x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

10
MAR
2026

ഉ​യി​ർ​പ്പി​ന്‍റെ, ടീം ​സ്പി​രി​റ്റി​ന്‍റെ പ​ത്ത​ര​മാ​റ്റ് ജ​യം

Editorial Audio


Published: March 10, 2026 12:00 AM IST | Updated: March 10, 2026 03:22 PM IST

അ​ഭി​ന​ന്ദി​ക്കാം, ഈ ​മ​ഹാ​വി​ജ​യ​ത്തെ. വാ​ഴ്ത്താം, ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് ലോ​ക​കി​രീ​ടം മൂ​ന്നാം ത​വ​ണ​യും ഉ​യ​ർ​ത്തി​പ്പി​ടി​ച്ച ഇ​ന്ത്യ​ൻ സ്പി​രി​റ്റി​നെ. ന​മി​ക്കാം, വ്യ​ക്തി​ഗ​ത നേ​ട്ട​ങ്ങ​ൾ മ​റ​ന്ന് ടീം ​ഇ​ന്ത്യ​യെ​ന്ന മ​ന്ത്രം മാ​ത്ര​മു​രു​വി​ട്ട് വീ​റോ​ടെ പൊ​രു​തി​യ ഒ​രു കൂ​ട്ടം ക​ളി​ക്കാ​രെ; അ​വ​രെ ഒ​റ്റ​ച്ച​ര​ടി​ൽ കോ​ർ​ത്തി​ണ​ക്കി​യ ഗൗ​തം ഗം​ഭീ​ർ എ​ന്ന കോ​ച്ചി​നെ; ടീ​മി​നെ അ​ക​മ​ഴി​ച്ച് പി​ന്തു​ണ​ച്ച കോ​ടി​ക്ക​ണ​ക്കി​ന് ക്രി​ക്ക​റ്റ് പ്രേ​മി​ക​ളെ. ഇ​വ​നി​നി ഇ​ന്ത്യ​ൻ ടീ​മി​ലി​ട​മി​ല്ല എ​ന്ന എ​ഴു​തി​ത്ത​ള്ള​ലി​ന് വാ​ക്കു​കൊ​ണ്ട​ല്ല, ബാ​റ്റു​കൊ​ണ്ടാ​ണ് സ​ഞ്ജു മ​റു​പ​ടി പ​റ​ഞ്ഞ​ത്.

അ​തും, എ​ന്തൊ​രു കി​ടി​ല​ൻ മ​റു​പ​ടി! അ​ഞ്ച് ഇ​ന്നിം​ഗ്സി​ൽ​നി​ന്ന് മൂ​ന്ന് അ​ർ​ധ​സെ​ഞ്ചു​റി, 321 റ​ൺ​സ്; ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം! ഇ​തി​ല​പ്പു​റം ക്രി​ക്ക​റ്റി​ൽ മ​റ്റെ​ന്തു മ​റു​പ​ടി? അ​വ​സാ​ന നി​മി​ഷം ടീ​മി​ലെ​ത്തി​യ​തി​ന്‍റെ സ​മ്മ​ർ​ദം, തു​ട​ക്ക​ത്തി​ലെ ഫോ​മി​ല്ലാ​യ്മ... പി​ന്നീ​ടി​ങ്ങോ​ട്ട് നി​ർ​ണാ​യ​ക മ​ത്സ​ര​ങ്ങ​ളി​ൽ സ​ഞ്ജു പു​റ​ത്തെ​ടു​ത്ത ആ ​മാ​സ്മ​രി​ക പ്ര​ക​ട​നം.

ടീ​മി​നു​വേ​ണ്ടി എ​ന്തു ത്യാ​ഗ​ത്തി​നും ത​യാ​റു​ള്ള സ​ഞ്ജു, ഗൗ​തം ഗം​ഭീ​റി​ന്‍റെ തു​രു​പ്പു​ചീ​ട്ടാ​യ​തി​ൽ അ​ദ്ഭു​ത​പ്പെ​ടാ​നി​ല്ല. ഇ​ന്ത്യ​യു​ടെ​യും കേ​ര​ള​ത്തി​ന്‍റെ​യും ഈ ​വീ​ര​പു​ത്ര​ന്‍റെ പേ​രി​ലാ​കും ഇ​ത്ത​വ​ണ​ത്തെ ലോ​ക​ക​പ്പ് ച​രി​ത്ര​ത്താ​ളി​ൽ മി​ന്നി​ത്തി​ള​ങ്ങു​ക. ക​ളി​ക്കാ​രു​ടെ ഫോം ​മോ​ശ​മാ​യാ​ലും അ​വ​ർ​ക്ക് പൂ​ർ​ണ പി​ന്തു​ണ ന​ൽ​കി​യ കോ​ച്ച് ഗൗ​തം ഗം​ഭീ​റി​ന്‍റെ സ​മീ​പ​നം എ​ടു​ത്തു​പ​റ​യേ​ണ്ട​തു​ണ്ട്.

“സ​ഞ്ജു ഒ​രു​പ​ക്ഷേ ത​ന്‍റെ സെ​ഞ്ചു​റി​ക്കു വേ​ണ്ടി ക​ളി​ച്ചി​രു​ന്നെ​ങ്കി​ൽ, ന​മ്മ​ൾ 250 റ​ൺ​സി​ൽ എ​ത്തി​ല്ലാ​യി​രു​ന്നു. അ​തു​കൊ​ണ്ട്, നാ​ഴി​ക​ക്ക​ല്ലു​ക​ളെ ആ​ഘോ​ഷി​ക്കു​ന്ന​ത് നി​ർ​ത്തി ട്രോ​ഫി​ക​ളെ ആ​ഘോ​ഷി​ക്കൂ. അ​താ​ണ് പ്ര​ധാ​നം. കാ​ര​ണം, ഒ​രു ടീം ​സ്പോ​ർ​ട്ടി​ന്‍റെ വ​ലി​യ ല​ക്ഷ്യം വി​ജ​യി​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ്” -ഗം​ഭീ​റി​ന്‍റെ ഈ ​വാ​ക്കു​ക​ളി​ൽ എ​ല്ലാ​മ​ട​ങ്ങി​യി​രി​ക്കു​ന്നു. ഇ​ന്ത്യ മൂ​ന്ന് ത​വ​ണ 250 റ​ൺ​സ് ക​ട​ന്ന​പ്പോ​ഴും അ​തി​ൽ സ​ഞ്ജു​വി​ന്‍റെ പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു.

സ​ഞ്ജു​വി​ന്‍റെ പ്ര​ക​ട​ന​ത്തെ വാ​ഴ്ത്തു​മ്പോ​ഴും, ഇ​ത് ടീം ​ഇ​ന്ത്യ​യു​ടെ വി​ജ​യ​മാ​ണ്. ടൂ​ർ​ണ​മെ​ന്‍റി​ൽ മൂ​ന്നു ത​വ​ണ ഇ​ന്ത്യ 250 റ​ൺ​സി​നു​മേ​ൽ സ്കോ​ർ ചെ​യ്തു. ആ​ദ്യ പ​ന്തു​മു​ത​ൽ ആ​ക്ര​മി​ച്ചു ക​ളി​ക്കു​ക എ​ന്ന പു​തി​യ ശൈ​ലി​യു​ടെ നേ​ട്ടം.

സ​ഞ്ജു​വി​നെ​പ്പോ​ലെ നി​ർ​ണാ​യ​ക ഘ​ട്ട​ത്തി​ൽ ഫോം ​വീ​ണ്ടെ​ടു​ത്ത അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ, ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ, അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ച്ച ശി​വം ദു​ബെ... എ​ല്ലാ​വ​രും ഒ​രി​ക്ക​ല​ല്ലെ​ങ്കി​ൽ മ​റ്റൊ​രി​ക്ക​ൽ തി​ള​ങ്ങി.

ഫൈ​ന​ലി​ൽ 4-15 എ​ന്ന ബും​റ​യു​ടെ സ്വ​പ്ന​തു​ല്യ​മാ​യ ബൗ​ളിം​ഗ് എ​ങ്ങ​നെ മ​റ​ക്കാ​ൻ! ബാ​റ്റു​കൊ​ണ്ടും പ​ന്തു​കൊ​ണ്ടും ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും, നി​ർ​ണാ​യ​ക വി​ക്ക​റ്റെ​ടു​ത്തും ഉ​ജ്വ​ല ക്യാ​ച്ചു​ക​ളി​ലൂ​ടെ​യും ക​ളി​യു​ടെ ഗ​തി തി​രി​ച്ച് അ​ക്സ​ർ പ​ട്ടേ​ലും ടീ​മി​ന്‍റെ അ​വി​ഭാ​ജ്യ ഘ​ട​ക​മാ​യി.

ത​ക​ർ​പ്പ​ൻ സ്പെ​ല്ലു​ക​ളി​ലൂ​ടെ അ​ർ​ഷ​ദീ​പ് സിം​ഗും വ​രു​ൺ ച​ക്ര​വ​ർ​ത്തി​യും ന​ൽ​കി​യ പി​ന്തു​ണ​യും ശ്ര​ദ്ധേ​യ​മാ​ണ്. ഇ​ന്ത്യ​ൻ ടീ​മി​ന്‍റെ ‘ആ​ഴം’ അ​ഗാ​ധ​മാ​യി​രു​ന്നു. ബാ​റ്റിം​ഗി​ലാ​യാ​ലും ബൗ​ളിം​ഗി​ലാ​യാ​ലും പ​ല​ത​രം കോം​ബി​നേ​ഷ​ൻ സാ​ധ്യ​മാ​കു​ന്ന​ത് കോ​ച്ചി​നും ക്യാ​പ്റ്റ​നും ന​ല്കു​ന്ന സ്വാ​ത​ന്ത്ര്യം ചെ​റു​ത​ല്ല.

ടീം ​മാ​നേ​ജ്മെ​ന്‍റി​ന്‍റെ ‘ടീം ​ഫ​സ്റ്റ്’ എ​ന്ന ന​യ​വും വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക പ​ങ്കു​വ​ഹി​ച്ചു. കി​രീ​ട​സാ​ധ്യ​ത ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള ടീ​മാ​യി​ത്ത​ന്നെ​യാ​ണ് ഇ​ന്ത്യ ടൂ​ർ​ണ​മെ​ന്‍റി​ൽ ആ​ദ്യ​ക​ളി​ക്കി​റ​ങ്ങി​യ​ത്. ആ ​പ്ര​തീ​ക്ഷ സൂ​ര്യ​കി​രീ​ട​മാ​യി അ​വ​രൊ​ടു​വി​ൽ അ​ണി​യു​ക​യും ചെ​യ്തു.

പ​ഴ​യ​കാ​ല​ത്തെ​പ്പോ​ലെ സൂ​പ്പ​ർ താ​ര​ങ്ങ​ളി​ല്ലാ​ത്ത ഒ​രു ടീ​മാ​ണി​ത്. അ​തി​നു പ​ക​രം ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​ർ യാ​ദ​വും കോ​ച്ച് ഗൗ​തം ഗം​ഭീ​റും ചേ​ർ​ന്ന് കൂ​ട്ടാ​യ പ​രി​ശ്ര​മ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​ന്ന ഒ​രു ടീം ​കെ​ട്ടി​പ്പ​ടു​ത്തി​രി​ക്കു​ന്നു.

മു​ൻ​ഗാ​മി​ക​ളി​ൽ​നി​ന്ന് തി​ക​ച്ചും വ്യ​ത്യ​സ്ത​നാ​യ ഒ​രു നാ​യ​ക​നാ​ണ് സൂ​ര്യ​കു​മാ​ർ. മു​പ്പ​തു​ക​ളി​ലെ​ത്തി​യ​ശേ​ഷം മാ​ത്രം രാ​ജ്യാ​ന്ത​ര ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റ്റം കു​റി​ച്ച അ​ദ്ദേ​ഹം, സ്വ​ന്തം ഐ​പി​എ​ൽ ടീ​മി​നെ​പ്പോ​ലും ന​യി​ച്ചി​ട്ടി​ല്ല. ക​പി​ൽ ദേ​വ്, എം.​എ​സ്. ധോ​ണി, രോ​ഹി​ത് ശ​ർ​മ എ​ന്നി​വ​രാ​ണ് ഇ​തി​നു​മു​മ്പ് ഇ​ന്ത്യ​യെ ലോ​ക​ക​പ്പ് വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച​വ​ർ.

ത​ങ്ങ​ളു​ടെ വ്യ​ക്തി​പ്ര​ഭാ​വം​കൊ​ണ്ട് ടീ​മി​നെ ന​യി​ച്ച ഇ​ന്ത്യ​ൻ കാ​യി​ക​രം​ഗ​ത്തെ മൂ​ന്ന് ഇ​തി​ഹാ​സ​ങ്ങ​ൾ. ഇ​പ്പോ​ൾ അ​വ​രോ​ടു ചേ​ർ​ന്നു​നി​ൽ​ക്കാ​ൻ ത​ന്‍റേ​താ​യ ഒ​രി​ടം സൂ​ര്യ​കു​മാ​റും ക​ണ്ടെ​ത്തി​യി​രി​ക്കു​ന്നു. ന്യൂ​സി​ല​ൻ​ഡി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് ‘ചു​ണ്ടി​നും ക​പ്പി​നു​മി​ട​യി​ൽ കൈ​വി​ട്ടു​പോ​യ’ മ​റ്റൊ​രു സ​ന്ദ​ർ​ഭ​മാ​ണ്.

ഐ​സി​സി ഫൈ​ന​ലി​ൽ ന്യൂ​സി​ല​ൻ​ഡി​ന്‍റെ ആ​റാ​മ​ത്തെ പ​രാ​ജ​യ​മാ​ണി​ത്. ഒ​രു​കാ​ല​ത്ത് ഇ​ന്ത്യ​യും സ​മാ​ന അ​വ​സ്ഥ​യി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നു; ടൂ​ർ​ണ​മെ​ന്‍റി​ലു​ട​നീ​ളം മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​യ്ക്കു​ക​യും ഫൈ​ന​ലി​ൽ കാ​ലി​ട​റു​ക​യും ചെ​യ്യു​ന്ന അ​വ​സ്ഥ.

എ​ന്നാ​ൽ, ക​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​ത്തി​നി​ടെ തു​ട​ർ​ച്ച​യാ​യി ര​ണ്ടു കി​രീ​ട​ങ്ങ​ൾ നേ​ടി​ക്കൊ​ണ്ട് ഇ​ന്ത്യ ആ ​ച​ങ്ങ​ല പൊ​ട്ടി​ച്ചെ​റി​ഞ്ഞി​രി​ക്കു​ന്നു. ടീം ​ഇ​ന്ത്യ എ​ന്ന ഈ ​കെ​ട്ടു​റ​പ്പ് കാ​ത്താ​ൽ ഭാ​വി​യി​ലും വി​ജ​യാ​വേ​ശ​ത്തി​ന്‍റെ വ​ർ​ണ​ത്തേ​രി​ൽ ന​മു​ക്ക് ആ​ഘോ​ഷി​ക്കാം.

ക​ളി​ക്കാ​ർ മാ​റി​മാ​റി വ​രും. എ​ന്നാ​ൽ, ടീം ​സ്പി​രി​റ്റ് - അ​തൊ​ന്നേ​യു​ള്ളൂ. ക്രി​ക്ക​റ്റ് ലോ​ക​ത്തി​ന് ഇ​ന്ത്യ മു​ന്ന​റി​യി​പ്പ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ഇ​നി ഇ​ന്ത്യ​യെ പി​ടി​ച്ചു​കെ​ട്ടു​ക എ​ന്ന വെ​ല്ലു​വി​ളി​യാ​ണ് മ​റ്റു​ള്ള​വ​ർ​ക്ക് ഏ​റ്റെ​ടു​ക്കാ​നു​ള്ള​ത്. അ​ത്ത​രം വെ​ല്ലു​വി​ളി​ക​ളി​ലൂ​ടെ മാ​ത്ര​മേ ക​ളി​യു​ടെ ത്രി​ല്ലും സ്പി​രി​റ്റും നി​ല​നി​ൽ​ക്കൂ.

Tags : t20 world cup cricket sanju samson

Recent News

Corehub Up