x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വിദ്യാഭ്യാസ സംശയങ്ങൾ


Published: June 8, 2026 12:07 AM IST | Updated: June 8, 2026 12:07 AM IST

ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി ത​​മ്മി​​ലു​​ള്ള വ്യ​​ത്യാ​​സം എ​​ന്താ​​ണ്? വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​ഠി​​ച്ചാ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​ഠി​​ച്ച് ചെ​​യ്യു​​ന്ന​​തു​​പോ​​ലു​​ള്ള ഉ​​പ​​രി​​പ​​ഠ​​നം സാ​​ധ്യ​​മാ​​കു​​മോ? വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യു​​ടെ വൊ​​ക്കേ​​ഷ​​ൻ പേ​​പ്പ​​റു​​ക​​ൾ​​ക്ക് അം​​ഗീ​​കാ​​രം ഉ​​ണ്ടോ?

-പി.​​ആ​​ർ. അ​​ജി മ​​ല​​യി​​ഞ്ചി, ഇ​​ടു​​ക്കി.

കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത നൈ​​പു​​ണ്യ​​വി​​ക​​സ​​ന ച​​ട്ട​​ക്കൂ​​ട് ( NSQF) പ​​ദ്ധ​​തി പ്ര​​കാ​​രം ഉ​​ള്ള ജോ​​ബ് റോ​​ളു​​ക​​ളാ​​ണ് തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത പ​​രി​​ശീ​​ല​​ന​​ത്തി​​നാ​​യി വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ്രോ​​ഗ്രാ​​മു​​ക​​ൾ ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള​​ത്. ഈ ​​വി​​ധം ക്ര​​മീ​​ക​​രി​​ച്ചി​​ട്ടു​​ള്ള വെ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ്രോ​​ഗ്രാ​​മു​​ക​​ൾ വി​​ജ​​യ​​ക​​ര​​മാ​​യി പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന കു​​ട്ടി​​ക​​ൾ​​ക്ക് ദേ​​ശീ​​യ അം​​ഗീ​​കാ​​ര​​മു​​ള്ള തൊ​​ഴി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കൂ​​ടി ല​​ഭി​​ക്കും.

എ​​സ്എ​​സ്എ​​ൽ​​സി / തു​​ല്യ​​താ പ​​രീ​​ക്ഷ പാ​​സാ​​കു​​ന്ന വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​ഠ​​ന​​ത്തോ​​ടൊ​​പ്പം അ​​ഭി​​രു​​ചി​​ക്ക​​നു​​സ​​രി​​ച്ചു​​ള്ള ഒ​​രു തൊ​​ഴി​​ൽ മേ​​ഖ​​ല തെ​​ര​​ഞ്ഞെ​​ടു​​ക്കു​​ന്ന​​തി​​നും അ​​തി​​ൽ പ​​രി​​ശീ​​ല​​നം നേ​​ടി സ്കി​​ൽ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ല​​ഭി​​ക്കു​​ന്ന​​തി​​നും ഈ ​​കോ​​ഴ്സ് അ​​വ​​സ​​ര​​മൊ​​രു​​ക്കു​​ന്നു.

പ​​ഠി​​താ​​വി​​ന് അ​​ക്കാ​​ദ​​മി പ​​ഠ​​ന​​ത്തി​​ൽ​​നി​​ന്ന് സാ​​ങ്കേ​​തി​​ക നൈ​​പു​​ണ്യ പ​​ഠ​​ന​​ത്തി​​ലേ​​ക്ക് തി​​രി​​ച്ചു​​പോ​​കാ​​ൻ ക​​ഴി​​യു​​ന്ന ത​​ര​​ത്തി​​ൽ ഉ​​പ​​രി​​പ​​ഠ​​ന സാ​​ധ്യ​​ത​​ക​​ൾ ഉ​​റ​​പ്പാ​​ക്കു​​ന്നു​​ണ്ട് വൊ​​ക്കേ​​ഷ​​ണൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ്രോ​​ഗ്രാ​​മു​​ക​​ൾ.

ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി വ്യ​​ത്യാ​​സങ്ങൾ

കേ​​ര​​ള​​ത്തി​​ലെ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്കൂ​​ളു​​ക​​ളി​​ൽ സ​​യ​​ൻ​​സ്, ഹ്യുമാ​​നി​​റ്റീ​​സ്, കൊ​​മേ​​ഴ്സ് എ​​ന്നീ മൂ​​ന്നു വ്യ​​ത്യ​​സ്ത ബ്രാ​​ഞ്ചു​​ക​​ളാ​​ണു​​ള്ള​​ത്.

ഓ​​രോ ബ്രാ​​ഞ്ചി​​ലും ഭാ​​ഷാ വി​​ഷ​​യ​​ങ്ങ​​ളാ​​യ ഇം​​ഗ്ലീ​​ഷും മ​​ല​​യാ​​ളം, ഹി​​ന്ദി, ത​​മി​​ഴ്, കാ​​ന​​ഡ, സം​​സ്കൃ​​തം, അ​​റ​​ബി പോ​​ലു​​ള്ള ഏ​​തെ​​ങ്കി​​ലും ഒ​​രു ഭാ​​ഷ കൂ​​ടി പ​​ഠി​​ക്ക​​ണം.
ഓ​​രോ ബാ​​ച്ചി​​ലു​​ം നാ​​ല് വി​​ഷ​​യ​​ങ്ങ​​ൾ ഉ​​ൾ​​ക്കൊ​​ള്ളു​​ന്ന കോ​​ന്പി​​നേ​​ഷ​​നാ​​ണ്. ആ​​കെ ആ​​റു പേ​​പ്പ​​റു​​ക​​ളാ​​ണ് ഓ​​രോ സ​​ബ്ജ​​ക്ട് ബ്രാ​​ഞ്ചി​​ലും പ​​ഠി​​ക്കേ​​ണ്ട​​ത്.

വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ​​യ​​ൻ​​സ് ബ്രാ​​ഞ്ചി​​ൽ ഗ്രൂ​​പ്പ് എ, ​​ഗ്രൂ​​പ്പ് ബി ​​എ​​ന്നീ ര​​ണ്ട് പാ​​ർ​​ട്ട് ഉ​​ണ്ട്.

ഗ്രൂ​​പ്പ് എ: ​​ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ് എ​​ന്നീ മൂ​​ന്ന് വി​​ഷ​​യ​​ങ്ങ​​ളു​​ടെ കോ​​ന്പി​​നേ​​ഷ​​നാ​​ണ്.

ഗ്രൂ​​പ്പ് ബി: ​​ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, ബ​​യോ​​ള​​ജി​​ എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ളു​​ടെ കോ​​ന്പി​​നേ​​ഷ​​നാ​​ണ്.

ഗ്രൂ​​പ്പ് സി: ​​ഹി​​സ്റ്റ​​റി, ജ്യോ​​ഗ്ര​​ഫി, ഇ​​ക്ക​​ണോ​​മി​​ക്സ് എ​​ന്നീ ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ഷ​​യ​​ങ്ങ​​ളു​​ടെ കോ​​ന്പി​​നേ​​ഷ​​നാ​​ണ്.

ഗ്രൂ​​പ്പ് ഡി: ​​അ​​ക്കൗ​​ണ്ട​​ൻ​​സി, ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, മാ​​നേ​​ജ്മെ​​ന്‍റ് എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ ആ​​ണ് ഉ​​ൾ​​പ്പെ​​ടു​​ത്തി​​യി​​ട്ടു​​ള്ള​​ത്.

ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ സ​​ബ്ജ​​ക്ട് പേ​​പ്പ​​റു​​ക​​ൾ നാ​​ലാ​​ണെ​​ങ്കി​​ൽ, വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ മൂ​​ന്ന് സ​​ബ്ജ​​ക്ട് പേ​​പ്പ​​റു​​ക​​ളാ​​ണു​​ള്ള​​ത്.

നാ​​ലാ​​മ​​ത്തെ സ​​ബ്ജ​​ക്ടാ​​യി സ്കൂ​​ൾ തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ള്ള വൊ​​ക്കേ​​ഷ​​ണ​​ൽ സ​​ബ്ജ​​ക്ടാ​​ണ്. പാ​​ർ​​ട്ട് വ​​ണ്‍ ഇം​​ഗ്ലീ​​ഷ് എ​​ല്ലാ ഗ്രൂ​​പ്പി​​ലു​​ള്ള വി​​ദ്യാ​​ർ​​ഥി​​ക​​ളും പ​​ഠി​​ക്ക​​ണം. പ്രാ​​ദേ​​ശി​​ക ഭാ​​ഷ​​ക​​ൾ​​ക്കു പ​​ക​​രം ഓ​​ണ്‍​ട്ര​​പ്ര​​ണ​​ർ​​ഷി​​പ് ഡെ​​വ​​ല​​പ്മെ​​ന്‍റ് എ​​ന്ന പു​​തി​​യൊ​​രു സ​​ബ്ജ​​ക്ട് ആ​​ണ് പ​​ഠി​​പ്പി​​ക്കു​​ന്ന​​ത്.

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി​​യു​​ടെ പോ​​ലെ​​ത​​ന്നെ ആ​​റു പേ​​പ്പ​​റു​​ക​​ൾ വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ലും ഉ​​ണ്ട്.​​പ​​ക്ഷേ അ​​വ​​യു​​ടെ ക്ര​​മീ​​ക​​ര​​ണ​​ത്തി​​ലും ഉ​​ദ്ദേ​​ശ്യ​​ത്തി​​ലും വ​​ലി​​യ വ്യ​​ത്യാ​​സ​​മു​​ണ്ട്.

വൊ​​ക്കേ​​ഷ​​ണ​​ൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ പ​​ഠി​​ക്കു​​ന്ന ഒ​​രാ​​ൾ​​ക്ക് തൊ​​ഴി​​ൽ​​പ​​രി​​ശീ​​ല​​നം ല​​ഭി​​ക്കു​​ന്ന​​തി​​നാ​​ൽ പ​​ഠ​​ന​​ത്തി​​നു​​ശേ​​ഷം നേ​​രി​​ട്ട് ഒ​​രു തൊ​​ഴി​​ലി​​ലേ​​ക്ക് ഇ​​റ​​ങ്ങാ​​നോ വൊ​​ക്കേ​​ഷ​​ണ​​ൽ പ്രോ​​ഗ്രാ​​മു​​ക​​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ ന​​ട​​ക്കു​​ന്ന​​ത് സ്വീ​​ക​​രി​​ക്കാ​​നോ സ​​ഹാ​യി​​ക്കും.

ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ​​യ​​ൻ​​സി​​ൽ ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി, മാ​​ത്ത​​മാ​​റ്റി​​ക്സ്, ബ​​യോ​​ള​​ജി എ​​ന്ന ഒ​​രു കോ​​ന്പി​​നേ​​ഷ​​ൻ പ​​ഠി​​ക്കു​​ന്ന​​തി​​ലൂ​​ടെ പ​​ഠി​​താ​​വി​​ന് ജീ​​വ ശാ​​സ്ത്ര​​വി​​ഷ​​യ​​ങ്ങ​​ളും എ​​ൻ​​ജി​​നി​​യ​​റിം​​ഗ് വി​​ഷ​​യ​​ങ്ങ​​ളും ഒ​​രു​​പോ​​ലെ പ​​ഠി​​ക്കു​​ന്ന​​തി​​ന് യോ​​ഗ്യ​​ത ന​​ൽ​​കു​​ന്നു.

വൊ​​ക്കേ​​ഷ​​ൻ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ൽ ഒ​​രു സിം​​ഗി​​ൾ കോ​​ന്പി​​നേ​​ഷ​​നി​​ലൂ​​ടെ ഇ​​ത് ല​​ഭ്യ​​മ​​ല്ല. എ​​ന്നാ​​ൽ, മാ​​ത്ത​​മാ​​റ്റി​​ക്സ് പ​​ഠി​​ക്ക​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​വ​​ർ കേ​​ര​​ള സ​​ർ​​ക്കാ​​രി​​ന്‍റെ ഓ​​പ്പ​​ണ്‍ സ്കൂ​​ളി​​ലൂ​​ടെ മാ​​ത്ത​​മാ​​റ്റി​​ക്സ് വി​​ഷ​​യം ര​​ജി​​സ്റ്റ​​ർ ചെ​​യ്ത് അ​​ഡീ​​ഷ​​ണ​​ൽ സ​​ബ്ജ​​ക്ട് എ​​ഴു​​തി മാ​​ത്ത​​മാ​​റ്റി​​ക്സ് കൂ​​ടി ത​​ന്‍റെ പ​​ന്ത്ര​​ണ്ടാം ക്ലാ​​സ് യോ​​ഗ്യ​​ത​​യോ​​ടൊ​​പ്പം ചേ​​ർ​​ക്കാ​​വു​​ന്ന​​താ​​ണ്.

ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ലേ​​ക്കു​​ള്ള ഏ​​ക​​ജാ​​ല​​ക പ്രവേശനം ജില്ല തിരിച്ചാണ് ന​​ട​​ത്തു​​ന്ന​​ത്. വൊ​​ക്കേ​​ഷ​​ണൽ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി​​യി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​നം എന്നാൽ ഏ​​ക​​ജാ​​ല​​കം വ​​ഴി സം​​സ്ഥാ​​ന​​ത്തി​​ലെ മു​​ഴു​​വ​​ൻ സ്കൂ​​ളി​​ലേ​​ക്ക് കൂ​​ടി​​യാ​​ണ് ന​​ട​​ക്കു​​ന്ന​​ത്.

അഡ്വ. ബാബു പള്ളിപ്പാട്ട് 

കരിയർ ഗൈഡ്
9496181703
([email protected])

Tags : Educational doubts

Recent News

Corehub Up