x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെനസ്വേലയിൽനിന്ന് ക്യൂബക്കാരെ പുറത്താക്കുന്നു


Published: February 23, 2026 04:49 AM IST | Updated: February 23, 2026 04:49 AM IST

കാ​​​ര​​​ക്കാ​​​സ്: ​​​വെ​​​ന​​​സ്വേ​​​ല​​​യി​​​ലു​​​ള്ള ക്യൂ​​​ബ​​​ക്കാ​​​ർ സ്വ​​​രാ​​​ജ്യ​​​ത്തേ​​​ക്കു മ​​​ട​​​ങ്ങു​​​ന്നു. സൈ​​​നി​​​ക, ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ഡോ​​​ക്‌​​​ട​​​ർ​​​മാ​​​രും അ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രാ​​​ണു തി​​​രി​​​ച്ചു​​​പോ​​​കു​​​ന്ന​​​ത്. ഇ​​​തി​​​നാ​​​യി വെ​​​ന​​​സ്വേ​​​ല​​​യി​​​ലെ ഇ​​​ട​​​ക്കാ​​​ല പ്ര​​​സി​​​ഡ​​​ന്‍റ് ഡെ​​​ൽ​​​സി റോ​​​ഡ്രി​​​ഗ​​​സി​​​നു​​​മേ​​​ൽ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം സ​​​മ്മ​​​ർ​​​ദം ചെ​​​ലു​​​ത്തു​​​ന്ന​​​താ​​​യി റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളി​​​ൽ പ​​​റ​​​യു​​​ന്നു.

വെ​​​ന​​​സ്വേ​​​ല​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് നി​​​ക്കോ​​​ളാ​​​സ് മ​​​ഡു​​​റോ​​​യെ അ​​​മേ​​​രി​​​ക്ക​​​ൻ ഭ​​​ര​​​ണ​​​കൂ​​​ടം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യ​​​തി​​​നു പി​​​ന്നാ​​​ലെ​​​യാ​​​ണു ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച​​​ത്. ക്യൂ​​​ബ​​​യും വെ​​​ന​​​സ്വേ​​​ല​​​യും ത​​​മ്മി​​​ലു​​​ള്ള ദീ​​​ർ​​​ഘ​​​കാ​​​ല ബ​​​ന്ധം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​ണ് അ​​​മേ​​​രി​​​ക്ക​​​ൻ നീ​​​ക്കം.

മ​​​ഡു​​​റോ​​​യു​​​ടെ മു​​​ൻ​​​ഗാ​​​മി ഹ്യൂ​​​ഗോ ഷാ​​​വേ​​​സി​​​ന്‍റെ കാ​​​ല​​​ത്താ​​​ണ് വെ​​​ന​​​സ്വേ​​​ല-​​​ക്യൂ​​​ബ ബ​​​ന്ധം ശ​​​ക്തി​​​പ്പെ​​​ട്ട​​​ത്. ഷാ​​​വേ​​​സി​​​ന്‍റെ​​​യും മ​​​ഡു​​​റോ​​​യു​​​ടെയും ബോ​​​ഡി​​​ഗാ​​​ർ​​​ഡു​​​ക​​​ൾ ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​രാ​​​യി​​​രു​​​ന്നു. വെ​​​ന​​​സ്വേ​​​ല​​​ൻ സേ​​​ന​​​യു​​​ടെ ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലും ക്യൂ​​​ബ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ്രവർത്തിച്ചു. മ​​​ഡു​​​റോ​​​യെ റാ​​​ഞ്ചാ​​​നു​​​ള്ള യു​​​എ​​​സ് ഓ​​​പ്പ​​​റേ​​​ഷ​​​നി​​​ൽ 32 ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ, മ​​​ഡു​​​റോ​​​യ്ക്കു​​​ശേ​​​ഷം ഭ​​​ര​​​ണ​​​മേ​​​റ്റ ഡെ​​​ൽ​​​സി റോ​​​ഡ്രി​​​ഗ​​​സ് സ്വ​​​ര​​​ക്ഷ​​​യ്ക്കു ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​രെ നി​​​ല​​​നി​​​ർ​​​ത്താ​​​ൻ ത​​​യാ​​​റാ​​​യി​​​ല്ല. വെ​​​ന​​​സ്വേ​​​ല​​​ൻ ഭ​​​ട​​​ന്മാ​​​രാ​​​ണു ഡെ​​​ൽ​​​സി​​​ക്കു സു​​​ര​​​ക്ഷ ന​​​ല്കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ​​​യാ​​​ഴ്ച​​​ക​​​ളി​​​ൽ ക്യൂ​​​ബ​​​ൻ സൈ​​​നി​​​ക​​​രും മെ​​​ഡി​​​ക്ക​​​ൽ പ്ര​​​ഫ​​​ഷ​​​ണ​​​ലു​​​ക​​​ളും വെ​​​ന​​​സ്വേ​​​ല വി​​​ടാ​​​ൻ തു​​​ട​​​ങ്ങി. ഡെ​​​ൽ​​​സി​​ത​​​ന്നെ​​​യാ​​​ണ് ഇ​​​തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടു​​​ണ്ട്.

സേ​​​വ​​​ന​​​ങ്ങ​​​ൾ​​​ക്കു പ​​​ക​​​രം വെ​​​ന​​​സ്വേ​​​ല​​​യി​​​ൽ​​​നി​​​ന്നു ല​​​ഭി​​​ച്ച എ​​​ണ്ണ​​​യാ​​​ണ് ക്യൂ​​​ബ​​​യു​​​ടെ ഊ​​​ർ​​​ജാ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​ക​​​ത്തി​​​യി​​​രു​​​ന്ന​​​ത്. നി​​​ല​​​വി​​​ൽ ട്രം​​​പ് ഭ​​​ര​​​ണ​​​കൂ​​​ടം ക്യൂ​​​ബ​​​യ്ക്ക് എ​​​ണ്ണ ന​​​ല്കു​​​ന്ന​​​തി​​​ൽ​​​നി​​​ന്നു വെ​​​ന​​​സ്വേ​​​ല​​​യെ വി​​​ല​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Tags : Cubans expelled from Venezuela

Recent News

Corehub Up