തിരുവനന്തപുരം: കേരളത്തിനകത്ത് വിവിധ നഴ്സിംഗ് കോഴ്സുകൾ (പോസ്റ്റ് ബേസിക് ഡിപ്ലോമ ഇൻ സ്പെഷാലിറ്റി നഴ്സിംഗ് ഒഴികെ) അനുവദനീയ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കാൻ കഴിയാത്ത വിദ്യാർഥികൾക്ക് മേഴ്സി ചാൻസ് മുഖേന പരീക്ഷ എഴുതുന്നതിന് അനുമതി ലഭ്യമാകുന്നതിനായി നടത്തുന്ന മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള 2026 ലെ അർഹതനിർണയ പരീക്ഷ 24നു രാവിലെ 11 മുതൽ ഒരുമണിവരെ അതത് ജില്ലകളിലെ സർക്കാർ നഴ്സിംഗ് സ്കൂളുകളിൽ നടക്കും.
പരീക്ഷാർഥികൾ തെരഞ്ഞെടുത്തിട്ടുള്ള ജില്ലകളിലെ പരീക്ഷാ കേന്ദ്രങ്ങളിലെ സ്ഥാപനമേധാവി (പ്രിൻസിപ്പൽ) സാക്ഷ്യപ്പെടുത്തിയ ഹാൾടിക്കറ്റ്, പഠിച്ച നഴ്സിംഗ് സ്കൂൾ/ കോളജ് മേധാവിയുടെ സാക്ഷ്യപത്രം, അസൽ ആധാർകാർഡ് എന്നിവയുമായി പരീക്ഷയ്ക്ക് ഒരു മണിക്കൂർ മുമ്പ് പരീക്ഷാകേന്ദ്രത്തിൽ ഹാജരാകണം.
Tags : Nursing courses Qualifying examination