ബെർലിൻ: യൂറോപ്പിൽ ആക്രമണത്തിനു പദ്ധതിയിട്ടെന്നു സംശയിക്കുന്ന ഹമാസ് അംഗമായ ലബനീസ് പൗരനെ ജർമൻ പോലീസ് അറസ്റ്റ് ചെയ്തു. മുഹമ്മദ് എസ്. എന്നു പേരുള്ള ഇയാൾ വെള്ളിയാഴ്ച ലബനനിൽനിന്ന് ബെർലിനിൽ വിമാനമിറങ്ങിയപ്പോഴായിരുന്നു അറസ്റ്റ്.
കഴിഞ്ഞവർഷം ഒക്ടോബറിൽ ബർലിനിൽ അറസ്റ്റിലായ മൂന്നു ഹമാസ് അംഗങ്ങളിൽ ഒരാളുമായി മുഹമ്മദിനു ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തി.
യഹൂദർക്കും ഇസ്രേലി സ്ഥാപനങ്ങൾക്കും നേർക്ക് ആക്രമണം നടത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായി ആയുധങ്ങൾ കൈമാറുന്നതിനിടെയാണ് മൂന്നുപേർ പിടിയിലായത്. ഇവർക്ക് 300 വെടിയുണ്ടകൾ സമാഹരിച്ചു നല്കുന്നതിന് മുഹമ്മദിന്റെ സഹായം ലഭിച്ചു
Tags : German police arrest terrorist