x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

19
NOV
2026

വ​ട്ട​വ​ട ബാ​ർ​ബ​ർ ഷോ​പ്പി​നു തൊ​ട്ടു​കൂ​ടാ​യ്മ താ​ഴി​ട​രു​ത്

Editorial Audio


Published: November 19, 2026 12:00 AM IST | Updated: November 18, 2026 11:16 PM IST

അ​ഞ്ചു വ​ർ​ഷം മുമ്പ് ജാ​തി​വെ​റി​ക്കും തൊ​ട്ടു​കൂ​ടാ​യ്മ​യ്ക്കു​മെ​തി​രേ ഇ​ടു​ക്കി വ​ട്ട​വ​ട​യി​ൽ ഒ​രു വി​പ്ല​വം ന​ട​ന്നു. താ​ഴ്ന്ന ജാ​തി​ക്കാ​രു​ടെ മു​ടി വെ​ട്ടാ​ൻ സ​മ്മ​തി​ക്കാ​ത്ത ബാ​ർ​ബ​ർ ഷോ​പ്പ് പൂ​ട്ടി​ച്ച് എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ള്ള പു​തി​യ​തൊ​ന്ന് തു​റ​ന്നു. പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ലെ ജാ​തി​ര​ഹി​ത ബാ​ർ​ബ​ർ​ഷോ​പി​ന് വാ​ട​ക ഒ​ഴി​വാ​ക്കു​ക​യും ചെ​യ്തു.

സ്വാ​ത​ന്ത്ര്യം ല​ഭി​ച്ച് എ​ട്ടു പ​തി​റ്റാ​ണ്ടോ​ട​ടു​ത്തി​ട്ടും കീ​ഴ​ട​ങ്ങാ​ത്ത ജാ​തി​വെ​റി​യെ​ന്ന സ്വ​ദേ​ശീ​യ​സാ​മ്രാ​ജ്യ​ത്വ​ത്തി​ന്‍റെ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന ജ​ട​യി​ലാ​ണ് അ​ന്നു നാം ​ക​ത്തി​വ​ച്ച​ത്. പ​ക്ഷേ, അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​ന​ത്തി​നു രേ​ഖ​യി​ല്ലെ​ന്ന ഔ​ദ്യോ​ഗി​ക​ത മ​റ​യാ​ക്കി വ​ൻ​തു​ക വാ​ട​ക​യും കു​ടി​ശി​ക​യും ചു​മ​ത്തി ആ ​ക​ട പൂ​ട്ടി​ക്കാ​ൻ അ​തേ പ​ഞ്ചാ​യ​ത്ത് ഒ​രു​ങ്ങി​യി​രി​ക്കു​ന്നു. സ​ർ​ക്കാ​ർ ഇ​ത് അ​റി​ഞ്ഞെ​ങ്കി​ൽ വ​ട്ട​വ​ട​യി​ലേ​ക്കു പോ​ക​ണം. ആ​വ​ശ്യ​മാ​യ ഉ​ത്ത​ര​വി​റ​ക്കി, ആ​യി​രം ജാ​തി​വി​രു​ദ്ധ പ്ര​സം​ഗ​ങ്ങ​ളേ​ക്കാ​ൾ മൂ​ല്യ​മു​ള്ള ആ ​ബാ​ർ​ബ​ർ ഷോ​പ്പ് സം​ര​ക്ഷി​ക്ക​ണം.

മൂ​ന്നാ​റി​ൽ​നി​ന്ന് 44 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് വ​ട്ട​വ​ട പ​ഞ്ചാ​യ​ത്തി​ലെ കോ​വി​ലൂ​ർ എ​ന്ന പ​ച്ച​ക്ക​റി​ഗ്രാ​മം. 2020 വ​രെ പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ ച​ക്‌​ലി​യ​ർ​ക്ക് പ്ര​ദേ​ശ​ത്തെ ബാ​ർ​ബ​ർ ഷോ​പ്പു​ക​ളി​ൽ മു​ടി വെ​ട്ടാ​ൻ വി​ല​ക്കു​ണ്ടാ​യി​രു​ന്നു. ഒ​ന്നു​കി​ൽ 43 കി​ലോ​മീ​റ്റ​റ​ക​ലെ മൂ​ന്നാ​റി​ലേ​ക്കോ 12 കി​ലോ​മീ​റ്റ​ർ അ​ക​ലെ എ​ല്ല​പ്പെ​ട്ടി​യി​ലേ​ക്കോ പോ​ക​ണം. അ​ല്ലെ​ങ്കി​ൽ ത​നി​ച്ചോ വീ​ട്ടി​ലു​ള്ള​വ​രു​ടെ സ​ഹാ​യ​ത്താ​ലോ മു​ടി വെ​ട്ട​ണം. കു​ട്ടി​ക​ൾ അ​വ​ധി​യെ​ടു​ത്ത് മു​ടി വെ​ട്ടാ​ൻ പോ​കു​ന്ന​തും പ​തി​വാ​യി​രു​ന്നു.

കാ​ല​ങ്ങ​ളാ​യി ത​ങ്ങ​ളു​ടെ സ​മൂ​ഹം അ​നു​ഭ​വി​ക്കു​ന്ന തൊ​ട്ടു​കൂ​ടാ​യ്മ​യ്ക്കെ​തി​രേ ച​ക്‌​ലി​യ​രി​ലെ യു​വാ​ക്ക​ൾ അ​ഥ​വാ ‘ജെ​ൻ​സി’ ശ​ബ്ദ​മു​യ​ർ​ത്തി​യ​തോ​ടെ​യാ​ണ് പ​ഞ്ചാ​യ​ത്തു​പോ​ലും ഇ​ട​പെ​ട്ട​ത്. 2020 ഓ​ഗ​സ്റ്റി​ൽ വി​വേ​ച​നം കാ​ണി​ച്ച ര​ണ്ടു ബാ​ർ​ബ​ർ ഷോ​പ്പു​ക​ളു​ടെ ലൈ​സ​ൻ​സ് പ​ഞ്ചാ​യ​ത്ത് റ​ദ്ദാ​ക്കി. സെ​പ്റ്റം​ബ​റി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ​ട്ടി​ട​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​മു​ള്ള ബാ​ർ​ബ​ർ ഷോ​പ്പ് തു​ട​ങ്ങി. കാ​ന്ത​ല്ലൂ​രി​ൽ സ​ലൂ​ൺ ന​ട​ത്തി​യി​രു​ന്ന കോ​വി​ലൂ​ർ സ്വ​ദേ​ശി ഭാ​ഗ്യ​രാ​ജി​നെ​യാ​ണ് പ​ഞ്ചാ​യ​ത്ത് ക​ട ഏ​ൽ​പ്പി​ച്ച​ത്. ഉ​ദ്ഘാ​ട​നം ബ​ഹു​കേ​മ​മാ​യി​രു​ന്നു.

എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ് സൗ​ജ​ന്യ​മാ​യി കെ​ട്ടി​ടം ന​ൽ​കി​യ​ത്. തൊ​ട്ട​ടു​ത്ത വ​ർ​ഷം 500 രൂ​പ നാ​മ​മാ​ത്ര വാ​ട​ക ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ വ​ന്ന യു​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി 3000 രൂ​പ​യും 600 രൂ​പ ജി​എ​സ്ടി​യും ചു​മ​ത്തി. എ​ൽ​ഡി​എ​ഫ് വീ​ണ്ടും ഭ​ര​ണ​ത്തി​ലേ​റി​യ​പ്പോ​ൾ വാ​ട​ക​യി​ൽ ഇ​ള​വ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഭാ​ഗ്യ​രാ​ജ് അ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ, 2020ൽ ​സൗ​ജ​ന്യം അ​നു​വ​ദി​ച്ച ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ലെ തീ​രു​മാ​നം രേ​ഖ​യി​ലി​ല്ലെ​ന്നും 5,000 രൂ​പ​യും അ​ഞ്ചു വ​ർ​ഷ​ത്തെ കു​ടി​ശി​ക​യും ന​ൽ​ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് ഓ​ഡി​റ്റ് വി​ഭാ​ഗം തീ​രു​മാ​നി​ച്ചു.

ഇ​താ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി. ഓ​ഡി​റ്റ് വി​ഭാ​ഗം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന സാ​ങ്കേ​തി​ക​ത്വം മ​റി​ക​ട​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ക്കു​ക​യോ പ്ര​ത്യേ​ക ഉ​ത്ത​ര​വി​റ​ക്കു​ക​യോ ചെ​യ്യ​ണം. അ​ല്ലെ​ങ്കി​ൽ രാ​ജ്യ​ത്തെ പ്ര​മു​ഖ മാ​ധ്യ​മ​ങ്ങ​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും മ​ഹ​ത്ത​ര​മെ​ന്നു വി​ശേ​ഷി​പ്പി​ച്ച, ജാ​തി​പ്പി​ശാ​ചി​ന്‍റെ അ​ഹ​ന്ത മു​ടി​ച്ച ക​ത്രി​ക​യു​മാ​യി ഭാ​ഗ്യ​രാ​ജി​നു ക​ട​യൊ​ഴി​യേ​ണ്ടി​വ​രും. രേ​ഖ​യി​ല്ലാ​തെ വാ​ട​ക​യൊ​ഴി​വു ന​ൽ​കി​യാ​ൽ പ​ണം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ന​ൽ​കേ​ണ്ടി​വ​രും. ആ ​സാ​ങ്കേ​തി​ക​ത്വ​മാ​ണ് പ​രി​ഹ​രി​ക്കേ​ണ്ട​ത്. ചെ​റി​യൊ​രു കാ​ര്യ​മാ​ണ്. പ​ക്ഷേ, കേ​ര​ള സ​ർ​ക്കാ​ർ ലോ​ക​ത്തി​നു ന​ൽ​കു​ന്ന വ​ലി​യൊ​രു സ​ന്ദേ​ശ​മാ​യി അ​തു മാ​റും.

ഇ​ന്ത്യ​യി​ൽ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന നി​യ​മ​പ്ര​കാ​രം (SC/ST PoA Act) 2024ൽ 48,669 ​കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 2023ൽ ​ഇ​ത് 53,372 ആ​യി​രു​ന്നു. ഇ​ന്ത്യ​ൻ ശി​ക്ഷാ​നി​യ​മ​ത്തി​ലെ​യോ നീ​തി​ന്യാ​യ സം​ഹി​ത​യി​ലെ​യോ വ​കു​പ്പു​ക​ൾ​കൂ​ടി ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ ഇ​തു വീ​ണ്ടും വ​ർ​ധി​ക്കും. പ​റ​ഞ്ഞു​വ​ന്ന​ത് മ​റ്റൊ​രു കാ​ര്യ​മാ​ണ്. വ​ട്ട​വ​ട​യി​ലെ ബാ​ർ​ബ​ർ ഷോ​പ്പി​ൽ പ​ട്ടി​ക​ജാ​തി​ക്കാ​രാ​യ ച​ക്‌​ലി​യ​രെ ക​യ​റ്റാ​തി​രു​ന്ന​ത് കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ ഈ ​പ​ട്ടി​ക​യി​ൽ വ​രി​ല്ല. അ​താ​യ​ത് അ​നീ​തി, പ്ര​ത്യ​ക്ഷ അ​ക്ര​മം ആ​കാ​ത്തി​ട​ത്തോ​ളം അ​തി​ന്‍റെ പേ​രി​ൽ കേ​സി​ല്ല.

ദ​ളി​ത​രെ വ​ഴി​ന​ട​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തോ പൊ​തു​കി​ണ​റ്റി​ൽ​നി​ന്നു വെ​ള്ളം കോ​രാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തോ സ്കൂ​ളി​ലെ കു​ടി​വെ​ള്ള പാ​ത്ര​ത്തി​ൽ​നി​ന്നു വെ​ള്ള​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​ത്ത​തോ കേ​സാ​കു​ന്നി​ല്ല. അ​തി​ന്‍റെ പേ​രി​ൽ ദ​ളി​ത​രെ ത​ല്ലു​ക​യോ കൊ​ല്ലു​ക​യോ ചെ​യ്യു​ന്പോ​ൾ മാ​ത്ര​മാ​ണ് അ​തു രേ​ഖ​യി​ലോ കു​റ്റ​കൃ​ത്യ​പ്പ​ട്ടി​ക​യി​ലോ ഉ​ൾ​പ്പെ​ടു​ന്ന​ത്. വ​ട്ട​വ​ട​യി​ലേ​തു​പോ​ലെ രാ​ജ്യ​ത്ത് നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഇ​ത്ത​രം അ​നീ​തി​ക​ൾ സ​വ​ർ​ണ​രും അ​വ​ർ​ണ​രി​ലെ താ​ര​ത​മ്യേ​ന ഉ​യ​ർ​ന്ന വി​ഭാ​ഗ​ങ്ങ​ളും ആ​ചാ​ര​മാ​യി നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.

ജാ​തി​വെ​റി​ക്കെ​തി​രേ പ്ര​തി​ക​രി​ച്ച ച​ക്‌​ലി​യ യു​വാ​ക്ക​ളെ നാം ​ഇ​നി​യും അ​ധി​ക്ഷേ​പി​ക്ക​രു​ത്. അ​വ​ർ​ക്കു തു​ണ​യാ​യ ക​ട​ക്കാ​ര​നെ ന​മ്മ​ളാ​യി​ട്ടു തോ​ൽ​പി​ക്ക​രു​ത്. ജാ​തി​ബോ​ധ​ത്തി​ൽ മാ​റ്റ​മു​ണ്ടാ​യാ​ലും ജാ​തി ഉ​ന്മൂ​ല​ന​ത്തി​ന്‍റെ 21-ാം നൂ​റ്റാ​ണ്ടി​ലെ കേ​ര​ള സ്മാ​ര​ക​മാ​യി ഈ ​ബാ​ർ​ബ​ർ ഷോ​പ്പ് സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ന​മ്മു​ടെ കു​ട്ടി​ക​ൾ മൂ​ന്നാ​റി​ലെ ശൈ​ത്യം ശ​യി​ക്കു​ന്ന തേ​യി​ല​ക്കു​ന്നു​ക​ളും വ​ട്ട​വ​ട​യി​ലെ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ളും മാ​ത്ര​മ​ല്ല, ജാ​തി​വെ​റി​യെ ചെ​റു​ത്ത ഈ ​ഒ​റ്റ​മു​റി ബാ​ർ​ബ​ർ ഷോ​പ്പും കാ​ണ​ട്ടെ. വി​ട്ടൊ​ഴി​യാ​ത്ത തൊ​ട്ടു​കൂ​ടാ​യ്മ ഈ ​ബാ​ർ​ബ​ർ ഷോ​പ്പി​നു താ​ഴി​ട​രു​ത്. അ​തും, ക്ഷേ​ത്ര​പ്ര​വേ​ശ​ന വി​ളം​ബ​ര​ത്തി​ന്‍റെ 90-ാം വാ​ർ​ഷി​ക​ത്തി​ൽ!

Tags : DEEPIKA EDITORIAL

Recent News

Corehub Up