മോസ്കോ: ക്രിമിയയിൽ റഷ്യൻ സൈന്യത്തിന്റെ ചരക്കുവിമാനം തകർന്നുവീണ് 29 പേർ മരിച്ചു. മരിച്ചവരിൽ ആറു പേർ വിമാന ജീവനക്കാരാണ്.
റഷ്യ 2014ൽ യുക്രെയ്നിൽനിന്നും പിടിച്ചെടുത്ത ക്രിമിയയ്ക്കു മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം.
ചരക്കുനീക്കത്തിന് ഉപയോഗിക്കുന്ന എഎന്‍–26 വിമാനമാണ് ചൊവ്വാഴ്ച രാത്രി തകര്‍ന്നത്.
വൈകുന്നേരം ആറോടെ വിമാനവുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
മുന്‍കൂട്ടി നിശ്ചയിച്ച യാത്രയിലായിരുന്നു വിമാനം. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രതിരോധവകുപ്പിന്റെ പ്രാഥമിക നിഗമനം.
വിമാനത്തിൽ ആകെ ഏഴ് ജീവനക്കാരും 23 യാത്രക്കാരുമാണ് ഉണ്ടായിരുന്നത്. ഒരാളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. ചെങ്കുത്തായ പാറക്കെട്ടിലേക്ക് വിമാനം ഇടിച്ചുകയറുകയായിരുന്നുവെന്നാണ് നിഗമനം.
Tags : Crimea crashes military plane Russian