​ന​സ​ഹാ​യ​മി​ല്ലാ​തെ സ​ർ​ക്കാ​രി​നോ ചെ​യ്യാ​നാ​വാ​ത്ത സ​ങ്കീ​ർ​ണ​മാ​യ ദൗ​ത്യ​മാ​ണ് മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​വും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വു​മൊ​ക്കെ. അ​ത്ത​രം ഏ​കോ​പ​നം ന​ട​ത്തു​ന്ന​തി​ൽ കേ​ന്ദ്രം പ​രാ​ജ​യ​പ്പെ​ട്ടു. അ​ങ്ങ​നെ ലോ​ക​സ​മ​ക്ഷം നാം ​വൃ​ത്തി​കെ​ട്ട ന​ഗ​ര-​ഗ്രാ​മ​വാ​സി​ക​ളാ​യി. അ​ന്ത​ർ​ദേ​ശീ​യ ഗൂ​ഢാ​ലോ​ച​ന​യ​ല്ല, ദേ​ശീ​യ പി​ടി​പ്പു​കേ​ട്.

Tags : DEEPIKA EDITORIAL

Recent News

Corehub Up